കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

വയനാട്. പൊഴുതനയിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു.
തേവണ സ്വദേശി ബീരാൻ കുട്ടിയാണ് മരിച്ചത്. കടന്നലാക്രമണത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. പൊഴുതന പഞ്ചായത്താൽപ്പെട്ട അച്ചൂർ
വായനാംകുന്ന് കോളനി പ്രദേശത്ത് തൊഴിലുറപ്പ് പണിയെടുക്കുന്ന തൊഴിലാളികളെ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു.
മരിച്ച ബീരാന്റെ കൂടെ ഉണ്ടയിരുന്ന തൊഴിലാളികളെ വൈത്തിരി താലൂക്ക് ആശുപത്രിയിലും ചെന്നലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രേവേശിപ്പിച്ചു.

Advertisement