ഡിവൈഡറില്‍ തട്ടിതെറിച്ചു മറുവശത്ത് വീണ ബൈക്ക് യാത്രികന്‍റെ മേലേ വാഹനം കയറിയിറങ്ങി

മരട് (കൊച്ചി): പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണന്ത്യം. മാടവന കുമ്ബളം പാലത്തില്‍ ബുധനാഴ്ച രാത്രി 10.40 ഓടെയായിരുന്നു അപകടം.

മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. അരൂര്‍ ഭാഗത്ത് നിന്ന് വൈറ്റിലയിലേക്ക് വരികയായിരുന്ന ഹോണ്ട ഹോര്‍നറ്റ് ബൈക്കാണ് അപകടത്തില്‍പെട്ടത്.

ഡിവൈഡറില്‍ ഇടിച്ച് മീഡിയന്‍ മറികടന്ന് എതിര്‍ദിശയിലേക്ക് ബൈക്കും ബൈക്ക് യാത്രികനും തെറിച്ചു വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണതോടെ ഇതുവഴി പോയ ലോറി തലയിലൂടെ കയറി ഇറങ്ങിയതാകാണ് മരണത്തിനിടയാക്കിയതെന്ന് കരുതുന്നു. വാഹനം നിര്‍ത്താതെ പോയി. മറ്റേതെങ്കിലും വാഹനം ഇടിച്ചുട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

പനങ്ങാട്, ഹൈവേ പൊലീസ് സ്ഥലത്തെത്തി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Advertisement