മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ്‌ റിയാസ്

കണ്ണൂര്‍.മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ്‌ റിയാസ്. വിവാദം മാധ്യമ സൃഷ്ടിയെന്ന് വിമർശനം. മാധ്യമ ഉടമകൾക്ക് രാഷ്ട്രീയ താൽപ്പര്യമെന്നും മുഹമ്മദ്‌ റിയാസ് കുറ്റപ്പെടുത്തി


മാസപ്പടി വിവാദത്തിൽ മന്ത്രി മുഹമ്മദ്‌ റിയാസ് മൗനം പാലിക്കുന്നുവെന്നായിരുന്നു കോൺഗ്രസിന്റെയും ബിജെപിയുടെയും വിമർശനം. വീണാ വിജയന് കിട്ടിയ പണത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തി. എന്നാൽ അത്തരം ആരോപണങ്ങളിൽ മുഹമ്മദ്‌ റിയാസ് പ്രതികരിച്ചില്ല. വിവാദം മാധ്യമ സൃഷ്ടി മാത്രമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം

വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ രാഷ്ട്രീയ താൽപ്പര്യമെന്നും വിമർശനം.അതേസമയം മാസപ്പടി വിവാദം പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസും ബിജെപിയും

Advertisement