ഡോ.ലിനറ്റ്ജെ മോറിസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പുതിയ പ്രിൻസിപ്പൽ,പുതിയ നിയമനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്പെഷ്യൽ ഓഫീസറായി ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മീന.ഡിയെയും ജോയിന്റ് ഡി.എം.ഇയായി മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഗീതാ രവീന്ദ്രനെയും നിയമിച്ച് സർക്കാർ ഉത്തരവായി. ഡോ.ലിനറ്റ്.ജെ.മോറിസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പുതിയ പ്രിൻസിപ്പൽ. കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്നു.

എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.രശ്മി രാജനെ കൊല്ലത്തേക്കും മാറ്റി നിയമിച്ചു. കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പ്രതാപ്.എസിനെ എറണാകുളത്തേക്കും കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മറിയം വർക്കിയെ ആലപ്പുഴ മെഡിക്കൽ കോളേജിന്റെയും പ്രിൻസിപ്പലാക്കി.

Advertisement