ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനം നവകേരള സദസ് വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി

ശാസ്താംകോട്ട.കുന്നത്തൂരിലെ നവകേരള സദസ് ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനം വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഭക്തജനസംഘം ആമ് ഹര്‍ജ്ജിക്കാര്‍. ക്ഷേത്ര മതിൽ പൊളിക്കാൻ നീക്കമെന്നും ആരോപണം

ക്ഷേത്രഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്ന് ആണ് വാദം .വൃശ്ചിക ചിറപ്പിന് തടസമുണ്ടാകും. ക്ഷേത്ര ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നും ആവശ്യം. ഭക്തരാണ് ഹർജി നൽകിയത്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം ജില്ലയില്‍ രണ്ട് ക്ഷേത്രങ്ങളിലെ ഭൂമിയില്‍ സദസിന് ദേവസ്വം ബോര്‍ഡ് കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു.

Advertisement