പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.www.admission.dge.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം.

പരിശോധനയും തിരുത്തലും 31 നു വൈകിട്ട് അഞ്ചിന് മുമ്ബ് ചെയ്യണം. ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് മൂന്നിനാൻ പ്രസിദ്ധീകരിക്കുന്നത്.

ട്രയൽ അലോർട്‌മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് ലേക്ക് മാറ്റിയത്. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് പ്ലസ് വൺ പ്രവേശനം വൈകാൻ ഇടയാക്കിയത്.

Advertisement