വ്യോമസേനയുടെ മിഗ് 21 ബൈസൺ വിമാനം തകർന്നുവീണ രണ്ട് പൈലറ്റുമാർ മരിച്ചു

ജയ്പൂര്‍.ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ വിമാനം തകർന്നുവീണ രണ്ട് പൈലറ്റുമാർ മരിച്ചു. പരിശീലന പറക്കൽനിടയാണ് അപകടം ഉണ്ടായതെന്ന് വ്യോമസേന അറിയിച്ചു.വ്യാഴാഴ്ച രാത്രി 9.10 ഓടെയാണ് അപകടം ഉണ്ടായത്.പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ VR ചൗധരിയുമായി സംസാരിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

രാജസ്ഥാനിലെ ബാർബർ ജില്ലയിലെ, ഭിംഡ ഗ്രാമത്തിൽ ആണ്‌ വിമാനം തകർന്നു വീണത്.ഒരു കിലോമീറ്ററോ ളം ദൂരത്ത് ആവശിഷ്ടങ്ങൾ ചിതറി തെറിച്ചിട്ടുണ്ട്. നിലത്തുവീണ വിമാന അവശിഷ്ടങ്ങൾ പൂർണമായും കത്തിയമർന്നു. ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട്, വ്യോമസേന ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.

Advertisement