26.6 C
Kollam
Sunday 20th September, 2026 | 06:27:58 AM
Home News International ഇസ്രയേല്‍ നടപടിയില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ച് വീണ്ടും ഇറാന്റെ തിരിച്ചടി

ഇസ്രയേല്‍ നടപടിയില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ച് വീണ്ടും ഇറാന്റെ തിരിച്ചടി

അമേരിക്കയുമായി സമാധാനക്കരാര്‍ ഒപ്പുവച്ച് ദിവസങ്ങള്‍ക്കകം വീണ്ടും പശ്ചിമേഷ്യയില്‍ സംഘര്‍ഷം.
ലബനനിലെ ഇസ്രയേല്‍ നടപടിയില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാണ് ഇറാന്‍ തിരിച്ചടിച്ചിരിക്കുന്നത്. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടെന്നും ലബനനില്‍ ആക്രമണം തുടര്‍ന്നാല്‍ കടുത്ത നടപടിയെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്താന്‍ ഇസ്രയേലിനോട് യു.എസ് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ലബനനില്‍ ഇസ്രയേല്‍ നടത്തില്‍ ആക്രമണത്തില്‍ 16 പേരാണ് കൊല്ലപ്പെട്ടത്.