‘പരാമര്‍ശം ചില വിദ്യാര്‍ഥികളെ കുറിച്ച്’; ഖേദം പ്രകടിപ്പിച്ച് കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പൽ

കാസർകോട്: ഗവ.കോളജിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദ പ്രകടനവുമായി മുന്‍ പ്രിന്‍സിപ്പല്‍ എം.രമ. ചില വിദ്യാര്‍ഥികളെ കുറിച്ചാണു താന്‍ പറഞ്ഞതെന്നും പരാമര്‍ശം എല്ലാവരെയും ബാധിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുെവന്നും എസ്എഫ്ഐ തനിക്കെതിരെ നടത്തുന്ന അപവാദ പ്രചരണം വിശ്വാസത്തിലെടുക്കരുതെന്നും അവര്‍ പറഞ്ഞു.

കോളജിലെ കുടിവെള്ളം മലിനമാണെന്നു ചൂണ്ടിക്കാട്ടി പരാതിയുമായെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേംബറില്‍ പൂട്ടിയിട്ടതാണ് വിവാദങ്ങള്‍ക്കു വഴിതെളിച്ചത്. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇടപെട്ട് പ്രിന്‍സിപ്പലിനെ നീക്കുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ റാഗിങ്ങിനും ലഹരിമരുന്ന് ഉപയോഗത്തിനും പരാതി ലഭിച്ചിരുന്നുവെന്നും ഇവ അനുവദിക്കാതിരുന്നതാണ് പ്രവർത്തകരെ പ്രകോപിതരാക്കിയതെന്നും രമ നേരത്തെ ആരോപിച്ചിരുന്നു. കോളജിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ–കോളി ബാക്ടിരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

Advertisement