ഡാൻസ് ബാറിൽ റെയ്ഡ്; 60 പേർ കസ്റ്റഡിയിൽ

Advertisement

മുംബൈ: കാന്തിവിലി ഡാൻസ് ബാറിൽ റെയ്‌ഡ് നടന്നു. മുംബൈ പൊലീസിൻറെ സോഷ്യൽ സർവീസ് ബ്രാഞ്ചാണ് റെയ്ഡ് നടത്തിയത്.

സംഭവത്തിൽ 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗണേഷ് നഗർ, ചാർകോപ്പ് ന്യൂ ലിങ്ക് റോഡ് കാന്തിവിലി വെസ്റ്റ് ലെ രംഗോലി ബാർ ആൻഡ് റെസ്റ്റോറൻറിലാണ് റെയ്ഡ് നടത്തിയത്. ബാറിൽ അശ്ലീല നൃത്തങ്ങൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് നടപടി.

46,960 രൂപ, ലാപ്‌ടോപ്പ്, സ്പീക്കർ, ആംപ്ലിഫയർ, മെമ്മറി കാർഡ് തുടങ്ങിയവ റെയ്‌ഡിൽ പൊലീസ് പിടിച്ചെടുത്തു. ബാർ മാനേജർ, കാഷ്യർ, സ്റ്റീവാർഡ്/വെയ്റ്റർമാർ, ഒരു ഓർക്കസ്ട്ര ആർട്ടിസ്റ്റ്, 40 ലധികം കസ്റ്റമർമാർ, ഏഴ് ഇരകളായ പെൺകുട്ടികൾ എന്നിവരുൾപ്പെടെ 60 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

Advertisement