തൃശൂര്‍: വാല്‍പ്പാറയില്‍ എട്ട് മലയാളികള്‍ മരിച്ച വാഹനാപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുന്നു. മലപ്പുറം കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച വാഹനാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 13 പേരാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍പ്പെട്ട ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 5.30 ഓടെയാണ് സംഘം അപകടത്തില്‍പ്പെട്ടത്. മലപ്പുറം പാങ് പാറമ്മല്‍ സ്‌കൂളിലെ അധ്യാപകരാണ് വാഹനത്തിലുണ്ടായിരുന്നത്. അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്.
കേരളത്തില്‍ നിന്നും പോയ മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഹെയര്‍ പിന്‍ വളവില്‍ നിന്ന് വാന്‍ മറിഞ്ഞ് താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. മരണ സംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടിലധികം പേര്‍ അതീവ ഗുരുതരാവസ്ഥയിലെന്നാണ് വിവരം. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. മരിച്ചവരില്‍ ഏഴും സ്ത്രീകളാണ്. സംഘത്തില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Also Read:
ഹെയര്‍ പിന്‍ കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട വാന്‍ കൊക്കയിലേക്ക് മറയുകയായിരുന്നു. 800 അടി താഴ്ചയിലേയ്ക്ക് ആണ് വാഹനം മറിഞ്ഞത്. വിനോദസഞ്ചാരികളുമായി എത്തിയ മിനി വാന്‍ പതിമൂന്നാം ഹെയര്‍പിന്നിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 40ല്‍ അധികം ഹെയര്‍പിന്നുകളാണ് പൊള്ളാച്ചി വാല്‍പ്പാറ റൂട്ടിലുള്ളത്. വളവും തിരിവും ഉള്ള സ്ഥലമായതിനാല്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച് തെന്നി മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു.






























