പുതുപ്പള്ളി ജെയിക് സി തോമസ് നല്ല വിജയം നേടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം. പുതുപ്പള്ളിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയിക് സി.തോമസ് നല്ല വിജയം നേടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് . എൽഡിഎഫ് സർക്കാറിന്റെ ഭരണ നേട്ടങ്ങൾ നല്ല നിലയിൽ ജനങ്ങൾ സ്വീകരിച്ച ഒരു രാഷ്ട്രീയ വിഷയമാണ്. എല്ലാ തെരഞ്ഞെടുപ്പുകളെയും രാഷ്ട്രീയ പോരാട്ടം ആയിട്ടാണ് എൽഡിഎഫ് കാണുന്നത്.

തെരഞ്ഞെടുപ്പിന്റെ പൊതു രാഷ്ട്രീയ അന്തരീക്ഷം, ദേശീയ രാഷ്ട്രീയം എന്നിവയിൽ എൽ ഡി എഫ് ശക്തമായ നിലപാടാണ് എടുക്കുന്നത്. ഇതു ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്ന സാഹചര്യമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി നല്ല വിജയം പുതുപ്പള്ളിയിൽ നേടുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി

Advertisement