ഒരാഴ്ചക്കുള്ളിൽ വീട്ടുവളപ്പിൽ നിന്ന് മൂന്നു രാജവെമ്പാലകളെ പിടികൂടി

കോഴിക്കോട്.ഒരാഴ്ചക്കുള്ളിൽ വീട്ടുവളപ്പിൽ നിന്ന് മൂന്നു രാജവെമ്പാലകളെ പിടികൂടി. താമരശേരി കൂരോട്ടുപാറ തെക്കേവീട്ടിൽ ജോൺ ഡാനിയേലിൻ്റെ പുരയിടത്തിലാണ് കഴിഞ്ഞ ആഴ്ച ഇണ ചേരാനായി രണ്ട് രാജവെമ്പാലകളെത്തിയത്. പന്ത്രണ്ടടിയും ഒൻപതടിയും നീളമുള്ള രണ്ട് പാമ്പുകളെ സാഹസികമായാണ് താമരശേരിയില ദ്രുത പ്രതികരണ സേന പിടികൂടിയത്. അതെ സ്ഥലത്ത് നിന്നാണ് ഇന്ന് പത്തടി നീളമുള്ള മറ്റൊരു രാജവെമ്പാലയെ പിടികൂടിയത്.

Advertisement