26.4 C
Kollam
Saturday 13th June, 2026 | 02:33:00 AM
Home News Breaking News വയോധികയെ കൊലപ്പെടുത്തി കായലിൽ താഴ്‌ത്തി കൊന്ന്‌ ആഭരണം കവർന്ന കേസ്‌: പ്രതി പ്രകാശൻ സ്വർണം വിറ്റുകിട്ടിയ...

വയോധികയെ കൊലപ്പെടുത്തി കായലിൽ താഴ്‌ത്തി കൊന്ന്‌ ആഭരണം കവർന്ന കേസ്‌: പ്രതി പ്രകാശൻ സ്വർണം വിറ്റുകിട്ടിയ 3.9 ലക്ഷം രൂപയിൽ 3.55 രൂപയും വിനിയോഗിച്ചത് കടം വീട്ടാൻ

Advertisement

കാർത്തികപ്പള്ളി : മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ കായലിൽ താഴ്‌ത്തി കൊന്ന്‌ ആഭരണം കവർന്ന കേസിൽ റിമാൻഡിലായ പ്രതി പ്രകാശനെ കൂടുതൽ ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കുന്നപ്പുഴ ഇൻസ്‌പെക്ടർ ലാൽ സി ബേബി ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഇതിനായി തിങ്കളാഴ്ച അപേക്ഷ നൽകും.

Also Read:




ഒറ്റയ്ക്കാണ് കൃത്യം നടത്തിയെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞത്. കൊലയ്ക്ക്‌ മുമ്പോ ശേഷമോ എന്തെങ്കിലും സഹായം ലഭിച്ചോയെന്നതുൾപ്പെടെ കൂടുതൽ വ്യക്തത വരാനുണ്ട്. ഇതിന് പ്രതിയെ ഇനിയും ചോദ്യം ചെയ്യണം.


തങ്കമ്മയുടെ സ്വർണം വിറ്റുകിട്ടിയ 3.9 ലക്ഷം രൂപയിൽ 3.55 രൂപയും കടം വീട്ടാനായാണ് വിനിയോഗിച്ചത്. പലരോടായി വാങ്ങിയതിൽ കുറച്ച് തുക പ്രകാശൻ തിരികെ നൽകിയിട്ടുണ്ട്. പണയം വയ്‌ക്കാൻ വാങ്ങിയ കുറേ സ്വർണപണ്ടവും തിരിച്ചെടുത്ത് നൽകി. തെളിവെടുപ്പിനിടെ 15,500 രൂപ പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തിരുന്നു. ബാക്കി തുക ഇയാൾ മദ്യപിക്കാനും മറ്റുമായി ഉപയോഗിച്ചു.


കഴിഞ്ഞ ഞായർ രാത്രിയാണ് ഒറ്റയ്ക്ക്‌ താമസിച്ചുവന്ന തങ്കമ്മയെ പ്രകാശൻ ആഭരണം കവർന്നശേഷം കൊലപ്പെടുത്തിയത്. തലയണകൊണ്ട് മുഖം അമർത്തി അബോധാവസ്ഥയിലാക്കിയശേഷം കായലിൽ കല്ലുകെട്ടിത്താഴത്തുകയായിരുന്നു.

Advertisement