പരിമിതികള്‍ക്കിടയില്‍ കൊട്ടാരക്കര കോടതി സമുച്ചയം

Advertisement

കൊട്ടാരക്കര: നിര്‍മാണത്തിലെ അപാകതയും പുതിയ കെട്ടിട സമുച്ചയത്തിനു അനുമതി ലഭിക്കാത്തതും പാര്‍ക്കിങിന് സ്ഥമില്ലാത്തത് തുടങ്ങി ശോചനീയാവസ്ഥയുടെ നടുവില്‍ കൊട്ടാരക്കര കോടതി സമുച്ചയം.
രണ്ടു ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതി, മുന്‍സിഫ് കോടതി, സബ് കോടതി, അബ്കാരി കോടതി, കുടുംബ കോടതി, പോക്‌സോ കോടതി എന്നിങ്ങനെ ഏഴു കോടതികളും ആഴ്ചയിലുള്ള ക്യാമ്പ് സെറ്റ് കോടതിയും ഈ സമുച്ചയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍പത്തെ കെഐപി ഗോഡൗണിലാണ് അദാലത്ത് ഓഫിസ്, മീഡിയേഷന്‍, ലൈബ്രറി, ബാര്‍ അസോസിയേഷന്‍, ക്ലാര്‍ക്ക് അസോസിയേഷന്‍ എന്നിവയുടെ പ്രവര്‍ത്തനം. ഗോഡൗണ്‍ നിലനിന്നിരുന്ന സമയത്തെ മേല്‍ക്കൂരയുടെ ഷീറ്റുകള്‍ പോലും മാറ്റാതെ ദ്രവിച്ചു വീഴുന്ന അവസ്ഥയാണ്. ഈ ഗോഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് കെട്ടിടം പൊളിച്ചു മാറ്റി മൂന്ന് നില കോടതി സമുച്ചയം നിര്‍മിക്കാനുള്ള പ്ലാനുകള്‍ എല്ലാം തയ്യാറാക്കി കാത്തിരുന്നിട്ടും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കൂടാതെ സ്ഥല പരിമിതി കൊണ്ട് പല കേസുകളും ജില്ലാ കോടതിയിലേക്ക് മറ്റും മാറ്റുന്നുമുണ്ട്. ആധുനിക സൗകര്യങ്ങള്‍ ഇല്ല, കോടതി ഹാളുകളുകള്‍ വേണ്ടത്ര സൗകര്യമില്ല, കോടതിയില്‍ ഉണ്ടാകുന്ന വലിയ തിരക്ക്, മൈക്ക്, മോണിറ്റര്‍ എന്നിവയുടെ അഭാവവുമുണ്ട്.
കോടതി സമുച്ചയത്തിന്റെ പോരായ്മകളും പുതിയ പദ്ധതികള്‍ക്കുമായി ഒരു വര്‍ഷമായി ധനകാര്യ മന്ത്രിയെ കാണാന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നടന്നത് പല തവണ.

Advertisement