16കാരി പ്രസവിച്ചു; സഹപാഠിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

ഇടുക്കി: കുമളിക്കു സമീപം 16 കാരി പ്രസവിച്ചു.ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് പ്രസവം നടന്നത്. പ്രസവ ശേഷമാണ് പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന വിവരം ​വീട്ടുകാർ അറിയുന്നത്.

വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്കായി പൊലീസ് അന്വേഷണം തുടങ്ങി. സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.

Advertisement