നേട്ടം കൊയ്യാം, നഷ്ടം അറിയാം, എല്ലാ നക്ഷത്രക്കാരുടെയും സമ്പൂര്‍ണ വിഷുഫലം

അശ്വതി

അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് സാമാന്യത്തിലധികം ഗുണപ്രദമാണ്. ചിരകാലമായുള്ള അഭിലാഷങ്ങൾ പൂവണിയും.  സ്ഥാനക്കയറ്റം ഉണ്ടാവുന്നതാണ്. ജനനേതൃത്വം വഹിക്കാൻ വഴിയൊരുങ്ങും.  വ്യാഴം, ശനി എന്നീ സുപ്രധാന ഗ്രഹങ്ങൾ ഈ വർഷം അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുന്നതും കൂടി കണക്കിലെടുത്താൽ സാമ്പത്തിക വളർച്ച സംഭവിക്കുന്നതാണ്. സ്ഥിരവരുമാനത്തിൽ ഉയർച്ച പ്രതീക്ഷിക്കാം.വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. ഉപരിപഠനത്തിനും അനുകൂലമായിട്ടുള്ള കാലമാണ്. ഉദ്യോഗസ്ഥർക്ക് ശമ്പള വർധനവ് പ്രതീക്ഷിക്കാം . കുടുംബത്തിൻ്റെ പിന്തുണ ശക്തി പകരുന്നതാണ്. സ്വത്തുക്കൾ സംരക്ഷിക്കാനും വ്യവഹാരങ്ങളിൽ വിജയിക്കാനും കഴിയും. മേടം, കർക്കടകം, വൃശ്ചികം, മീനം എന്നീ മാസങ്ങൾക്ക് ശുഭഫലങ്ങൾ കുറയുന്നതാണ്.

ഭരണി
മേടക്കൂറിൽ വരുന്ന നക്ഷത്രമാണ്. ധാരാളം നേട്ടങ്ങളുണ്ടാകുന്ന സമയമാണിത്.പ്രണയം സഫലമാവും.  പഠനത്തിൽ മികവുണ്ടാവുന്നതാണ്. ഗാർഹിക രംഗം പൊതുവേ സമാധാനപൂർണമാകും. മാനസിക സംഘർഷങ്ങൾക്ക് അയവുണ്ടായേക്കും. മത്സരം/പരീക്ഷ ഇവയിൽ അഭിമാനകരമായ വിജയം കരസ്ഥമാക്കും. കിടപ്പുരോഗികൾക്ക് സമാശ്വാസത്തിൻ്റെ കാലമാണ്.സാമ്പത്തികമായി നേട്ടമുണ്ടാകും. ധനകാര്യസ്ഥാപനങ്ങളിൽ നിന്നും അനുകൂലമായ സമീപനമുണ്ടാകും. കുടുംബസൗഖ്യമുണ്ടാകും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. സൗഹൃദങ്ങളിൽ നിന്നും നേട്ടമുണ്ടാകും ,വ്യാഴവും ശനിയും ഈ വർഷം  അഭീഷ്ട ഭാവങ്ങളിൽ സഞ്ചരിക്കുന്നതിനാൽ അഭിവൃദ്ധി കൂടും. ചിങ്ങം, കന്നി, മകരം, കുംഭം, മിഥുനം എന്നീ മാസങ്ങൾ കൂടുതൽ ഗുണപ്രദമാകും.

കാർത്തിക
അനുഭവിച്ച ധനപരമായ ശോച്യതകളിൽ നിന്നും മോചനമുണ്ടായേക്കും. കടബാധ്യതകൾ ഭാഗികമായെങ്കിലും പരിഹരിക്കാൻ കഴിയുന്നതാണ്. മുൻപ് ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങൾ ഈ വർഷം വലിയ പ്രയത്നം കൂടാതെ തന്നെ വിജയത്തിലെത്തും.കീർത്തി കേൾക്കാൻ ഇടയാകും.  സാമ്പത്തികമായി ഉയർച്ചയുണ്ടാകുന്ന കാര്യത്തിൽ ഇടപെടും. ബിസിനസ് രംഗത്തുള്ളവർ ഗുണകരമായ കാലമാണ്. കുടുംബപരമായി സന്തോഷമുണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളും നടപ്പാക്കാൻ സാധിയ്ക്കും. നേതൃത്വപരമായി നേട്ടമുണ്ടാകും.ഉദ്യോഗസ്ഥർക്ക് അധികാരമുള്ള പദവികൾ വന്നെത്തും. എതിരാളികളുടെ ഉപജാപങ്ങളെ നിഷ്പ്രഭമാക്കുവാനാവും.

രോഹിണി
ഈ വിഷു പിറക്കുന്നത് രോഹിണി നക്ഷത്രക്കാർക്ക് അത്ര അനുകൂലമല്ല. പ്രത്യേകിച്ചും ഇടവക്കൂറുകാർക്ക് വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ ഫലം പൂർണമായും അനുകൂലവുമല്ല. കണ്ടകശനി തുടരുന്നതിനാൽ സ്വന്തമായ തൊഴിലിൽ പുരോഗതി കുറയും. മുതൽമുടക്ക് തിരിച്ചുകിട്ടുക പതുക്കെയാവും. എന്നാൽ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് ചില നേട്ടങ്ങൾ ഉണ്ടാവാം. വ്യാഴം മേടമാസം പകുതി മുതൽ ഇടവം രാശിയിൽ സഞ്ചരിക്കുന്നതു മൂലം സമ്മർദ്ദങ്ങൾ വർദ്ധിക്കാം. കാര്യവിളംബം ഉണ്ടായേക്കും. പ്രതീക്ഷിച്ച ജോലിയിൽ പ്രവേശിക്കാൻ കടമ്പകളുണ്ടാവും.ആവശ്യമില്ലാത്ത ചിന്തകൾ വരും. ധനപരമായ നഷ്ടങ്ങളുണ്ടാകാം. രോഗങ്ങളുണ്ടാകും. വരുമാനത്തിൽ കൂടുതൽ ചിലവുണ്ടാകും.  ദോഷപരിഹാരത്തിനായി വിഷ്ണുഭഗവാന് വ്യാഴാഴ്ചകളിൽ അർച്ചന ചെയ്യണം.

മകയിരം
മകയിരം നക്ഷത്രക്കാർക്ക് വിഷുഫലം അത്ര നല്ലതല്ല. പ്രതീക്ഷിയ്ക്കാത്ത നഷ്ടങ്ങളുണ്ടാകും. കർമപുരോഗതി തടസപ്പെടും. നല്ലതും ചീത്തയുമായ കാര്യങ്ങൾ ഓർത്ത് വിഷമിയ്ക്കും. ഗൃഹസമാധാനം കുറയുന്ന സ്ഥിതി വരാം. ചിലർക്ക് വീടുവിട്ടു നിൽക്കേണ്ട സ്ഥിതിയുണ്ടാവുന്നതാണ്. വിദേശത്തു പോകാനുള്ള അനുമതി വൈകിയേക്കും.ചെലവ് വർദ്ധിയ്ക്കും. സാമ്പത്തികമായി നഷ്ടങ്ങളുണ്ടാകാം. രോഗങ്ങൾ ഇടയ്ക്കിടെ ഇവരെ പിൻതുടരും.വിദ്യാർത്ഥികൾക്ക് ഉപരിപഠനം സുഗമമാവുന്നതാണ്. പ്രണയികൾക്ക് ആഗ്രഹസാഫല്യം ഭവിക്കും. കുടുംബത്തിലെ സ്ത്രീകൾക്ക് ഉന്നമനം പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങളുണ്ടാവില്ല.

തിരുവാതിര
തിരുവാതിര നാളുകാർക്ക് ഗുണദോഷസമ്മിശ്രമായ കാലമാണ്. പ്രതീക്ഷിച്ച ധനം കൈവശമെത്താൻ പല തടസ്സങ്ങൾ വന്നെത്തും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ ഉൽക്കണ്ഠയുണ്ടാവും. അനാവശ്യ വ്യവഹാരങ്ങൾ പണവും ഊർജ്ജവും സമയവും അപഹരിക്കും. പ്രണയികൾക്ക് പിരിയേണ്ട സ്ഥിതി വരാം. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിലേക്ക് സ്ഥലംമാറ്റത്തിന് സാധ്യത കാണുന്നു.കുടുംബപരമായി നല്ല സമയമല്ല .വിചാരിക്കുന്ന പല കാര്യങ്ങളും നടക്കാതെ വരും. വിഷ്ണുവിനും ശിവനും വഴിപാടുകൾ നടത്തുന്നത് ഗുണം നൽകും. ചിങ്ങം, വൃശ്ചികം, മീനം, മേടം എന്നീ മാസങ്ങളിൽ അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത. പൊതുപ്രവർത്തകർക്ക് നല്ല കാലമല്ല. വ്യാപാരികൾക്ക് നഷ്ടമുണ്ടാകാം.

പുണർതം
വിഷു സംക്രമഫലം ഏറ്റവും ഗുണകരമാവുന്ന നക്ഷത്രങ്ങളിൽ ഒന്നാണ് പുണർതം. തൊടുന്നതെല്ലാം നേട്ടങ്ങൾ കൊയ്യും.ഉദ്ദേശിയ്ക്കുന്നതും അല്ലാത്തതുമായ പല കാര്യങ്ങളും നടക്കും. ബിസിനസ്സിൽ വിപുലീകരണം സാധ്യമാവുന്നതാണ്. കൂട്ടുബിസിനസ് ലാഭകരമാകും.തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. നാട്ടിലും വീട്ടിലും നിലയും വിലയും ഉയരും.സാമൂഹ്യരംഗത്ത് പ്രവർത്തിയ്ക്കുന്നവർക്ക് ഗുണം ലഭിയ്ക്കും. ശത്രുദോഷം വരാതെ ശ്രദ്ധിയ്ക്കണം.ജാമ്യം നിൽക്കുന്നവർക്ക് തിരിച്ചടിയുണ്ടാവാനിടയുണ്ട്.

പൂയം

ഏറ്റവും അനുകൂലമായ സമയമാണ് പൂയം നാളുകാർക്ക്. നാനാപ്രകാരേണ ഗുണാനുഭവങ്ങൾ ഉണ്ടാവും.പലതരം തടസ്സങ്ങളാൽ കഴിവുകൾ പുറത്തെടുക്കാൻ കഴിയാതിരുന്ന സ്ഥിതി മാറുന്നതാണ്.  ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, ശമ്പളക്കൂടുതൽ എന്നിവ പ്രതീക്ഷിക്കാം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നഷ്ടം മാറി ലാഭം കണ്ടുതുടങ്ങും. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കാനും ആഗ്രഹിച്ച വിഷയങ്ങളിൽ ഉപരിപഠനം നടത്താനും അവസരമൊരുങ്ങും. കലാസാഹിത്യപ്രവർത്തനങ്ങൾക്ക് അംഗീകാരം സിദ്ധിക്കും. അവിവാഹിതർക്ക് വിവാഹജീവിതത്തിൽ പ്രവേശിക്കാനാവും. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് സന്താനപ്രാപ്തിയുണ്ടാവാം. ഗൃഹനിർമ്മാണം തുടങ്ങാൻ കഴിയുന്നതാണ്.പൊതുപ്രവർത്തകർക്ക് ഗുണം ലഭിയ്ക്കും.


ആയില്യം
ആയില്യം നക്ഷത്രക്കാർക്ക് നല്ല ഫലമാണ്. ഉദ്ദേശിച്ച കാര്യം നടത്തിയെടുക്കാൻ സാധിയ്ക്കും. കുടുംബത്തിൽ സമാധാനമുണ്ടാകും. ബന്ധുമിത്രാദികളുമായി നല്ല ബന്ധമുണ്ടാകും. കൃഷിയിൽ നിന്നും കൂടുതൽ വരുമാനം ലഭിയ്ക്കും. ധനപരമായ നേട്ടങ്ങളുണ്ടാകും.വിദേശത്ത് പഠനം / ജോലി ഇവയ്ക്ക് അവസരം കൈവരും.പിതാവിൻ്റെയും ഗൃഹത്തിലെ പ്രായം ചെന്നവരുടെയും ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം. വാഹനം ശ്രദ്ധിച്ച് ഉപയോഗിക്കുക.സാമൂഹ്യമായ അംഗീകാരമുണ്ടാവും.മുൻപ് നന്നായി പരിശ്രമിച്ചിട്ടും നടക്കാതെ പോയ കാര്യങ്ങൾ ഇപ്പോൾ വളരെയെളുപ്പത്തിൽ ലക്ഷ്യം കാണും .


മകം
മകം നക്ഷത്രത്തിന് സത്ഫലമാണ് കാണിയ്ക്കുന്നത്. സത്പ്രവൃത്തികൾ ഇവർക്ക് ഗുണകരമായി മാറും. അഭീഷ്ടകാര്യങ്ങൾ നടക്കും. തടസങ്ങൾ മാറും. ധനപരമായി നേട്ടങ്ങളുണ്ടാകും.കാര്യവിജയമുണ്ടാകും. കുടുംബസുഖവും കുടുബഭദ്രതയും ബന്ധു, സുഹൃദ്ഗുണവും ലഭിയ്ക്കും. കുടുംബസ്വത്ത് ലഭിയ്ക്കാൻ സാധ്യതയുണ്ട്. ശിവഭജനം നടത്തുന്നത് നല്ലതാണ്. പൊതുപ്രവർത്തനമേഖലയിൽ അത്ര ശുഭകരമായ ഫലമല്ല കാണിയ്ക്കുന്നത്. സ്ഥാനമാനങ്ങൾ ലഭിയ്ക്കാനും മനസുഖം കിട്ടാനും ഫലമുണ്ട്. ചെയ്യുന്ന പ്രവൃത്തികൾക്ക് ഫലം ലഭിയ്ക്കും.അനാവശ്യമായ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം പരിഹരിക്കാൻ സാധിക്കുന്നതാണ്. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം  ഉണ്ടാകും. ജീവിതപങ്കാളിയുടെ സ്വത്തിൽ നിന്നും ആദായമുണ്ടായേക്കാം. സുപ്രധാനമായ ചില തീർത്ഥയാത്രകൾ നടത്തുവാനാവും.തുലാം, മകരം, ഇടവം, മിഥുനം, എന്നീ  നാല് മാസങ്ങൾ ശുഭദായകമാണ്.

പൂരം
ഗുണകരമായ കാലമാണ്.
കുടുംബ ജീവിതത്തിൽ  ഐശ്വര്യവും സമാധാനവും ഗുണമുണ്ടാകുന്ന കാലമായിരിക്കും. വേർപെട്ടവർക്ക് വീണ്ടും ഒന്നാകാനായേക്കും. മക്കളുടെ വിജയവും ശ്രേയസ്സും മനസ്സിൽ ആഹ്ളാദവും സംതൃപ്തിയും നിറയ്ക്കും. ദൂരയാത്രകൾ ചെയ്യേണ്ടി വരുന്നതാണ്.ചെയ്യാൻ ഉദ്ദേശിയ്ക്കുന്ന കാര്യങ്ങൾ നേടാൻ സാധിയ്ക്കും. തടസപ്പെട്ട കാര്യങ്ങൾ നടന്നുകിട്ടും. ആരോഗ്യപരമായി ഗുണകരമാണ്.പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. അടുത്ത ബന്ധുക്കളിൽ നിന്നും സഹായം ലഭിയ്ക്കും. കച്ചവടപരമായി നേട്ടങ്ങളുണ്ടാകും.പല കാര്യങ്ങളും വിചാരിക്കാത്ത സമയത്ത് നടന്നു കിട്ടും. വരവ് ചെലവുകൾ നിയന്ത്രണത്തിൽ വരും.

ഉത്രം
ഉത്രം നക്ഷത്രക്കാർക്ക് നേട്ടമുണ്ടാകുന്ന സമയമാണ്. ചെയ്യുന്ന പ്രവൃത്തികളിലൂടെ സ്ഥാനമാനങ്ങൾ ലഭിയ്ക്കും. നേതൃത്വപരമായി ഉന്നതിയിൽ എത്തും. ധനപരമായി ഉയർച്ചയുണ്ടാകും. കാര്യവിജയമുണ്ടാകും.വിദ്യാർത്ഥികൾക്ക് ഉന്നത വിജയം, അഭീഷ്ട വിഷയങ്ങളിൽ ഉപരിപഠനം എന്നിവ പ്രതീക്ഷിക്കാം. ചെറുകിട വ്യവസായികൾക്ക് ലോൺ ലഭിക്കും. പൊതുവേ ബിസിനസ്സിൽ വിജയം ഭവിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ നല്ല പദവി കിട്ടാം. ഭൂമിപരമായ നേട്ടങ്ങളുണ്ടാകും. എന്നാൽ ഭാര്യാഭർതൃബന്ധം അത്ര ഗുണകരമാകില്ല. വീടുപണി പൂർത്തിയാക്കാനും തുടങ്ങാനും സാധിയ്ക്കും.വിദേശത്തു കഴിയുന്നവർക്ക് നാട്ടിൽ മടങ്ങാനാവുന്നതാണ്. ഈശ്വരപ്രീതി വർദ്ധിയ്ക്കും.വാഹനം വാങ്ങാൻ തീരുമാനിക്കും.


അത്തം
ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാവും അനുഭവത്തിൽ വരിക. വ്യാഴവും ശനിയും അഭീഷ്ടരാശികളിൽ സഞ്ചരിക്കുകയാൽ ഇഷ്ടാനുഭവങ്ങൾക്കും സൗഖ്യത്തിനും മേൽക്കൈ ലഭിക്കുന്നതാണ്. ജോലിയിൽ മാറ്റം, അനുബന്ധ തൊഴിലുകളിലൂടെ ധനാഗമം ഇവയ്ക്ക് സാധ്യതയുണ്ട്. മറുനാട്ടിൽ ജോലി തേടുന്നവർക്ക് വേഗത്തിൽ അവസരങ്ങൾ വന്നുചേരുന്നതാണ്.ബന്ധുക്കളിൽ നിന്നും ദോഷാനുഭവങ്ങളുണ്ടാകും. അവരുമായി കലഹിയ്ക്കാനും ഇടയാകും.വിഷ്ണുഭജനം നടത്തുന്നത് നല്ലതാണ്.കടബാധ്യത ഒരു ഘട്ടത്തിൽ കൂടാം. എന്നാൽ വർഷാന്ത്യത്തോടെ കുറയാനുള്ള സാധ്യതയുമുണ്ട്.

ചിത്തിര

ചിത്തിര നക്ഷത്രക്കാർക്ക് അത്ര നല്ല സമയമല്ല. പല കാര്യങ്ങൾക്കും തടസമുണ്ടാകാം. ചെയ്യുന്ന കാര്യങ്ങളിൽ നേട്ടങ്ങൾ കുറയും. തിടുക്കപ്പെടാതെ കാത്തിരിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ വന്നെത്തുന്നതാണ്.ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മോശം ഫലമുണ്ടാകും, മനക്ലേശം, അപമാനം എന്നിവയുണ്ടാകും. കുടുംബസ്വസ്ഥത കുറയും. ശത്രുദോഷം നേരിടേണ്ടി വരും. കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങിയാൽ ചില തടസങ്ങൾ വരും. വിചാരിച്ച കാര്യങ്ങൾ നടക്കാൻ പ്രയാസം നേരിടും.കൂട്ടുകച്ചവടത്തിന് മുതിരാതിരിക്കുന്നത് ഉത്തമം.ഉദ്യോഗസ്ഥർക്ക് അർഹമായ പ്രൊമോഷൻ കിട്ടാൻ വൈകുന്നതാണ്.രോഗക്ലേശമനുഭവിക്കുന്നവർക്ക് ചികിൽസാ മാറ്റം ഗുണമാകും. വൃശ്ചികം, ധനു, കുംഭം, മിഥുനം, കർക്കടകം മാസങ്ങൾ ശുഭകരമാണ് . വിഷ്ണു, ദേവീ ഭജനം നല്ലതാണ്.

ചോതി

ഗുണദോഷസമ്മിശ്രമായ കാലമായിരിക്കും. ന്യായമായ ആവശ്യങ്ങൾ നിറവേറ്റപ്പെടും. ഭൂമി വിൽപ്പനയിൽ തടസ്സങ്ങൾ വരുമെങ്കിലും വർഷത്തിൻ്റെ പകുതി മുതൽ കാലം അനുകൂലമാണ് . ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമുണ്ടാവും. ജന്മസ്ഥലത്ത് മടങ്ങാൻ ആഗ്രഹിക്കും. വരവറിയാതെ ചെലവു ചെയ്യുന്ന ശീലമേറുന്നതാണ്. ശത്രുദോഷം ഉണ്ടാകാനിടയുണ്ട്. തടസങ്ങൾ പിൻതുടരുന്ന കാലമാണ്. ദൈവികമായ പ്രീതി ഇതിനെ നേരിടാൻ വേണം.സ്വന്തം വാക്കുകൾ മക്കൾ ചെവിക്കൊള്ളുന്നില്ലെന്നത് വിഷമിപ്പിക്കാം. ഭാര്യയുടെ പേരിലുളള വസ്തുവിൽക്കുന്നത് തർക്കങ്ങളുണ്ടാക്കും.കടം കൊടുത്തത് തിരിച്ചു കിട്ടാൻ സാധ്യത കുറവാണ്. ബന്ധുജനങ്ങളുടെ വിരോധമേൽക്കാനും ഫലം കാണുന്നു. ഗണപതി, ദേവീ ഭജനം നല്ലതാണ്.

വിശാഖം

വിശാഖം നക്ഷത്രക്കാർക്ക് വിഷുഫലം ഗുണം നൽകും. ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ സാധിയ്ക്കും. കീർത്തി കേൾക്കും, ബഹുമതികൾ തേടിയെത്തും. സ്ഥാനമാനങ്ങൾ ലഭിയ്ക്കും. ഇവർ ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെടും. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം നേടാം. ജനപ്രീതി നേടും. പൊതുപ്രവർത്തകർക്ക് നല്ല സമയമാണ്. വിശേഷപ്പെട്ട സമ്മാനങ്ങൾ ലഭിയ്ക്കാൻ വിഷുഫലത്താൽ അവസരം വരും.കുടുംബത്തിൽ സമാധാനമുണ്ടാകും.പണയ വസ്തുക്കൾ തിരിച്ചെടുക്കും. ഇൻഷ്വറൻസ് മേഖലയിൽ ബിസിനസ്സ് വർദ്ധിക്കും. പ്രൊഫഷണൽ വിദ്യാഭാസത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കാനാവും. പ്രണയവിവാഹത്തിന് കുടുംബത്തിൻ്റെ അംഗീകാരം കിട്ടും. തറവാട് വീട് പുതുക്കിപ്പണിയും.സമൂഹത്തിൻ്റെ ആദരം നേടും. ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ളവരുടെ നിർലോഭമായ പിന്തുണയുണ്ടാവും.


അനിഴം

അനിഴം നക്ഷത്രക്കാർക്ക് നേട്ടമുണ്ടാകുന്ന ഫലമാണ്. നല്ല പ്രവൃത്തികളിലൂടെ ഉന്നത സ്ഥാനത്തെത്തും. കാര്യതടസം മാറിക്കിട്ടും.
വ്യാഴത്തിൻ്റെ ആനുകൂല്യം കൂടി ലഭിക്കുകയാൽ നേട്ടങ്ങൾ സ്ഥായിയാവും. കുറഞ്ഞ മുതൽമുടക്കു കൊണ്ട് കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില ഉല്പന്നങ്ങളുടെ വിപണനം ഏറ്റെടുക്കും. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ സാധിക്കും.കുടുംബസുഖം ലഭിയ്ക്കും. ശത്രുക്കൾ ഒഴിഞ്ഞു പോകും. ധനപുഷ്ടിയുണ്ടാകും. കച്ചവടക്കാർക്ക് ധനലാഭം ഫലം. ചെയ്യുന്ന പ്രവൃത്തികളിൽ ഗുണം ലഭിയ്ക്കും.കുടുംബാംഗങ്ങളുടെ ധനപരമായ ആവശ്യങ്ങൾ നിറവേറ്റും.  ഗവേഷണം പൂർത്തിയാക്കാനും ഗവേഷണ പ്രബന്ധം വായനക്കാരുടെ മുന്നിലെത്തിക്കാനും സാധിക്കുന്നതാണ്. വിദേശ രാജ്യങ്ങളിൽ തുടരാനുള്ള തൊഴിൽ വിസ പുതുക്കപ്പെടാം.ബഹുമതികൾ തേടിയെത്തും.തൊഴിൽ പരമായി ഉയർച്ചയുണ്ടാകും.

തൃക്കേട്ട

വിഷുഫലമനുസരിച്ച് ഗുണകരമാണ് തൃക്കേട്ടക്കാർക്ക്  ഈ വർഷം.
കർമപുരോഗതിയുണ്ടാകും. തടസങ്ങൾ നീങ്ങി കാര്യലാഭമുണ്ടാകും.വിദ്യാഭ്യാസത്തിൽ ആശിച്ച വിധത്തിൽ പുരോഗതിയുണ്ടാവും. പഠിച്ചിറങ്ങിയതും നല്ല ജോലിയിൽ പ്രവേശിച്ചേക്കും. ശത്രുദോഷം അകന്നു പോകും. ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ സാധിയ്ക്കും. വീടുപണിയ്ക്കും വസ്തു വാങ്ങാനും യോഗം കാണുന്നു.പ്രണയികൾക്ക് ദാമ്പത്യപ്രവേശം സാധ്യമാകുന്നതാണ്. നീണ്ടുപോയ വ്യവഹാരങ്ങൾക്ക് വിരാമമുണ്ടാവും. സാമ്പത്തിക പുഷ്ടി പ്രതീക്ഷിക്കാൻ സാധിക്കുന്ന വർഷമായിരിക്കും.ന്യായമായ ആഗ്രഹങ്ങൾ അനായാസം സഫലമാവുന്നതാണ്.

മൂലം

മൂലം നക്ഷത്രക്കാർക്ക് വളരേയധികം ഗുണം ലഭിയ്ക്കുന്ന സമയമാണ്.ആഗ്രഹ പൂർത്തീകരണം സാധ്യമാകുന്ന വർഷമാണ്. പൊതുപ്രവർത്തകർക്ക് ഗുണം ലഭിയ്ക്കും. ബഹുമതികൾ ലഭിയ്ക്കും. ബന്ധുമിത്രാദികളുടെ ഗുണം ലഭിയ്ക്കും. സാമ്പത്തികമായി ഇവരിൽ നിന്നും നേട്ടമുണ്ടാകും.വിദ്യാഭ്യാസത്തിൽ പിന്നിലായവർക്ക് പഠനത്തിൽ ശ്രദ്ധിക്കാനും മികച്ച വിജയം നേടാനും അവസരം ഉണ്ടാകും.ജീവിത പങ്കാളിക്ക് പുതിയ തൊഴിൽ ലഭിക്കുകയോ തൊഴിലുള്ളവർക്ക് പ്രൊമോഷനും സാധ്യത കാണുന്നു. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിയ്ക്കും.രോഗാവസ്ഥയാൽ വലയുന്നവർക്ക് ആശ്വാസമുണ്ടാകും. ഓൺലൈൻ ബിസിനസ്സിൽ നേട്ടം വന്നേക്കും.

പൂരാടം
ഗുണദോഷ സമ്മിശ്ര ഫലം. അശ്രദ്ധ മൂലം ധനനഷ്ടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. മുൻകോപം പല ദോഷങ്ങൾക്കും ഇട വരുത്തും എന്നാൽ അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. പാരമ്പര്യമായി  ചെയ്തുവരുന്ന തൊഴിലുകളിൽ അഭ്യുദയം ഉണ്ടാകുന്നതാണ്.  കുടുംബ സമേതം തീർത്ഥാടനത്തിന് അവസരമുണ്ടാകും. മക്കളുടെ പഠനപൂർത്തീകരണം, ഉദ്യോഗം, വിവാഹം ഇത്യാദികൾക്ക് സാധ്യതയുള്ള വർഷമാണ്.ശത്രുദോഷം നീങ്ങും. ബന്ധുജനസൗഹൃദവും സഹായവും ലഭിയ്ക്കും. കർമ രംഗത്ത് പുരോഗതി നേടും.

ഉത്രാടം

ഉത്രാടം നക്ഷത്രക്കാർക്ക് പൊതുവേ ഗുണഫലമാണ്. ഉന്നതസ്ഥാനമാനാദികൾ ലഭിയ്ക്കും. ജനങ്ങളിൽ നിന്നും അംഗീകാരം കിട്ടും.ഒന്നിലധികം തൊഴിൽ ചെയ്യാൻ താത്പര്യം കാട്ടും. മുൻ കടം വീട്ടാൻ ആത്മാർത്ഥമായ ശ്രമം നടത്തുന്നതാണ്.അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ സാഹചര്യം ഒരുങ്ങും. പൊതുപ്രവർത്തകർക്ക് പുതിയ പദവി ലഭിച്ചേക്കാം. മകളുടെ ജോലിസ്ഥലത്ത് പോയി താമസിക്കാൻ സാധ്യതയുണ്ട്. മിഥുനം, കർക്കടകം, തുലാം, ധനു, മകരം എന്നീ മാസങ്ങൾക്ക് മേന്മ കുറയാം ബിസിനസുകാർക്ക് ലാഭമുണ്ടാകും. ബന്ധുജനഗുണം ലഭിയ്ക്കും. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിയ്ക്കും. അയൽക്കാരുമായി നല്ല സൗഹൃദമുണ്ടാകും. മനസിന് നിയന്ത്രണം ഉണ്ടാകും.വാഹനം, യന്ത്രങ്ങൾ ഇവ കൈകാര്യം ചെയ്യുന്നവരും നല്ല ശ്രദ്ധയോടു കൂടി ചെയ്യണം.

തിരുവോണം

തിരുവേണം നക്ഷത്രക്കാർക്ക് സമ്മിശ്രഫലം ഉണ്ടാകും.ഇവർക്ക് ഏഴരശനിയുടെ അപഹാരകാലം കൂടിയാണ്. ബന്ധുജനങ്ങളിൽ നിന്നും വിരോധമുണ്ടാകും.
പുണ്യസ്ഥല സന്ദർശനത്തിന് അവസരം വന്നു ചേരും. അസുഖങ്ങളെ അവഗണിക്കരുത്.ഉദ്യോഗസ്ഥർക്ക് അതൃപ്തി അനുഭവപ്പെടും. അനർഹർക്ക് സ്ഥാനക്കയറ്റം കിട്ടുന്നത് വിഷമിപ്പിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചു ലഭിക്കും. വിവാഹ വിഷയത്തിൽ അനുകൂല സാഹചര്യം വന്നു ചേരും.ചെറുകിട സംരംഭങ്ങളിൽ നേട്ടമുണ്ടാകുന്നതാണ്. യാത്ര തൊഴിലിൻ്റെ ഭാഗമായവർക്കും ഗുണമുണ്ടാകാം.വ്യാഴം അനുകൂലഭാവത്തിൽ സഞ്ചരിക്കുകയാൽ ദോഷം കുറയുകയും ഗുണം വർദ്ധിക്കുകയും ചെയ്തേക്കും. മിഥുനം,ചിങ്ങം, കന്നി, ധനു, മകരം എന്നീ മാസങ്ങളിൽ എല്ലാക്കാര്യങ്ങളിലും ജാഗ്രത വേണം.ശാസ്താവിന് എള്ളുതിരി കത്തിച്ച് പ്രാർത്ഥിയ്ക്കുന്നത് നല്ലതാണ്.

അവിട്ടം

അവിട്ടം നക്ഷത്രക്കാർക്ക് കാലം അനുകൂലമല്ല. ഇവർക്ക് അവിചാരിതമായ പല തടസങ്ങളുമുണ്ടാകാം. കേസുകളും അപകടങ്ങളുമുണ്ടാകാം. ധനനഷ്ടമുണ്ടാകും. കരാർ മുതലായവ നന്നായി വായിച്ചിട്ടാവണം അംഗീകരിക്കാൻ. സുഹൃത്തുക്കളുടെ സഹായ വാഗ്ദാനം പാഴായേക്കാം. അവിവാഹിതരുടെ വിവാഹത്തിന് താമസം ഭവിക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതിക്ക് സാധ്യതയുണ്ട്. ഭാര്യാഭർത്താക്കന്മാർ ചേർന്ന് നടത്തുന്ന സംരംഭങ്ങൾ വിജയിക്കും. ഓൺലൈൻ വ്യാപാരത്തിലും നേട്ടമുണ്ടാകുന്നതാണ്.സ്ത്രീകൾ മുഖാന്തരം അപമാനമുണ്ടാകാനിടയുണ്ട്. ആവശ്യമില്ലാത്ത കൂട്ടുകെട്ടുകളിൽ നിന്നും വിട്ടു നിൽക്കുക. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരും. സാമ്പത്തികമായി വിചാരിയ്ക്കുന്ന കാര്യങ്ങൾ നേടാൻ സാധിച്ചെന്ന് വരില്ല.ഭൂമി വ്യാപാരത്തിൽ പറ്റിക്കപ്പെടാനിടയുണ്ട്. ബിസിനസുകാർക്ക് നല്ല സമയല്ല. ഇതിന് പരിഹാരമായി ശനീശ്വരഭജനം നടത്താം.

ചതയം
ചതയം നക്ഷത്രത്തിനും നല്ല സമയമല്ല. ഇതും ഏഴര ശനി ദോഷം വരുന്ന സമയമാണ്.
എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ആവശ്യമാണ്. ദുർവാശി കലഹങ്ങൾക്ക് കാരണമാകും. വിദ്യാർഥികൾക്ക് അലസത വർധിക്കുമെങ്കിലും മനസ്സ് ഏകാഗ്രമാക്കി പഠനത്തിൽ ശ്രദ്ധിച്ചാൽ മികച്ച വിജയം കൈവരിക്കാൻ കഴിയും.വമ്പൻ മുതൽമുടക്കുകൾ ഉള്ള ബിസിനസ്സുകൾ നഷ്ടത്തിലെത്താം. നിലവിലെ തൊഴിൽ മാറാൻ ശ്രമിക്കുന്നത് ഗുണം ചെയ്തേക്കില്ല. കമ്മീഷൻ, ഏജൻസി, കരാർ പണികളിൽ നിന്നും ലാഭമുണ്ടാകും. യാത്രാവേളയിൽ ക്ലേശങ്ങൾക്കിടയുള്ളതിനാൽ സൂക്ഷിക്കണം. ജാമ്യം നിൽക്കുന്നത് പരമാവധി ഒഴിവാക്കണം.പക്ഷിമൃഗാദികളിൽ നിന്നും ഉപദ്രവങ്ങളുണ്ടാകാം.ജീവിത പങ്കാളിക്ക് ഉദ്യോഗകയറ്റം കിട്ടാൻ പ്രതിസന്ധികളേറും . ദൈവാനുഗ്രഹത്താൽ കാര്യങ്ങൾ പലതും അനുകൂലമാവും.മേടം, കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങൾ ഏറ്റവും അനുകൂലമാണ്.

പൂരുരുട്ടാതി


മീനക്കൂറിലെ പൂരുരുട്ടാതിക്കാർക്ക് നല്ല കാലമാണ്. ധനപരമായി നേട്ടമുണ്ടാകും. എന്നാൽ കുംഭക്കൂറുകാർക്ക് അത്ര നല്ല ഫലമല്ല. മീനക്കൂറിലുളളവർക്ക് കർമത്തിൽ ഗുണമുണ്ടാകും. സ്ഥാനമാനം ലഭിയ്ക്കും, കുടുംബത്തിൽ സുഖമുണ്ടാകും. ബിസിനസുകാർക്ക് നേട്ടമുണ്ടാകും. മേലാധികാരികളിൽ നിന്നും പ്രശംസ നേടും. സഹോദരരുമായി ഒത്തുചേർന്ന് കരാർ പണികളോ ബിസിനസ്സോ ആരംഭിക്കാനിടയുണ്ട്. പണയത്തിൽ വെച്ച ഭാര്യയുടെ ഉരുപ്പടികൾ മടക്കിയെടുക്കാനാവും.സുഹൃത്തുക്കളുടെ സമയോചിത സഹായം പ്രതീക്ഷിക്കാം. വസ്തുവില്പനയിൽ കാലവിളംബം വരാം.വർഷത്തിൻ്റെ ആദ്യ പകുതി കൂടുതൽ മെച്ചപ്പെട്ടതായിരിക്കും.

ഉത്രട്ടാതി
പൊതുവേ അനുകൂലമായ ഫലങ്ങളാണ് മേടസംക്രമം മൂലം ഉത്രട്ടാതി നാളുകാർക്ക് ഉണ്ടാവുന്നത്. പ്രതീക്ഷകൾ സഫലമാകുന്നതാണ്.പൂർവ്വസുഹൃത്തുക്കളെ കണ്ടെത്തുന്നതാണ്. ബിസിനസ്സ് രംഗം വളരുന്നതിന് കഠിനമായ അദ്ധ്വാനം ആവശ്യമായി വരും. മാതാപിതാക്കളെ സംരക്ഷിക്കാൻ നാട്ടിൽ തങ്ങേണ്ട സ്ഥിതിയുണ്ടാവും. തീരുമാനങ്ങൾ ഏകപക്ഷീയമാവുന്നത് കുടുംബത്തിൽ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കും.ബന്ധുജന സഹായം ലഭിയ്ക്കും. സൗഹൃദങ്ങളിൽ നിന്നും നേട്ടമുണ്ടാകും.കുടുംബ ഭദ്രതയുണ്ടാവും. സാമ്പത്തികസ്ഥിതി അത്ര മോശമാവില്ല

രേവതി
ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിയ്ക്കുവാൻ അഹോരാത്രം പ്രയത്നവും സഹപ്രവർത്തകരുടെ സഹായവും  വേണ്ടിവരും.മുൻപുണ്ടായ തിരിച്ചടികളേയും കഷ്ടങ്ങളേയും അതിജീവിക്കുവാനാവും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദീകരിക്കുന്നതു വഴി ആത്മസംതൃപ്തി ഉണ്ടാകും.ജീവിതം കൂടുതൽ സുഗമമാവുന്നതാണ്. സാമൂഹ്യമായ അംഗീകാരം ഉണ്ടാവും. കിട്ടാക്കടങ്ങൾ കൈവന്നേക്കും.ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കും. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ കൈവരുന്നതാണ്. പുരസ്കാരങ്ങൾ കിട്ടിയേക്കാം .ദാമ്പത്യത്തിൽ കൂടുതൽ പൊരുത്തവും സ്നേഹവും വന്നെത്തും. അയൽ തർക്കങ്ങളെ സമാധാനപൂർവ്വം പരിഹരിച്ചേക്കും.ഇടവം, ചിങ്ങം, ധനു, മകരം എന്നീ മാസങ്ങൾക്ക് ഗുണമേറുന്നതാണ്.

Advertisement