മുഖ്യമന്ത്രി യുഎസ്, ക്യൂബ സന്ദർശനത്തിനായി തിരിച്ചു; ധനമന്ത്രിയും സ്പീക്കറും സംഘത്തിൽ

തിരുവനന്തപുരം:ലോക കേരളസഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്നും രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ ദുബൈ വഴിയാണ് ന്യൂയോർക്കിലേക്ക് തിരിച്ചത്

ധനമന്ത്രി കെ എൻ ബാലഗോപാൽ, സ്പീക്കർ എഎൻ ഷംസീർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ന്യൂയോർക്കിൽ ലോക കേരള സഭയുടെ അമേരിക്കൻ മേഖല സമ്മേളനം മറ്റന്നാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 15, 16 തീയതികളിലാണ് ക്യൂബൻ സന്ദർശനം.
 

Advertisement