43 വിദ്യാർഥികൾ അപ്രത്യക്ഷമായ സംഭവം: സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കകം മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

മെ​ക്സി​കോ സി​റ്റി: എ​ട്ടു​വ​ർ​ഷം മുമ്പ് 43 വി​ദ്യാ​ർ​ഥി​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ സം​ഭ​വ​ത്തെ കു​റി​ച്ച്‌ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കകം പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു.

വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഒ​രു പ്രാ​ദേ​ശി​ക പ​ത്ര​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്ര​ഡി​ഡ് റോ​മ​നാ​ണ് ഗെ​രോ​രോ സം​സ്ഥാ​ന​ത്തെ ചി​ൽ​പാ​ൻ​സി​ൻ​ഗോ പ​ട്ട​ണ​ത്തി​ൽ സ്വ​ന്തം കാ​റി​ൽ വെ​ടി​യേ​റ്റു​മ​രി​ച്ച​ത്.

2014ൽ ​ഒ​രു ബ​സ് കൈ​വ​ശ​പ്പെ​ടു​ത്തി സ​മ​ര​ത്തി​നു​പോ​യ വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ശേ​ഷം അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. ഇ​വ​രെ ഗു​ണ്ടാ​സം​ഘ​ത്തി​ന് കൈ​മാ​റി​യ​താ​യും സം​ഘം എ​ല്ലാ​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് അ​നു​മാ​നം.

ഇ​തു​വ​രെ​യും കൃ​ത്യ​മാ​യ ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ല. മെ​ക്സി​കോ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യാ​വ​കാ​ശ ദു​ര​ന്ത​മാ​യാ​ണ് സം​ഭ​വം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞും വ​സ്തു​ത​ക​ൾ പു​റ​ത്തു​വ​രാ​ത്ത സം​ഭ​വം സ​ർ​ക്കാ​ർ ന​ട​ത്തി​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്റെ സ​മൂ​ഹ​മാ​ധ്യ​മ പ്ര​തി​ക​ര​ണം. വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ മു​റി​ലോ ക​റം അ​റ​സ്റ്റി​ലാ​ണ്.

Advertisement