വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുമ്പോള്‍ തേനീച്ചയുടെ കുത്തേറ്റ വയോധിക മരിച്ചു

Advertisement

ഇടുക്കി. നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എം എൻ തുളസി (85) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇവർക്ക് പെരുന്തേനീച്ചക്കുത്തേറ്റത്. വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു തുളസിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു. ഇതേ സമയം വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുമക്കൾക്കും കുത്തേറ്റു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെവെച്ച് രാത്രിയോടെയാണ് തുളസി മരിച്ചത്.

Advertisement