ലോക കേരള സഭ,പണപ്പിരിവ് വിവാദം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം

തിരുവനന്തപുരം.അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിലെ പണപ്പിരിവ് വിവാദം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. സ്പോൺസർഷിപ്പ് എന്ന പേരിൽ പണം പിരിച്ചുവെന്ന് സ്ഥിരീകരിക്കുമ്പോഴും പണപ്പിരിവുമായി സർക്കാരിന് ബന്ധമില്ലെന്നാണ് വിശദീകരണം. മുൻ സമ്മേളനങ്ങളിൽ നടന്ന വാഗ്ദാനങ്ങൾ നടപ്പായിലെന്നും പ്രതിപക്ഷം വിമർശനം ആയി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ലോക കേരള സഭയിലാണ് മേഖലാ സമ്മേളനങ്ങൾ നടത്തണമെന്ന തീരുമാനം ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ പ്രവാസി സംഘടന ഈ മാസം 9 മുതൽ 11 വരെ മേഖലാ സമ്മേളനം നടത്താൻ തീരുമാനിച്ചത്. നോർക്ക പ്രതിനിധികൾക്ക് പുറമെ മുഖ്യമന്ത്രിയും ധനമന്ത്രിയും സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോകും

Advertisement