Home Blog Page 970

ഇന്ത്യയും സൌദിയും അടുത്ത വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ചു

ഇന്ത്യയും സൌദിയും അടുത്ത വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ചു. ജിദ്ദയിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും സൌദി ഹജ്ജ് ഉംറ മന്ത്രി തൌഫീഖ് അൽ റബീഉമാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഒന്നേമുക്കാൽ ലക്ഷമായി തുടരും.
ജിദ്ദയിൽ വെച്ചാണ് 2026-ലെ ഹജ്ജ് കരാർ ഇന്ത്യയും സൌദിയും ഒപ്പുവെച്ചത്. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജുജുവും സൌദി ഹജ്ജ് ഉംറ മന്ത്രി തൌഫീഖ് അൽ റബീഉം കരാർ ഒപ്പുവെച്ചു.

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച ചെയ്തു. സൌദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കരാർ പ്രകാരം ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,025 ആയി തുടരും. ഇതില് 70% അഥവാ 1,22,518 തീർഥാടകർ ഹജ്ജ് കമ്മിറ്റി വഴിയായിരിക്കും ഹജ്ജിനെത്തുക. 30% തീർഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഹജ്ജ് നിർവഹിക്കും. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്കുള്ള ഒരുക്കങ്ങൾ സൌദിയിൽ പുരോഗമിക്കുകയാണ്. 20 ദിവസത്തെ ഹജ്ജ് പാക്കേജ് കൂടി അടുത്ത വർഷം മുതൽ ഹജ്ജ് കമ്മിറ്റി പരിചയപ്പെടുത്തുന്നുണ്ട്. 2026 മെയ് അവസാനത്തിലാണ് അടുത്ത ഹജ്ജ്. ഇന്ത്യയിൽ നിന്നും ഹജ്ജ് വിമാന സർവീസ് ഏപ്രിൽ 18-ഓടെ ആരംഭിക്കും. മെയ് 5 മുതലാണ് കേരളത്തിൽ നിന്നുള്ള വിമാന സർവീസ്. കോഴിക്കോട്, കൊച്ചി, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നും 18-ഓളം പുറപ്പെടൽ കേന്ദ്രങ്ങളാണ് ഉള്ളത്.

തിരുവനന്തപുരം മെട്രോ പ്രഖ്യാപനത്തോടൊപ്പം ചോദ്യങ്ങള്‍

തിരുവനന്തപുരം. മെട്രോ പ്രഖ്യാപനത്തോടെ ഉയർന്ന പ്രതീക്ഷകൾക്കൊപ്പം ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. അലൈൻമെൻ്റിൽ കിഴക്കേകോട്ട ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ ഒഴിവാക്കി എന്നാണ് പ്രധാന ആക്ഷേപം.. ആറ് മാസത്തിൽ നിർമ്മാണം ആരംഭിക്കുമെന്ന് കെഎംആർഎൽ അവകാശപ്പെടുമ്പോഴും മറികടക്കാൻ നിരവധി കടമ്പകൾ മുന്നിലുണ്ട്..

സർക്കാർ അംഗീകരിച്ച അലൈൻമെൻ്റിൽ ചില മാറ്റങ്ങൾ കൂടി വേണമെന്നതാണ് പ്രധാന അവശ്യം. പ്രധാന വ്യാപാര കേന്ദ്രമായ ചാലയും, പത്മനാഭസ്വാമി ക്ഷേത്രവും ഉൾപ്പെടുന്ന കിഴക്കേകോട്ട അലൈൻമെൻ്റിൽ ഉൾപ്പെട്ടില്ല.. പാളയം കഴിഞ്ഞാൽ പ്ലാമൂട് ആണ് അടുത്ത സ്റ്റോപ്പ്.. നിയമസഭ, വികാസ് ഭവൻ, കോർപ്പറേഷൻ ഉൾപ്പെടെയുള്ള ഓഫീസുകളിൽ പോകുന്നവർക്ക് അടക്കം സൗകര്യമാകുന്ന രീതിയിൽ ഒരു സ്റ്റോപ്പ് കൂടി വേണം.. ഇവ ഉൾപ്പെടുന്ന അലൈൻമെന്റ്‌ മുൻപ് സർക്കാരിന് സമർപ്പിച്ചിരുന്നതാണെന്ന് മെട്രോയുടെ ചുമതലയുണ്ടായിരുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകർ

സെക്രട്ടേറിയറ്റിന്റെ പൈതൃകസൗന്ദര്യത്തെ ബാധിക്കാത്തെ
സെക്രട്ടേറിയറ്റിനു മുന്നിൽ ഭൂഗർഭ മെട്രോ യാകും ഉചിതം.. എല്ലാ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും വലിയ പാർക്കിംഗ് ക്രമീകരണം വേണം..

ഇനിയും ചില പ്രധാന കടമ്പകൾ കൂടി മറികടക്കേണ്ടിവരും.. പ്രധാനം കേന്ദ്ര അനുമതിയാണ്.. അതുകഴിഞ്ഞാൽ വായ്പ ഉറപ്പാക്കണം.. ഒപ്പം
കഴക്കൂട്ടം മുതൽ ഈഞ്ചക്കൽ വരെയുള്ള ഭാഗത്ത് ദേശീയപാതയിലൂടെ മെട്രോ നിർമാണത്തിന് അനുമതിക്ക് തടസ്സങ്ങളുണ്ടാകാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ആറു മാസത്തിനുള്ളിൽ നിർമാണം തുടങ്ങാനാവുമെന്നാണ് കെഎംആർഎൽ പ്രതീക്ഷ

തദ്ദേശ തിരഞ്ഞെടുപ്പ്:സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകും. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തുന്നത്. സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത്ഭ രണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ളത് 87 നഗരസഭകളാണ്. അതിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.

എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്. യു ഡി എഫും, ബി ജെ പിയും പലയിടങ്ങളിലും സ്ഥാനർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇടത് മുന്നണിയുടെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് വീഴും.

തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ വാട്ടര്‍ടാങ്ക് തകര്‍ന്നു; വീടുകളില്‍ വെള്ളം ഇരച്ചുകയറി; മതിലുകളും റോഡും തകര്‍ന്നു

കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ടാങ്ക് തകര്‍ന്നു. കുത്താപ്പാടിയിലാണ് സംഭവം. വെള്ളം ഇരച്ച്‌ പുറത്തേയ്ക്ക് ഒഴുകി.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.
1.38 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 1.10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്. ഇതോടെ അതിവേഗത്തില്‍ വെള്ളം പുറത്തേയ്ക്ക് ഒഴുകി. തൊട്ടടുത്ത വീടുകളില്‍ നിമിഷ നേരം കൊണ്ട് വെള്ളം ഒഴുകിയെത്തി. ചില വീടുകളുടെ ഉള്‍ഭാഗത്ത് വെള്ളം കയറി. കമ്പ്യൂട്ടര്‍, വാഷിങ്മെഷീന്‍, ഫ്രിഡ്ജ്, മോട്ടര്‍ അടക്കം ചില വീടുകളില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായി. മതില്‍ തകര്‍ന്നുവീണ് വീടിന് പുറത്ത് നിര്‍ത്തിയിട്ട കാറിന് നാശനഷ്ടം സംഭവിച്ചു. അടുത്തിടെ പുതുക്കി പണിത റോഡ് തകര്‍ന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴുകി പോകുകയും ചെയ്തു.

തിരുനാവായ കുംഭമേളക്ക്ഒരുങ്ങുന്നു

മലപ്പുറം. തിരുനാവായ കുംഭമേളക്ക് ഒരുങ്ങുന്നു.ഭാരത പുഴയിലെ ത്രിവേണി സ്നാനഘട്ട് ആണ് കുംഭമേളക്ക് തയ്യാറെടുക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാഗ സന്യാസിമാർ കുംഭമേളയിൽ പങ്കെടുക്കും

ഹരിദ്വാർ,പ്രയാഗ്,ഉജ്ജയിൻ,നാസിക് എന്നിവടങ്ങളിൽ കുംഭമേള നടത്തുന്ന ജൂന അഘാട തന്നെയാണ് തിരുനാവായയിലും കുംഭ മേളക്ക് നേതൃത്വം നൽകുന്നത്.സന്യാസ സമൂഹത്തിലെ മഹാ മണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് കഴിഞ്ഞ ദിവസം തിരുനാവായ സന്ദർശിച്ചു.

തിരുനാവായയിലും 250 വർഷങ്ങൾക്ക് മുൻപ് മേള നടന്നിരുന്നു എന്നാണ് പറയുന്നത്.2028 ലാണ് മഹാ മേള നടക്കുക.അതിന് മുന്നോടിയായുള്ള വാർഷിക മേളയാണ് ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ഈ വരുന്ന 23 ന് മേളയുടെ സംഘാടക സമിതി യോഗം ചേരും

കാട്ടാനയെ കണ്ട് കാർ നിർത്തിയ യാത്രക്കാർക്ക് നേരെ മറ്റൊരു ആനയുടെ ആക്രമണം

ചാലക്കുടി – മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ വീണ്ടും കാട്ടാന ആക്രമണം. കാർ യാത്രികരായ കുടുംബം രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്. കാട്ടാനയെ കണ്ട് കാർ നിർത്തിയ യാത്രക്കാർക്ക് നേരെ മറ്റൊരു ആന പാഞ്ഞടുക്കുകയായിരുന്നു.കാറിന് നേരെ അലറി വിളിച്ചെത്തിയ ആന പിന്നീട് പിന്തിരിഞ്ഞ് മാറി.മലക്കപ്പാറ – ചാലക്കുടി റോഡിൽ വൈകിട്ട് ഏഴു മണിയോടുകൂടിയാണ് സംഭവം

ബൈക്കിൽ പോവുകയായിരുന്നവര്‍ക്ക് നേരെ പുലി ആക്രമണം

പാലക്കാട്‌. അട്ടപ്പാടിയിൽ പുലി ആക്രമണം, രണ്ടു പേർക്ക് പരുക്ക്. ബൈക്കിൽ പോവുകയായിരുന്ന വട്ടക്കോട്ടത്തറ സ്വദേശി ജയറാം (30), മേലെ കോട്ടതറ സ്വദേശി ഗൗതം (18) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 8 മണിയോടുകൂടിയായിരുന്നു ആക്രമണം

കണ്ണങ്ങാട്ട് പാലത്തിൽ നിന്നും കായലിലേക്ക് ചാടി യുവാവ്

കൊച്ചി .കായലിലേക്ക് ചാടി യുവാവ്.കണ്ണങ്ങാട്ട് പാലത്തിൽ നിന്നാണ് കായലിലേക്ക് ചാടിയത്. പോളിടെക്നിക് വിദ്യാർത്ഥിയാണ്.ഇടക്കൊച്ചി സ്വദേശി ശ്രീരാഗാണ് പാലത്തിൽ നിന്ന് എടുത്ത് ചാടിയത്.ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നു

ദൃശ്യം സിനിമ നാല് തവണ കണ്ടു; ഭാര്യയെ കൊലപ്പെടുത്തിയ പദ്ധതി പാളി… ഒടുവില്‍ അറസ്റ്റ്

പൂനെ: ദൃശ്യം സിനിമയില്‍ പ്രചോദിതനായി യുവാവ് ഭാര്യയെ കൊലപ്പെടുത്തി. കഴിഞ്ഞ മാസം പൂനെയിലാണ് സംഭവം. സമീര്‍ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. അഞ്ജലിയെ കൊലപ്പെടുത്തി താല്‍ക്കാലികമായി ഉണ്ടാക്കിയ ചൂളയില്‍ മൃതദേഹം കത്തിക്കുകയായിരുന്നു. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ എന്ന വ്യാജേന ഇയാള്‍ നിരന്തരം പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിരുന്നു. കൊലപാതകത്തിന് പിന്നാലെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മറ്റൊരു സുഹൃത്തിന് ഇയാള്‍ മെസേജ് അയച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ സമീറിന്റെ എല്ലാ പദ്ധതികളും പാളുകയായിരുന്നു. ഒടുവില്‍ പിടിയിലായതിന് പിന്നാലെ ദൃശ്യം സിനിമ നാല് തവണ കണ്ടെന്നും അതിന് പിന്നാലെയാണ് കൊല ചെയ്യാനുള്ള പദ്ധതിയുണ്ടാക്കിയതെന്നും സമീര്‍ പൊലീസിനോട് പറയുകയായിരുന്നു.
2017ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. പൂനെയിലെ ശിവനേ ഏരിയയിലാണ് ഇരുവരും താമസിച്ചിരുന്നത്. മൂന്നിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളും ഇരുവര്‍ക്കുമുണ്ട്. കഴിഞ്ഞ മാസം 26ന് സമീര്‍ വാടകയ്ക്കെടുത്ത വെയര്‍ഹൗസിലേക്ക് ഭാര്യയെ കൊണ്ടുപോകുകയായിരുന്നു. പുതിയ ഗോഡൗണ്‍ കാണിക്കാമെന്ന് പറഞ്ഞായിരുന്നു അഞ്ജലിയെ അവിടേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ എത്തിയ ഉടനെ അഞ്ജലിയെ സമീര്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ അവിടെ ഒരു ഇരുമ്പുചൂളയും അയാള്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും അടുത്തുള്ള നദിയില്‍ ചാരം കളയുകയും ചെയ്തു. സംഭവസമയത്ത് കുട്ടികള്‍ ബന്ധുവീട്ടിലായിരുന്നു. ഭാര്യയെ സംശയം തോന്നിയതാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സമീറിന് മറ്റൊരു ബന്ധമുണ്ടായതായിരുന്നു കൊലയ്ക്ക് കാരണമെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. അഞ്ജലിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കാണിക്കാന്‍ ഇയാള്‍ തന്നെ ഡിജിറ്റല്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയിരുന്നു.

നാളെ ബസ് പണിമുടക്ക്

കൊച്ചി. അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ പണിമുടക്കും. നാളെ 6 മണി മുതൽ സർവീസ് നിർത്തിവയ്ക്കാൻ തീരുമാനം. തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.സാമ്പത്തിക നഷ്ടം സഹിക്കാൻ കഴിയുന്നില്ലെന്ന് വാഹന ഉടമകൾ.ബംഗ്ളൂരു, ചെന്നൈയിലേയ്ക്കുള്ള യാത്രക്കാർ വലയും .