പൊതുമേഖലാ ബാങ്കുകളിൽ സ്‌പെഷലിസ്‌റ്റ് ഓഫിസർ ,710 ഒഴിവുകൾ

പൊതുമേഖലാ ബാങ്കുകളിൽ 710 സ്‌പെഷലിസ്‌റ്റ് ഓഫിസർ ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സെലക്‌ഷൻ (ഐബിപിഎസ്) വിജ്ഞാപനമായി. അപേക്ഷകൾ നവംബർ 21 വരെ.

തസ്തികകളും ഒഴിവുകളും

അഗ്രികൾചർ ഫീൽഡ് ഓഫിസർ: 516

മാർക്കറ്റിങ് ഓഫിസർ: 100

ഐടി ഓഫിസർ: 44

രാജ്ഭാഷാ അധികാരി: 25

എച്ച്ആർ/പഴ്‌സനേൽ ഓഫിസർ: 15

ലോ ഓഫിസർ: 10

യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ. പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവുമുണ്ട്. ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക.

പ്രായം (2022 നവംബർ ഒന്നിന്): 20– 30; ചട്ടപ്രകാരം ഇളവ്.



അപേക്ഷാഫീസ്: 850 രൂപ.

പട്ടികവിഭാഗ, ഭിന്നശേഷി

അപേക്ഷകർക്കു 175 രൂപ.

പ്രിലിമിനറി ഓൺലൈൻ പരീക്ഷ:

ഡിസംബർ 24, 31

കേരളത്തിലെ കേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം

മെയിൻ പരീക്ഷ: ജനുവരി 29

കേരളത്തിലെ കേന്ദ്രങ്ങൾ: കൊച്ചി, തിരുവനന്തപുരം

http://www.ibps.in

Advertisement