സൂര്യഗ്രഹണം, ചിലനാളുകാര്‍ക്ക് വന്‍ നേട്ടം, ദോഷാനുഭവമുള്ളവരും ഉണ്ടാകും

സൂര്യഗ്രഹണത്തിനായി കാത്തിരിക്കുകയാണ് ആളുകള്‍. മഹാസൂര്യഗ്രഹണം എന്നു തന്നെ പറയണം. ഇന്നത്തെ ദിവസം രാത്രി തുടങ്ങി നാളെ രാവിലെ വരെയാണ് ഗ്രഹണ സമയം.

ഗ്രഹണപ്രകാരം ചില നക്ഷത്രങ്ങള്‍ക്ക് നല്ല ഫലവും ചിലര്‍ക്ക് ദോഷഫലവുമുണ്ടാകുന്നു. ചിലര്‍ക്ക് ഗ്രഹണശേഷം നല്ലതു വരും. ഗ്രഹണസമയത്ത് ദോഷമാകും. ചിലര്‍ക്ക് ഗ്രഹണസമയത്തും ശേഷവും ദോഷമാകാം. ഓരോരോ നക്ഷത്രക്കാര്‍ക്കും ഗ്രഹണശേഷമുള്ള ഫലത്തെ കുറിച്ചറിയാം.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി

അശ്വതിക്ക് ഈ ഗ്രഹണം ധനപരമായ ഉയര്‍ച്ച കാണുന്നു. ഭരണിയ്ക്കും ഗുണപരമായ അവസ്ഥയാണ്. ഭാഗ്യത്തിന്റെ ഗുണഫലം നിറഞ്ഞ ഗ്രഹണമാണ് ഇത്. കാര്‍ത്തികയ്ക്ക് ഗ്രഹണം നല്ല ഫലം നല്‍കുന്നു. സാമ്ബത്തിക അഭിവൃദ്ധിയുണ്ടാകും. ധനാഭിവൃദ്ധി ഇവരെ തേടിയെത്തും. നേതൃസ്ഥാനം ലഭ്യമാകും. രോഹിണിയ്ക്ക് ഗ്രഹണം പൊതുവേ ദോഷസമയമാണ്. ഒരുപാട് രീതിയിലെ മാനസിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും. ഗ്രഹണം കഴിഞ്ഞാലും ഇത് തുടരും.

മകയിരം, തിരുവാതിര, പുണര്‍തം

മകയിരം നക്ഷത്രത്തിന് ഇത് അശുഭ സമയമാണ്. ദുഖങ്ങളും മനപ്രയാസവും വരുന്ന സമയമാണ്. ഇവര്‍ ശിവ, അയ്യപ്പ ഭജനം നടത്തുക. തിരുവാതിരിയ്ക്ക് ഈ ഗ്രഹണം വളരേയധികം ദോഷകരമാണ്. വരുമാന ഇടിവ്, കുടുംബ പ്രശ്നം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഗ്രഹണവും ഇതിന് ശേഷവും ഇതിന് സാധ്യതയുണ്ട്. പുണര്‍തത്തിന് ശുഭകരമാണ് ഗ്രഹണം. മുടങ്ങിപ്പോയ പല കാര്യങ്ങളും വീണ്ടെടുക്കാന്‍ സാധിയ്ക്കും. നഷ്ടപ്പെട്ട പലതും വീണ്ടെടുക്കാന്‍ സാധിയ്ക്കും.

പൂയം, ആയില്യം, മകം, പൂരം

പൂയത്തിന് ഇത് പൊതുവേ ശുഭകരമാണ്. വീട്, വാഹനം, ധനാഭിവൃദ്ധി എന്നിവയുണ്ടാകും. ആയില്യം നാളുകള്‍ക്ക് ഈ ഗ്രഹണം ഏറെ നല്ലതാണ്. നല്ല ദിവസങ്ങളാണ് ഇവരെ തേടിയെത്തുവാന്‍ പോകുന്നത്. മകം നക്ഷത്രക്കാര്‍ക്ക് ശുഭകരമാണ്. മംഗളകാര്യങ്ങള്‍, കാര്യവിജയം, കര്‍മ, വിദ്യാഭ്യാസ വിജയം എന്നിവയുണ്ടാകും. പൂരത്തിന് തൊട്ടതെല്ലാം പൊന്നാകുന്ന സമയമാണ് ഗ്രഹണത്തോട് അനുബന്ധിച്ചുള്ളത്. ഇവരുടെ സമയം തെളിഞ്ഞുവെന്ന് പറയാം.

ഉത്രം, അത്തം

ഉത്രം നാളുകാര്‍ക്ക് വളരെ ശുഭകരമാണ് വരുന്നത്. യാത്രകള്‍ക്ക് അവസരം, ധനപരമായ ഉയര്‍ച്ച, ബിസിനസ് ഉയര്‍ച്ച എല്ലാം ഇവരെ തേടിയെത്തും. സന്തോഷകരമായ മുഹൂര്‍ത്തങ്ങളുണ്ടാകും. അത്തത്തിന് ദോഷകരമായ സമയമാണ് വരുന്നത്. പ്രത്യേകിച്ചും ഗ്രഹണം കഴിയുന്ന സമയം. ഗ്രഹണം കഴിഞ്ഞാല്‍ കുറേശെ നന്നായി വരും.

ചിത്തിര, ചോതി, വിശാഖം

ചിത്തിരക്കാര്‍ക്ക് അപ്രതീക്ഷിത പരാജയം വന്നു ചേരും. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ചോതിയ്ക്ക് ഏറെ ദോഷമാണ്. സാമ്ബത്തിക പരാജയം, മനക്ലേശം, വഞ്ചിയ്ക്കപ്പെടാന്‍ സാധ്യത എന്നിവയുണ്ടാകും. വിശാഖം നാളുകള്‍ക്ക് ഉയര്‍ച്ചയുണ്ടാകും, സാമ്ബത്തിമായും കുടുംബപരമായും നല്ല കാലമാകും.

അനിഴം, തൃക്കേട്ട, മൂലം

അനിഴം നാളുകള്‍ക്ക് നല്ല ഫലമാണ്. വിജയകരമായ ദിവസങ്ങളുണ്ടാകും. ശത്രുനാശം, സന്താന ഭാഗ്യം, കുടുംബസൗഖ്യം എന്നിവയുണ്ടാകും. ധനാഭിവൃദ്ധിയുണ്ടാകും. തൃക്കേട്ടക്കാര്‍ക്ക് ഉദ്ധിഷ്ട കാര്യസിദ്ധിയുണ്ടാകും. സൗഭാഗ്യദിവസങ്ങളാണ് വരുന്നത്. സന്തോഷം വരുന്ന യാത്രകളുണ്ടാകും. മൂലം നക്ഷത്രക്കാര്‍ക്ക് ഏത് മേഖലയിലും കൈ വച്ചാല്‍ വിജയിക്കാന്‍ സാധിയ്ക്കും. ഇവരുടെ ജീവിതം രക്ഷപ്പെടും എന്ന് പറയാം.

പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം

പൂരാടം നക്ഷത്രക്കാര്‍ക്ക് നല്ല ഫലമാണ്. വിജയവും നേട്ടവുമുണ്ടാകും. മംഗളമായി കാര്യം വരുന്നു. ഉത്രാടക്കാര്‍ക്ക് ഗ്രഹണസമയം ദോഷവും കഴിഞ്ഞാല്‍ നല്ലതുമാണ് വരുന്നത്. ഗ്രഹണം കഴിഞ്ഞാല്‍ പ്രശ്നമില്ല. ഗ്രഹണം നടക്കുന്ന സമയത്ത് ശ്രദ്ധ വേണം. തിരുവോണക്കാര്‍ക്ക് ഭാഗ്യക്കേട് കൊണ്ട് പല പ്രശ്നങ്ങളുമുണ്ടാകും. കാര്യതടസം പോലുളളവയുണ്ടാകും. അവിട്ടം നാളുകാര്‍ക്കും നല്ലതല്ല. ഇവര്‍ക്ക് രോഗാവസ്ഥകളുണ്ടാകും. നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടാകാം.

ചതയം, പൂരോരുട്ടാതി, ഉതൃട്ടാതി, രേവതി

ചതയം നാളുകാര്‍ക്കും ഇത് നല്ലതല്ല. ഇത് നഷ്ടങ്ങളുടേതും ദുഖങ്ങളുടേതുമാണ്. മനപ്രയാസം വരുന്ന സമയമാണ്. പൂരോരുട്ടാതിക്കാര്‍ക്ക് സര്‍വൈശ്വര്യത്തിന്റെ ദിവസമാണ്. സ്ഥാനമാനം, ഉയര്‍ച്ച എന്നിവ വരുന്നു. ഗ്രഹണശേഷം നല്ല ഉയര്‍ച്ചയുണ്ടാകും. ഉത്രട്ടാതിയ്ക്കും നല്ല ഫലമാണ് ഗ്രഹണശേഷം വരുന്നത്. കാര്യവിജയം, വിദ്യാവിജയം, ശത്രുനാശം എന്നിവയെല്ലാം വരുന്നു. നന്നായി വരും. രേവതിയ്ക്ക് ഗുണഫലമാണ് പ്രദാനം ചെയ്യുന്നത്. വിദ്യാവിജയമുണ്ടാകും. തൊഴില്‍ വിജയമുണ്ടാകും. നേട്ടങ്ങളുണ്ടാകും

Advertisement