മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി; ലോക കേരളസഭ മേഖലാ സമ്മേളനം ഇന്ന് തുടങ്ങും

അമേരിക്ക:ലോക കേരള സഭാ മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. ഭാര്യ കമല, സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി ജോയ്, നോർക്ക ഭാരവാഹികൾ എന്നിവരാണ് സംഘത്തിലുള്ളത്. 

ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് 3 മണിയോടെയാണ് ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും സംഘവും എത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറക്ടർ കെ അനിരുദ്ധൻ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്ന് മുതൽ ജൂൺ 13 വരെയാണ് ലോക കേരള സഭ സമ്മേളനം നടക്കുന്നത്

11ന് ബിസിനസ് ഇൻവെസ്റ്റ് മീറ്റിനൊപ്പം സംരംഭകർ, വനിതാ സംരംഭകർ, നിക്ഷേപകർ, പ്രവാസി മലയാളി നേതാക്കൾ എന്നിവരുമായി സംഘം ചർച്ച നടത്തും. അമേരിക്കയിൽ നിന്നും മുഖ്യമന്ത്രി നേരെ ക്യൂബയിലേക്ക് പോകും.
 

Advertisement