നേട്ടങ്ങളുടെ കൊയ്ത്തുകാലമാണ് ഈ രാശികള്‍ക്ക്, നവംബറിലെ രാശിഫലമിങ്ങനെ

ഏതൊക്കെ രാശിക്കാര്‍ക്കാണ് നവംബര്‍ മാസം നേട്ടങ്ങള്‍ കൊണ്ട് വരുന്നത്, ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ആരൊക്കെ ശ്രദ്ധിക്കണം, ആരൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നതിനെക്കുറിച്ച് അറിയേണ്ടേ

മേടം രാശി( അശ്വതി ഭരണി കാർത്തികയുടെ ആദ്യത്തെ 15 നാഴിക)
മേടം രാശിക്കാര്‍ക്ക് നവംബര്‍ മാസം നേട്ടവും നഷ്ടവും സമ്മിശ്രമായ സമയമാണ്. ഇവര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും.എന്നാല്‍ തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചിലര്‍ക്ക് ധനപരമായി മികച്ച അനുഭവങ്ങള്‍ ഉണ്ടാകും. ഉദ്യോഗം അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹാലോചനകള്‍ ചേരുന്ന രീതിയിലുള്ളത് വരുന്നു. സമഗ്രമായ നേട്ടങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം രാശി (കാർത്തികയുടെ ഒടുവിലെ 45 നാഴിക രോഹിണി മകയിരം ആദ്യ പകുതി)

ഇടവം രാശിക്കാര്‍ക്കും ഈ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. ശ്രദ്ധയുണ്ടെങ്കില്‍ നഷ്ടസാധ്യത കുറയും. തൊഴിലില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഗുണപരമായ കാര്യങ്ങള്‍ ഉണ്ടാവുന്നു. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമുണ്ടായിരിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ ഉള്ള ഭാഗ്യം കാണുന്നു. വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം ഉണ്ടാവുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. അശ്രദ്ധ ഒരു കാര്യത്തിലും കാണിക്കരുത്.

മിഥുനം രാശി(മകയിരത്തിന്റെ ഒടുവിലെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)

മിഥുനം രാശിക്കാര്‍ക്ക് പൊതുവേ സ്ഥാനമാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ മേഖലയില്‍ പ്രമോഷന്‍ ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു.എന്നിരിക്കിലും ഏത് കാര്യത്തിലും വളരെയധികം ശ്രദ്ധ ചെലുത്തുന്നതിന് ശ്രമിക്കണം. പല കാര്യങ്ങളിലും യാത്രാക്ലേശം, അലച്ചില്‍ എന്നിവക്കുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ഇത് നിങ്ങളില്‍ പിന്നീട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.


കര്‍ക്കിടകം രാശി(പുണർതത്തിന്റെ ഒടുവിലെ 15 നാഴിക പൂയം, ആയില്യം)

കര്‍ക്കിടകം രാശിക്കാര്‍ക്ക് മനോവിഷമം നല്‍കുന്ന കാര്യങ്ങള്‍ ഉണ്ടായേക്കാം. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള തടസ്സം ഉണ്ടാവാം. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെട്ടേക്കാം.നല്ല ശ്രദ്ധയോടെ വേണം വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍. അല്ലാത്ത പക്ഷം വിവാഹാലോചനയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ദോഷപരിഹാരത്തിന് വേണ്ടി വളരെയധികം ശ്രദ്ധ വേണം. അനുകൂല ഫലങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും അത് ലഭിക്കാതെ വരുന്നു


ചിങ്ങം രാശി (മകം, പൂരം ഉത്രത്തിന്റെ ആദ്യ 15 നാഴിക)

ചിങ്ങം രാശിക്കാര്‍ക്ക് ഓരോ കാര്യത്തിലും തടസ്സങ്ങള്‍ അനുഭവപ്പെടാം. നവംബര്‍ മാസം അത്ര നല്ല മാസമായി നിങ്ങള്‍ക്ക് തോന്നണം എന്നില്ല. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ നടന്ന് പോവണം എന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിന്റെ കാര്യത്തില്‍ മന്ദത അനുഭവപ്പെടാം. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകമായി ജാഗ്രത പാലിക്കേണ്ടതാണ്. നവഗ്രഹ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് ദോഷപരിഹാരമായി മാറുന്നു.


കന്നി രാശി (ഉത്രത്തിന്റെ ഒടുവിലെ 45 നാഴിക അത്തം ചിത്തിരയുടെ പകുതി)കന്നി രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. മാനസിക വിഷമതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സമയമാണ്. ധനനഷ്ടത്തിനുള്ള സാധ്യത കാണുന്നു. ഏത് കാര്യത്തിലും ജാഗ്രത പാലിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഉദ്യോഗസ്ഥര്‍ക്ക് പലവിധ പ്രയാസങ്ങള്‍ ഉണ്ടായേക്കാം. ഇത് ജോലിയിലും ബാധിച്ചേക്കാം. വിവാഹത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. കാരണം ധൃതി പിടിച്ച് വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കരുത്. ആരോഗ്യപ്രശ്‌നങ്ങളില്ലാതെത ഒരു സമയമാണ്.
തുലാം രാശി (ചിത്തിരയുടെ അവസാന പകുതി ചോതി വിശാഖത്തിന്റ ആദ്യ 45 നാഴിക)

തുലാം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും അവസ്ഥ. ഇവര്‍ക്ക് സാമ്പത്തികാഭിവൃദ്ധി കൈവരുന്ന സമയമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നു. വീടിന്റെ പണി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു. എന്ത് കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധ ആവശ്യമായി വരും. പുതിയ ബിസിനസിന് തുടക്കം കുറിക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.


വൃശ്ചികം രാശി(വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക അനിഴം തൃക്കേട്ട)

വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളും ഉദ്ദേശിച്ചത് പോലെ നടക്കണം എന്നില്ല. പലപ്പോഴും പല വിധത്തിലുള്ള തടസ്സങ്ങളും നിങ്ങളെ തേടി വരുന്നു. ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ അത് പ്രതിസന്ധികളില്ലാതെ പോവുന്നതിന് കാത്തിരിക്കേണ്ടി വരും. പരീക്ഷയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വിജയം നേടുന്നതിന് സാധിക്കുന്നു. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായേക്കാം. ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നത് ഗുണം ചെയ്യും. സര്‍വ്വ കാര്യ വിജയത്തിന് ഇത് സഹായിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതായി നിങ്ങളെ ബാധിച്ചേക്കാം. ഗണപതി ഭജന നല്ലതാണ്.


ധനു രാശി (മൂലം പൂരാടം ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)

ധനു രാശിക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ ജോലിക്ക് അനുകൂല സമയമാണ്. പ്രതിസന്ധികളില്‍ നിന്ന് മോചനം നേടുന്നതിനുള്ള അനുകൂല സമയമാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ധനപരമായി പുരോഗതി ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷം കൊണ്ട് വരുന്നു. വിവാഹാലോചനകളില്‍ അനുകൂല സമയമാണ്. സാമ്പത്തികമായി നേട്ടങ്ങള്‍ കൈവരിക്കും. രക്തസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ അല്‍പം ശ്രദ്ധിക്കണം.


മകരം രാശി(ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക തിരുവോണം അവിട്ടത്തിന്റെ ആദ്യ പകുതി)

മകരം രാശിക്കാര്‍ക്ക് നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. എങ്കിലും പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഏത് തടസ്സത്തേയും മറികടന്ന് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. ജോലിയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിലും സൂക്ഷ്മതയോടെ തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. നവഗ്രഹ ദോഷത്തിന് പരിഹാരം കാണുന്നതിന് ക്ഷേത്രദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.


കുംഭം രാശി(അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി ചതയം പൂരുരുട്ടാതിയുടെ ആദ്യ 45 നാഴിക) കുംഭം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഈ മാസം ഉണ്ടാവുന്നത്. ജോലിയില്‍ ഇവര്‍ക്ക് വേണ്ടത്ര പുരോഗതിയുണ്ടാവുന്നില്ല. ധനപരമായ നഷ്ടങ്ങള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധ പാലിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയിലും പഠനത്തിലും അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. എങ്കിലും അശ്രദ്ധ കാണിക്കരുത്. ജോലിയില്‍ സ്ഥാനമാറ്റം ഉണ്ടാവുന്നു. സൂര്യനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.


മീനം രാശി (പൂരുരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാര്‍ക്ക് തൊഴിലില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. പുതിയ ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രമിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഈ മാസം വളരെ കൂടുതലായിരിക്കും. ഗൃഹനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് കൃത്യമായ ചികിത്സ തേടേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സന്തോഷം വര്‍ദ്ധിക്കുന്ന സമയമാണ്.

Advertisement