ചെളിയില്‍ പുതഞ്ഞ നിലയില്‍ ആനകള്‍… കണ്ണുകളുംതുമ്പിക്കൈകളും മാത്രം അനക്കാം… രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ വൈറല്‍

രണ്ടുദിവസമായി ചെളിയില്‍ പുതഞ്ഞുപോയ ആനകളെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കെനിയയിലാണ് സംഭവം. ഇവിടെ വെള്ളക്കെട്ടിന് സമീപത്തെ ചെളിയിലാണ് ആനകള്‍ കുടുങ്ങിയത്. ശരീരം മൊത്തം ചെളിയില്‍ പുതഞ്ഞുപോയ രണ്ടു ആനകളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.


ഷെല്‍ഡ്രിക്ക് വൈല്‍ഡ്ലൈഫ് ട്രസ്റ്റ് ആണ് രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വെള്ളം കുടിക്കാനായി എത്തിയപ്പോള്‍ ഇവ ചെളിയില്‍ പുതഞ്ഞുപോവുകയായിരുന്നുവെന്നാണ് കരുതുന്നത്. വരള്‍ച്ചാ കാലത്ത് കെനിയയില്‍ ഇത് സാധാരണമാണെന്ന് ഷെല്‍ഡ്രിക്ക് വൈല്‍ഡ്ലൈഫ് ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
ചെളിയില്‍ കുടുങ്ങിയാല്‍ പിന്നെ സഹായമില്ലാതെ ആനകള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകില്ല. വളരെ ശ്രമപ്പെട്ടാണ് ആനകളെ ഇവര്‍ എഴുന്നേല്‍പ്പിച്ചത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.

Advertisement