പാലക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ പുലി കുടുങ്ങി; മയക്കുവെടിവച്ച് പിടികൂടും

പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ പുലി കുടുങ്ങി. കുന്തിപ്പാടം പൂവത്താണി സ്വദേശി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നു പുലർച്ചെ 1.30ന് കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടിൽ കണ്ടത്.

കോഴിക്കൂട്ടിലെ ഇരുമ്പഴിക്കുള്ളിൽ കുടുങ്ങി പുലിയുടെ ഒരു കാലിന് പരുക്കേറ്റിട്ടുണ്ട്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്നു രാവിലെ ഒൻപതു മണിയോടെ പുലിയെ മയക്കുവെടിവച്ച് പിടികൂടും. ഇതിനായി ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ സ്ഥലത്തെത്തും.

Advertisement