പോത്തുണ്ടിയില്‍ രണ്ടു മാസത്തിനിടെ മൂന്നാമത്തെ രാജവെമ്പാല

Advertisement

പാലക്കാട്. പോത്തുണ്ടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിൽ കിടക്കുകയായിരുന്ന രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. 10 കിലോ തൂക്കവും 12 അടി നീളവും ഉള്ള രാജവെമ്പാലയാണ് ജനവാസ മേഖലയിൽ എത്തിയത്. നെല്ലിയാമ്പതി വനത്തിൽ രാജവെമ്പാലയെ തുറന്ന് വിട്ടു. രണ്ടുമാസത്തിനിടെ മൂന്ന് രാജവെമ്പാലകളെയാണ് പോത്തുണ്ടിയിലെ ജനവാസ മേഖലയിൽ നിന്നും പിടികൂടുന്നത്

Advertisement