ഇന്ത്യക്ക്‌ എതിരെ വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും രംഗത്ത്

ഒട്ടാവ: ഇന്ത്യക്ക്‌ എതിരെ വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും രംഗത്ത്. 41 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള പരിരക്ഷ പിൻവലിച്ച ഇന്ത്യയുടെനടപടി അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഇന്ത്യ.ഇന്ത്യയുടെ നടപടിയിൽ ആശങ്ക രേഖപ്പെടുത്തി US ഉം UK യും രംഗത്ത് വന്നു.

41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോടെ ആവശ്യപ്പെട്ട വിഷയത്തിലാണ്, വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നത് .
ഇന്ത്യയുടെ നടപടി ഏകപക്ഷീയമാണെന്നും,
ഇത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ട്രൂഡോ വിമർശിച്ചു.

ഇന്ത്യയിലും കാനഡയിലും താമസിക്കുന്നവർക്ക് ഇന്ത്യൻ സർക്കാർ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും ട്രൂ ഡോ പറഞ്ഞു.

ഇതിന് പിന്നാലെ കാനഡയെ പിന്തുണച്ച് യുഎസും യുകെയും രംഗത്ത് വന്നു.

ഇന്ത്യയുടെ നടപടിയിൽ ആശങ്ക അറിയിച്ച അമേരിക്ക കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ നിർബന്ധിക്കരുതെന്നും 1961ലെ വിയന്ന കൺവെൻഷൻ ചട്ടങ്ങൾ പാലിക്കണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ തീരുമാനങ്ങളോട് യോജിക്കുന്നില്ല എന്ന്‌ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

അതേസമയം വിയന്ന കൺവെൻഷന്റെ അനുചേദം 11.1 അനുസരിച്ചാണ് നയതന്ത്രഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോടെ ആവശ്യപ്പെട്ടതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement