ഇസ്രായേൽ ഫുട്‌ബോൾ ടീമിനുള്ള സ്‌പോൺസർഷിപ്പ് പിൻവലിക്കുന്നതായി പ്യൂമ

ടെൽ അവീവ്:
ഇസ്രായേൽ ഫുട്ബാൾ ടീമിനുള്ള സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് കായികോപകരണ നിർമാതാക്കളായ പ്യൂമ. 2024 മുതൽ സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം തന്നെ സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായും കമ്പനി വ്യക്തമാക്കി. നിലവിലുള്ള ഇസ്രായേൽ ബഹിഷ്‌കരണ കാമ്പയിനുമായി തീരുമാനത്തിന് ബന്ധമില്ലെന്ന് പ്യുമ അറിയിച്ചു.

ഇസ്രായേൽ ഫുട്ബാൾ അസോസിയേഷനുമായുള്ള ബന്ധത്തിന്റെ പേരിൽ നിരവധി തവണ പ്യൂമക്കെതിരെ ബഹിഷ്‌കരണ കാമ്പയിൻ ഉയർന്നിരുന്നു. ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ കാമ്പയിൽ കൂടുതൽ ശക്തമാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സ്‌പോൺസർഷിപ്പ് പിൻവലിക്കുന്ന കാര്യം പ്യൂമ അറിയിച്ചിരിക്കുന്നത് നിർമാതാക്കളായ പ്യൂമ. 2024 മുതൽ സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Advertisement