കുടുംബശ്രീ ജില്ലാ മിഷന്റെ ഈ വർഷത്തെ ജില്ലാ തല വിഷു വിപണന മേള കരുനാഗപ്പള്ളിയില്‍ തുടങ്ങി

Advertisement

കൊല്ലം. കുടുംബശ്രീ ജില്ലാ മിഷന്റെ ഈ വർഷത്തെ ജില്ലാ തല വിഷു വിപണന മേള കരുനാഗപ്പള്ളി നഗരസഭ അങ്കണത്തിൽ ബഹു. കരുനാഗപ്പള്ളി MLA ശ്രീ C R മഹേഷ്‌ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വിൽപ്പന ബഹു നഗരസഭ ചെയർമാൻ ശ്രീ കോട്ടയിൽ രാജു നിർവഹിച്ചു..3 ദിവസം നീണ്ടുനിൽക്കുന്ന വിഷു വിപണന മേളയിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്, നഗരസഭ പരിധിയിൽ നിന്നുള്ള സംരംഭകർ പങ്കെടുത്തു.. കുടുംബശ്രീ തനത് ഉത്പന്നങ്ങൾ. ജൈവ പച്ചക്കറികൾ,മാങ്ങാ, ചക്ക, വെള്ളരി,സ്നാക്സുകൾ, അച്ചാറുകൾ, വിവിധ തരം പായസങ്ങൾ, വിഷുകണി കിറ്റ് എന്നിവ ലഭ്യമാണ്. ചടങ്ങിൽ
നഗരസഭ സ്റ്റാൻഡിങ് കമ്മറ്റീ ചെയർപേഴ്സന്മാർ,കൗൺസിലര്സ് കുടുംബശ്രീ cds ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, cds മെമ്പറെന്മാർ കുടുംബശ്രീ സ്റ്റാഫ്‌ എന്നിവർ പങ്കെടുത്തു.

Advertisement