ദേശീയ പുസ്തകോത്സവത്തിൻ്റെ ഭാഗമായി സാഹിത്യ അക്കാഡമി ഹാളില്‍ പുസ്തകപ്രകാശനം നടത്തി

തൃശൂര്‍.കേരളസാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തിൻ്റെ ഭാഗമായി
ഡോ.ആർ എസ് രാജീവ്‌ രചിച്ച സാഹിത്യനിരൂപണ ഗ്രന്ഥമായ ‘ഏകാന്തതയിൽ ഒരു ബുദ്ധൻ’, കെ ഉണ്ണികൃഷ്ണൻ രചിച്ച കഥകളുടെ സമാഹരമായ ‘നഗരത്തിൽ ചേക്കേറുന്ന കിളികൾ’, പീയാർകെ ചേനം രചിച്ച ചെറുകഥാ സമാഹാരം ‘എടാകൂടങ്ങൾ’ എന്നീ പുസ്തകങ്ങൾ അശോകൻ ചരുവിൽ പ്രകാശനം ചെയ്തു.

സി പി അബൂബക്കർ,എം ഡി രത്നമ്മ,ഡോ .സരസ്വതി ബാലകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. രാവുണ്ണി അധ്യക്ഷത വഹിച്ചു.സി. രാജൻ മുഖ്യപ്രഭാഷണവും കെ ഉണ്ണികൃഷ്ണൻ, ഡോ.ആർ.എസ് രാജീവ്‌ പീയാർകെ ചേനം എന്നിവർ മറുപടി പ്രസംഗവും നടത്തി.ശ്രീജ നടുവം സ്വാഗതം പറഞ്ഞു.

Advertisement