മീനങ്ങാടിയെ ഭീതിയിലാക്കിയിരുന്ന കടുവ കൂട്ടിലായി

വയനാട് മീനങ്ങാടിയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ വീടിന് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
ഇന്നലെ രാത്രി 9.15 ഓടേയാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ മൂന്ന് വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. കടുവ കൂട്ടിലായത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മീനങ്ങാടിക്ക് പുറമേ മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവയാണ് കൂട്ടിലായത്.

Advertisement