സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

വയനാട്.പൂക്കോട് വെറ്റനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. സിഞ്ചോ ജോൺസൺ, അമീൻ അക്ബറലി, സൗദ്, ആദിത്യൻ, കാശ്ശിനാഥൻ, ഡാനിഷ് എന്നിവരെയാണ് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചത്. ഇവരാണ് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചവരില്‍ പ്രധാനികളെന്നാണ് പൊലീസ് കണ്ടെത്തല്‍. മര്‍ദിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. പ്രതികളുമായി തെളിവെടുപ്പ് നാളെ നടത്താനും സാധ്യതയുണ്ട്. അതേസമയം കേസില്‍ സിബിഐ അന്വേഷണം ഒരാഴ്ചയ്ക്കകം ഉണ്ടാകും എന്നാണ് സൂചന. കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്

Advertisement