കല്ലമ്പലത്ത്‌ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

Advertisement

തിരുവനന്തപുരം. കല്ലമ്പലത്ത്‌ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത സംശയിച്ചു പോലീസ്. മാവിൻമൂട് സ്വദേശി രാജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ഇയാളുടെ നാലു സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു .സംഭവ ദിവസം രാജുവുമായി സംഘർഷം ഉണ്ടായതായി സുഹൃത്ത് സമ്മതിച്ചു.ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെന്നു പോലീസ് പറയുന്നു. കുന്നുംപുറത്തെ സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് രാജുവിന്റെ മൃതദേഹം കണ്ടെത്തിയത്

Advertisement