കോണ്ടവും വോണോയെന്ന ഉദ്യോഗസ്ഥയുടെ പരിഹാസമേറ്റു വാങ്ങേണ്ടി വന്ന വിദ്യാർത്ഥിനിക്ക് പാഡ് നിർമ്മാണ കമ്പനിയുടെ ഓഫർ

പാറ്റ്ന; ബിഹാറിൽ മിതമായ നിരക്കിൽ സാനിറ്ററി പാഡുകൾ നൽകിക്കൂടെ എന്ന് ചോദിച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥയുടെ രൂക്ഷ മറുപടി ഏറ്റുവാങ്ങേണ്ടിവന്ന പെൺകുട്ടിക്ക് ഓഫറുമായി ഇന്ത്യൻ പാഡ് നിർമാണ കമ്പനി.

ഐഎഎസ് ഓഫീസറായ ഹർജോത് കൗർ ബംമ്രയുടെ മോശം സമീപനം നേരിടേണ്ടി വന്ന വിദ്യാർഥിനിയായ റിയാ കുമാരിക്ക് ഒരു വർഷത്തെ പാഡുകൾ നൽകുമെന്നാണ് പാൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

‘തലമുറകളായി പതിഞ്ഞ ശബ്ദങ്ങളിൽ മാത്രം ചർച്ച ചെയ്യപ്പെടുന്ന ഒരു നിഷിദ്ധ വിഷയമായാണ് ആർത്തവത്തെ കണക്കാക്കപ്പെടുന്നത്. ഇത് മാറേണ്ടതുണ്ട്. ആർത്തവ കാലത്തെ കുറിച്ച്‌ തുറന്ന ചർച്ചകൾ ആവശ്യപ്പെടണം. പൊതുവേദിയിൽ വിഷയം ശ്രദ്ധയിൽപ്പെടുത്താനുള്ള റിയ കുമാരിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായും പാൻ ഹെൽത്ത് കെയർ സിഇഒ ചിരാഗ് പാൻ പറഞ്ഞു.

Advertisement