ഇന്‍റന്‍സീവ് കെയര്‍ പാമ്പിന്,നാല് ദിവസത്തിനിടെ കണ്ടെത്തിയത് പതിനാല് പാമ്പ്

Advertisement

മലപ്പുറം.പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ വീണ്ടും മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. ഇന്ന് മൂന്ന് പാമ്പുകളെയാണ് പിടികൂടിയത്.നാല് ദിവസത്തിനിടെ കണ്ടെത്തിയത് പതിനാല് പാമ്പിന്‍ കുഞ്ഞുങ്ങളെയാണ്.ആശുപത്രിയിൽ ജില്ല മെഡിക്കൽ ഓഫീസർ പരിശോധന നടത്തി

ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ വരുന്ന ആശുപത്രികളിലൊന്നാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി. ഇവിടെയാണ് സർജിക്കൽ വാർഡിന് അകത്ത് നിന്ന് പാമ്പുകളെ പിടികൂടിയത് .നാല് ദിവസത്തിനിടെ പതിനാല് മൂര്‍ഖന്‍ പാമ്പിന്‍ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. സര്‍ജിക്കല്‍ വാര്‍ഡിലും സമീപത്തുമായാണ് പാമ്പിന്‍കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്ത് ഒഴിഞ്ഞു കിടക്കുന്ന പഴയ ഒ.ടി മുറിയില്‍ നിന്നാണ് കൂടുതല്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കിട്ടിയത്. ജില്ലാ മെഡിക്കൽ ഓഫീസറും ,എംഎൽഎയും ആശുപത്രിയിലെത്തി സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി.രോഗികളും ജീവനക്കാരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസം തന്നെ കിടത്തി ചികിത്സയിലുണ്ടായിരുന്ന രോഗികളെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്ന് മാറ്റി വാർഡ് അടച്ചിരുന്നു .
സര്‍ജിക്കല്‍ വാര്‍ഡിന്റെ പുറക് വശത്ത്, കാന്റീനു സമീപത്തും കാടു പിടിച്ച് കിടക്കുകയാണ്. ഇവിടെ നിന്നാകാം പാമ്പുകള്‍ വന്നതെന്നാണ് കരുതുന്നത്..ഈ ഭാഗങ്ങളിലെ ദ്വാരങ്ങള്‍ അടക്കുന്നതിനുള്ള നടപടി തുടങ്ങി.ആശുപത്രിയിലും പരിസരത്തും കൂടുതല്‍ പാമ്പുകളുണ്ടോയെന്ന് ട്രോമോ കെയര്‍ പ്രവര്‍ത്തകരുടെയും ആശുപത്രി അധികൃതരുടെയും നേതൃത്വത്തിൽ പരിശോധന നടന്നു വരികയാണ്.

Advertisement