മീനങ്ങാടിയിൽ കൂട്ടിലായ കടുവയെ തിരിച്ചറിഞ്ഞു

വയനാട്. മീനങ്ങാടിയിൽ കൂട്ടിലായ കടുവയെ തിരിച്ചറിഞ്ഞു. WYS 7 എന്ന ഏഴു വയസ് പ്രായമുള്ള പെൺ കടുവയാണ് കൂട്ടിലായത്. കഴിഞ്ഞ ദിവസം മൈലമ്പാടി, അപ്പാട് പ്രദേശങ്ങളിൽ മൂന്ന് വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്ന കടുവ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വനംവകുപ്പ് പാമ്പുംകൊല്ലിയിൽ കുര്യൻ്റെ പറമ്പിൽ സ്ഥാപിച്ച കൂട്ടിൽ ഇന്നലെ രാത്രിയാണ് കടുവ കുടുങ്ങിയത്. കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ് കടുവ. ആരോഗ്യ പ്രശ്നങ്ങളില്ല. അതേസമയം കടുവയെ കാട്ടിൽ തുറന്നു വിടരുതെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

Advertisement