ഇന്നലെ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം

തിരുവനന്തപുരം . സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 28 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 74.38 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെയും വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. ആകെ 97 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെൻഡ് വിൻഡോയിൽ ലഭ്യമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. വിവിധ പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് ഫലം ഭരണത്തെ സ്വാധീനിക്കും.

Advertisement