സംസ്ഥാനത്ത് ജല്ജീവന് മിഷന് മുഖേന ഏറ്റവുംകൂടുതല് കുടിവെള്ള കണക്ഷനുകള് നല്കിയത് കൊല്ലം ജില്ലയില്. എ.ഡി.എം. ജി നിര്മല്കുമാറിന്റെ അധ്യക്ഷതയില് ചേര്ന്ന ജില്ലാ ജലശുചിത്വസമിതി യോഗത്തില് ജില്ലയില് ഗ്രാമീണമേഖലയില് 305486 കുടിവെള്ള കണക്ഷനുകള് നല്കിയതായി അറിയിച്ചു.
തഴവ, കുലശേഖരപുരം പഞ്ചായത്തുകളില് ജലവാഹകകുഴലുകള് സ്ഥാപിക്കുന്നതിന്റെ തുടര്നടപടികള് വേഗത്തിലാക്കും. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ മാറനാട് ഭാഗത്ത് ജലസംഭരണി നിര്മിക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തും. സെക്രട്ടറിക്കും വാട്ടര് അതോറിറ്റി എക്സിക്യൂട്ടീവ് എന്ജിനീയര്ക്കുമാണ് ചുമതല. തെ•ല ഗ്രാമപഞ്ചായത്തിലെ മാമ്പഴത്തറയില് കുടിവെള്ളപദ്ധതി പൂര്ത്തീകരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെയും വാട്ടര് അതോറിറ്റി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില് യോഗം ചേര്ന്ന് തീരുമാനമെടുക്കാന് നിര്ദ്ദേശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്, പിഡബ്ല്യുഡി മെമ്പര് സെക്രട്ടറി പി. സുനില്കുമാര്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് ബി. അജയകുമാര്, ജലഅതോറിറ്റി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയര് സുജ എന്. ജോര്ജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു
സംസ്ഥാനത്ത് കൂടുതല് കുടിവെള്ളകണക്ഷനുകള് നല്കിയത് കൊല്ലത്ത്
കെ സുധാകരനെ അനുനയിപ്പിക്കാൻ ഡൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി
കണ്ണൂർ: സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൽ നേതൃത്വം. സുധാകരനെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ എത്താനാണ് നിർദേശം. കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾക്കിടെ പിണങ്ങിയാണ് സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്.
എംപിമാർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്ന് ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളെ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ, സുധാകരൻ കണ്ണൂരിൽ മത്സരിക്കാനായി നേരത്തേ തന്നെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. സുധാകരൻ പറയുന്ന ആളെ മത്സരിപ്പിക്കാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും അദ്ദേഹം പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ സുധാകരനെ രാഹുൽ ഗാന്ധി നേരിട്ട് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നത്.കെപിസിസി അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയപ്പോൾ സുധാകരൻ ചില ആവശ്യങ്ങൾ ഹൈക്കമാൻഡിന് മുമ്പിൽ വച്ചിരുന്നുവെന്നാണ് വിവരം. ഇത് അംഗീകരിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പുനൽകിയതായും സൂചനയുണ്ട്. ഇതിൽ കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നതായാണ് വിവരം.
മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെയുള്ള പീഡനപരാതിയിൽ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെയുള്ള പീഡനപരാതിയിൽ കേസെടുത്ത് പൊലീസ്. ഡോക്ടർ സുനിൽ കുമാറിനെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സയ്ക്കായെത്തിയ സ്ത്രീയാണ് പരാതി നൽകിയത്.
2023 മുതൽ ഡോക്ടറുമായി ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു. ചികിത്സയ്ക്കെത്തിയപ്പോൾ സൗഹൃദമായി. തുടർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. നിലവിൽ ന്യൂറോ സർജറി വിഭാഗം യൂണിറ്റ് ചീഫാണ് ഡോ. സുനിൽ കുമാർ.
കുഞ്ഞമ്മയ്ക്ക് കുരുക്ക് മുറുകുന്നു, വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത് റേഷൻ കാർഡിലെ വിലാസത്തിൽ, കാർഡ് റദ്ദാക്കിയതോടെ ജില്ലാ പഞ്ചായത്ത് അംഗത്വം തുലാസിൽ
പത്തനംതിട്ട: സി പി ഐ വിട്ട കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിലെ വിലാസത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർത്ത്.
റേഷൻ കാർഡിൽ പേര് ചേർത്തതും വ്യാജമായെന്ന് പരാതി.
റേഷൻ കാർഡിന്റെ അവകാശികളായ ശ്രീജിത്ത്, ശ്യാംജിത്ത്, സംജിത്ത് എന്നിവർ ചേർന്നാണ് പരാതി നൽകിയത്. കാർഡുടമയുടെ ഭർത്തൃസഹോദരിയുടെ മകളെന്ന് സൂചിപ്പിച്ചാണ് കാർഡിൽ പേര് ചേർത്തിരിക്കുന്നത്. എന്നാൽ, കാർഡുടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നാണ് പരാതിയിൽ പറയുന്നത്.
എസ്ഐആർ വേരിഫിക്കേഷന്റെ സമയത്ത് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് റേഷൻകാർഡിൽ വ്യാജമായി പേരുചേർത്തകാര്യം പരാതിക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ശ്രീനാദേവിയുമായി യാതൊരു തരത്തിലുള്ള ബന്ധവും തങ്ങൾക്കില്ലെന്ന് പരാതിക്കാർ പറയുന്നു. നിലവിൽ ഈ വിലാസത്തിൽ താമസക്കാരില്ല. ഇതോടെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻകാർഡ് തന്നെ സിവിൽ സപ്ലൈസ് ഓഫീസർ റദ്ദാക്കി.
കൊല്ലം ജില്ലയിൽ താമസിക്കുന്ന ശ്രീനാ ദേവി പത്തനംതിട്ട ജില്ലയിൽ റേഷൻ കാർഡിൽ പേര് ചേർത്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സി പി ഐ ടിക്കറ്റിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ശ്രീനാദേവി കുഞ്ഞമ്മ 2025 ൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.കഴിഞ്ഞ തെരത്തെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റേഷൻ കാർഡ് റദ്ദാക്കിയതോടെ ഇവരുടെ ജില്ലാ പഞ്ചായത്ത് അംഗത്വവും തുലാസിലായി.
‘കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട’ ; പാലോട് രവിക്കെതിരെ സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പാലോട് രവിയെ മത്സരിപ്പിക്കരുതെന്ന് പോസ്റ്ററുകൾ. വാമനപുരം മണ്ഡലത്തിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.വാമനപുരം ഉൾപ്പെടെ തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥിയായി പാലോട് രവിയെ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട പാലോട് രവി വീട്ടിലിരിക്കട്ടെ, ജനഗണമംഗള രവിയെ നമ്മുടെ പെടലിയിൽ വയ്ക്കരുത്, ഇത്തവണ കോൺഗ്രസിന് എംഎൽഎയെ വേണമെന്ന് ആഗ്രഹമുണ്ട്, യുവത്വം നയിച്ചാൽ വിജയം ഉറപ്പ്, പണത്തിനും ഭീഷണിക്കും മുന്നിൽ നേതൃത്വം മുട്ടുമടക്കരുത്’, എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ വാചകങ്ങൾ.
മൂന്നാമതും ഇടതുസർക്കാർ വരും കോൺഗ്രസ് എടുക്കാച്ചരക്കാകും എന്ന് പറഞ്ഞതിന്റെ പേരിൽ ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട വ്യക്തിയാണ് പാലോട് രവി. മാത്രമല്ല, കോൺഗ്രസ് പരിപാടിക്കിടെ ദേശീയഗാനം തെറ്റിച്ച് പാടിയതും വലിയ വിവാദമായിരുന്നു. പാലോട് രവിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിക്കുള്ളിലെ വലിയൊരു വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് വിവരം.
കണ്ണൂര് എന്നത് എന്റെ ഹൃദയ രക്തമാണ്,ത്രിവര്ണ്ണ പതാക നെഞ്ചിലേറ്റി എന്നും കോണ്ഗ്രസിന്റെ മുന് നിരയിലുണ്ടാകും,അതൃപ്തി വെളിവാക്കി കെ സുധാകരന്
കൊച്ചി: കോണ്ഗ്രസ് സ്ഥാനാര്ഥി നിര്ണയത്തില് അതൃപ്തി സംബന്ധിച്ച റിപ്പോര്ട്ടുകള്ക്കിടെ കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കുന്ന പ്രതികരണവുമായി കെ സുധാകരന്. താന് പാര്ട്ടിക്ക് വേണ്ടി നടത്തിയ പ്രവര്ത്തനങ്ങളെ സൂചിപ്പിച്ചാണ് സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ത്രിവര്ണ്ണ പതാക നെഞ്ചിലേറ്റി എന്നും കോണ്ഗ്രസിന്റെ മുന് നിരയിലുണ്ടാകുമെന്ന് കെ സുധാകരന് എംപി പറയുന്നു.
കണ്ണൂര് എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്ഗ്രസ്സ് എന്റെ മേല്വിലാസവുമാണ്. കണ്ണൂര് ഹൃദയരക്തം ഇറ്റി വീണ മണ്ണാണ്. പൊരുതി വിജയിച്ച കോണ്ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്ഗ്രസിന്റെ ത്രിവര്ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന് എന്നും മുന്നില് തന്നെ ഉണ്ടാകും. സഹപ്രവര്ത്തകരുടെ ചോരവീണ മണ്ണില്, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്ന്ന വിലാപങ്ങളുയര്ന്ന മണ്ണില് കെ.സുധാകരന് തലയുയര്ത്തി നില്ക്കും. ഞാന് അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ലെന്നും സുധാകരന് പോസ്റ്റില് പറയുന്നു
also read :
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് എംപിമാര് മത്സരിക്കേണ്ട എന്ന ഹൈക്കമാന്ഡ് തീരുമാനം അറിയിച്ചതിന് പിന്നാലെ സുധാകരന് കടുത്ത അതൃപ്തിയിലാണെന്നായിരുന്നു റിപ്പോര്ട്ട്. സ്ഥാനാര്ഥി നിര്ണയ ചര്ച്ചകള് ഡല്ഹിയില് പുരോഗമിക്കെ ഇതില് പങ്കാളിയാകാതെ സുധാകരന് കണ്ണൂരിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി,രാഷ്ട്രീയ നീക്കം, സിപിഐയാണ് ഇതിനു പിന്നിലെന്ന് ജില്ലാ പഞ്ചായത്ത് അംഗം
പത്തനംതിട്ട. പോകും മുമ്പ് ഒരു പണി കൂടി, കോണ്ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. തെറ്റായ വിവരം നല്കിയാണ്, കാര്ഡില് പേര് ചേര്ത്തതെന്ന കാർഡ് ഉടമയുടെ മക്കളുടെ പരാതിയിലാണ് നടപടി. തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കാര്ഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകളെന്ന നിലയിലാണ് പേര് ചേര്ത്തത്. കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും, കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയില് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നിർദേശം നൽകുകയായിരുന്നു.
also read:
ഈ വിലാസത്തിൽ നിലവിൽ താമസക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിട്ടു. റേഷൻ കാര്ഡ് റദ്ദാക്കിയത് ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കാന് സാധ്യതയുണ്ട്. കാർഡ് റദ്ദാക്കിയത് രാഷ്ട്രീയ നീക്കമാണെന്നും, ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. സിപിഐയാണ് ഇതിനു പിന്നിൽ. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീനാദേവി വ്യക്തമാക്കി.
മകൻ മരിച്ചതിന്റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി
മകൻ മരിച്ചതിന്റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി. കാസർഗോഡ് പൊയിനാച്ചി പറമ്പിലെ കെ വേണുഗോപാലൻ നായർ (47), ഭാര്യ സമിത (40) എന്നിവരാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചത്. മംഗൂളൂവിൽ എഞ്ചിനീയർ വിദ്യാർഥിയായിരുന്ന ഏക മകൻ ശിവനന്ദ് ഡിസംബർ 28 ന് ബേക്കൽ ഫെസ്റ്റിന് പോയി വരവെ ബേക്കൽ റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് ട്രെയിൻ തട്ടി മരിച്ചിരുന്നു.
മകൻ്റെ മരണത്തിൽ മനോവിഷമത്തിലായ ഇവർ വ്യാഴാഴ്ച രാത്രി വാതിൽ അകത്തു നിന്നു അടച്ചുപൂട്ടിയ ശേഷം സ്വീകരണ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ 9.30ഓടെ തൊട്ടടുത്തുള്ള വീട്ടുകാർ, ആരെയും പുറത്തു കാണാത്തതിനേ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇരുവരേയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു
ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ഇറാഖിന്റെ പടിഞ്ഞാറൻ മേഖലയിൽ കെസി-135 ഏരിയൽ റീഫ്യൂവലിംഗ് വിമാനം തകർന്നു വീണതായി വ്യാഴാഴ്ച യുഎസ് സൈന്യം അറിയിച്ചു.
“ഒരു വിമാനം പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണു, രണ്ടാമത്തേത് സുരക്ഷിതമായി ലാൻഡ് ചെയ്തു. ശത്രുക്കളുടെ ആക്രമണം മൂലമോ അബദ്ധത്തിൽ സ്വന്തം സൈന്യത്തിന്റെ വെടിയേറ്റോ അല്ല ഈ അപകടം സംഭവിച്ചത്,”- മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനയുടെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്തിന് മുകളിൽ വെച്ച് സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മൂന്ന് എഫ്-15 വിമാനങ്ങൾ തകർന്നതിന് ശേഷം, പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ അമേരിക്കയ്ക്ക് നഷ്ടമാകുന്ന നാലാമത്തെ സൈനിക വിമാനമാണ് കെസി-135.
60 വർഷത്തിലേറെയായി സേവനത്തിലുള്ള കെസി-135 വിമാനങ്ങളിൽ സാധാരണയായി പൈലറ്റ്, കോ-പൈലറ്റ്, ഇന്ധനം നിറയ്ക്കുന്ന സംവിധാനം നിയന്ത്രിക്കുന്നയാൾ എന്നിങ്ങനെ മൂന്ന് ക്രൂ അംഗങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാൽ ചില പ്രത്യേക ദൗത്യങ്ങളിൽ ഒരു നാവിഗേറ്റർ കൂടി ഉണ്ടാകാറുണ്ട്. ഈ വിമാനത്തിന് 37 യാത്രക്കാരെ വരെ വഹിക്കാനുള്ള ശേഷിയുമുണ്ട്.
ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രയേലിനൊപ്പം ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ, കുവൈത്ത് സൈന്യം അബദ്ധത്തിൽ മൂന്ന് അമേരിക്കൻ എഫ്-15ഇ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു. എന്നാൽ അതിലുണ്ടായിരുന്ന ആറ് ക്രൂ അംഗങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിയൻ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്താണ് ആ അപകടം സംഭവിച്ചതെന്ന് സൈനിക വൃത്തങ്ങൾ അന്ന് വ്യക്തമാക്കിയിരുന്നു.




































