നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട ; പിടിച്ചെടുത്തത് കടുകിൻറെ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം

കൊച്ചി: സ്വർണം കടത്താൻ പുതിയ വഴികൾ കണ്ടെത്തി കള്ളക്കടത്തുകാർ. കടുകിൻറെ രൂപത്തിലും ലാപ്ടോപ് ചാർജറിലും കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി.ദുബായിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്നും കടുകിൻറെ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് നിലയിൽ 269 ഗ്രാം സ്വർണമാണ് പിടിച്ചത്.

ഏകദേശം 12 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കരുതുന്നത്.

മറ്റൊരു യാത്രക്കാരനിൽ നിന്ന് ലാപ്ടോപ്പിൻറെ ചാർജറില് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ലാപ്ടോപിൻറെ ചാർജർ പൊട്ടിച്ച ശേഷമാണ് സ്വർണം ഒളിപ്പിച്ചത്.കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഒരു യാത്രക്കാരനിൽ നിന്നും ആറേ മുക്കാൽ ലക്ഷം രൂപ വിലവരുന്ന 679 ഇ- സിഗരറ്റുകൾ പിടിച്ചെടുത്തു.

വേറെയൊരു യാത്രക്കാരിൽ നിന്ന് നാലേ കാൽ ലക്ഷം രൂപ വിലവരുന്ന നാല് ഐഫോണുകളും പിടിച്ചെടുത്തു. അനധികൃതമായി സ്വർണവും മറ്റ് വസ്തുക്കളും കടത്തിയ കേസിൽ ഇന്ന് നാല് പേരെയാണ് കസ്റ്റംസ് പിടികൂടിയത്.

Advertisement