റാന്നിയിൽ സ്‌കൂൾ കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

പത്തനംതിട്ട: റാന്നിയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. എട്ട് കുട്ടികളാണ് അപകടസമയം ബസിലുണ്ടായിരുന്നത്. ഒരു കുട്ടിക്ക് താടിയ്ക്ക് പരിക്ക് ഉണ്ട്. മറ്റ് ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം
 

Advertisement