പ്രധാനമന്ത്രിയെ കാണാൻ അനുവദിച്ചില്ല;പുരസ്കാരങ്ങൾ ഫുഡ് പാത്തിൽ ഉപേക്ഷിച്ച് ബജ്‌രംഗ് പൂനിയ മടങ്ങി

ന്യൂഡെൽഹി:
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റായി ബ്രിജ് ഭൂഷൺ ശരൺസിങ്ങിന്‍റെ അനുയായി സഞ്ജയ് കുമാർ സിങ്ങിനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് പദ്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ ഉപേക്ഷിച്ച് ബജ്‌രംഗ് പൂനിയ. നാടകീയമായ രംഗങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയുടെ ഓഫിസിനു മുൻപിലെ ഫുട്പാത്തിൽ മെഡലുകൾ ഉപേക്ഷിച്ച് താരം മടങ്ങി.
പദ്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിനു പുറകേയാണ് പുനിയ പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ ശ്രമം നടത്തിയത്. പുരസ്കാരങ്ങൾ പ്രധാനമന്ത്രിക്ക് തിരിച്ചു നൽകാനായിരുന്നു പൂനിയയുടെ ലക്ഷ്യം. എന്നാൽ കർത്തവ്യ റോഡിൽ വച്ച് ഡൽഹി പൊലീസ് പൂനിയയെ തടഞ്ഞു. ഇതേത്തുടർന്നാണ് പൂനിയ പുരസ്കാരങ്ങൾ വഴിയിലുപേക്ഷിച്ച് മടങ്ങിയത്.

ലൈംഗികാരോപണ കേസിൽ സമരം നടത്തിയവരിൽ പ്രധാനികളായിരുന്നു സാക്ഷി മാലികും ബജ്‌രംഗ് പൂനിയയും വിനേഷ് ഫോഗട്ടും. സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധമെന്ന് താരങ്ങൾ വ്യക്തമാക്കി.

Advertisement