സമുദ്രോപരിതലത്തിൽ ഒട്ടിച്ച് വച്ച പോലെ തിമിംഗലത്തിൻറെ വാൽ, വിശദമായ നിരീക്ഷണത്തിൽ കണ്ടത് ഞെട്ടിക്കും…

ട്രാൻസ്പാരൻറ് ആയുള്ള കയാക്കുമായി കടലിൽ ഇറങ്ങിയ ഓസ്ട്രേലിയൻ സഞ്ചാരിയെ കാത്തിരുന്നത് അപൂർവ്വ ദൃശ്യങ്ങൾ. ഓസ്ട്രേലിയൻ കയാക്കറും പരിസ്ഥിതി വാദിയുമായ ബ്രോഡി മോസാണ് അപൂർവ്വ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുള്ളത്. ട്രാൻസ്പാരൻറ് ആയിട്ടുള്ള ചെറുവഞ്ചിക്ക് മുന്നിൽ സമുദ്രോപരിതലത്തിൽ ഒട്ടിച്ച് വച്ചത് പോലെ വലിയൊരു തിമിംഗലത്തിൻറെ വാൽ കാണുന്നത്. അടുത്തെത്തിയ ശേഷം ക്യാമറ വെള്ളത്തിന് അടിയിലേക്ക് പിടിച്ചപ്പോഴാണ് വാല് മാത്രമല്ല വലിയൊരു തിമിംഗലം തല കീഴായി നിൽക്കുന്നതാണ് സംഭവമെന്ന് മനസിലാവുന്നത്.

തിമിംഗല കുഞ്ഞിന്റെ അടുത്തേക്ക് മുഖം നൽകിക്കൊണ്ട് അനക്കം പോലുമില്ലാതെയാണ് ഹംപ്ബാക്ക് ഇനത്തിലെ വമ്പൻ തിമിംഗലം നിൽക്കുന്നത്. ടെയിൽ സെയിലിംഗ് എന്ന പ്രതിഭാസമാണ് ഇതെന്നാണ് ശാസ്ത്ര കുതുകികൾ വിശദമാക്കന്നത്. ഗ്രേ തിമിംഗലങ്ങളിലും ഹംപ്ബാക്ക് തിമിംഗലങ്ങളിലും ബോഹെഡ് തിമിംഗലങ്ങളിലും റൈറ്റ് തിമിംഗലങ്ങളിലും സാധാരണമായി കാണാറുള്ള ഒരു പ്രവണതയാണ് ഇതെന്നുമാണ് നിരീക്ഷണം. വിശ്രമിക്കുന്ന സമയത്താണ് ഇത്തരമൊരു രീതി തിമിംഗലം സ്വീകരിക്കുന്നത്.

കുഞ്ഞിൻറെ മേലെ നിന്ന് കണ്ണ് തെറ്റാതിരിക്കാനാണ് ഇത്തരമൊരു രീതിയെന്നാണ് നിരീക്ഷണം. ഇത്തരത്തിൽ വെള്ളത്തിൽ നിന്ന് വാലുകൾ ഉയർ‌ത്തിപ്പിടിക്കുന്നതിലൂടെ ഉഷ്ണരക്ത ജീവികളായ തിമിംഗലങ്ങൾക്ക് ശരീരോഷ്മാവ് ക്രമീകരിക്കാൻ സാധിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

https://youtu.be/cVAN-5JYsGY
Advertisement