അയൽവാസി പെട്രോൾ ഒഴിച്ചു തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കിളിമാനൂരിൽ അയൽവാസി തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. മുടപുരം സ്വദേശി പ്രഭാകരപിള്ളയാണ് മരിച്ചത്.

ഭാര്യ വിമല കുമാരിയും ഗുരുതരാവസ്ഥയിലാണ്. അയൽവാസിയായ ശശിയാണ് ദമ്പതികളെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയത്. പെട്രോൾ ഒഴിച്ച പനപ്പാംകുന്ന് സ്വദേശി ശശിക്കും സാരമായി പൊള്ളലേറ്റു. സാമ്ബത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മടവൂർ കൊച്ചാലംമൂടിലുള്ള പ്രഭാകരപിള്ളയുടെ വീട്ടിലേക്ക് ശശി ഒരു ക്യാനിൽ പെട്രോളുമായി എത്തുകയായിരുന്നു. ഇയാളും വീട്ടുകാരും തമ്മിൽ വാക് തർക്കം ഉണ്ടാകുകയും കൈയിൽ കരുതിയ പെട്രോൾ ദമ്പതികളുടെ മേലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നെന്ന് അയൽവാസികൾ പറയുന്നു. മൂവർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

വിരമിച്ച സൈനികാനാണ് ശശി. സാമ്പത്തിക തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

Advertisement