Home Blog Page 945

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന്റെ തുടരന്വേഷണ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

കണ്ണൂർ. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന്റെ തുടരന്വേഷണ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുക. തുടരന്വേഷണത്തെ എതിർത്താണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

also read:

കേസിൽ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യക്ക് അനുകൂലമായാണ് പൊലീസ് കുറ്റപത്രം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എസിപി ടി കെ രത്നകുമാർ വിരമിച്ച ശേഷം സിപിഎം സ്ഥാനാർഥിയായി മത്സരിച്ചത് പൊലീസും പ്രതിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബിജെപി, ആദ്യഘട്ട പട്ടിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും വേഗത്തിൽ പൂർത്തിയാക്കാൻ തയ്യാറെടുത്ത ബിജെപി.. ആദ്യഘട്ട പട്ടിക ഇന്ന് പുറത്തിറക്കും..

50 സ്ഥാനാർഥികളുടെ പട്ടിക ആകും ഇന്ന് പുറത്തിറക്കുക.. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയ 11 മണ്ഡലങ്ങൾ രണ്ടാം സ്ഥാനത്ത് എത്തിയ 7 മണ്ഡലങ്ങൾ നേരിയ വോട്ടിന് മൂന്നാം സ്ഥാനത്ത് പോയ 9 മണ്ഡലങ്ങൾ എന്നിവ ഉൾപ്പെടുന്ന 50 മണ്ഡലങ്ങളാണ് ഇവ.

ഇതുകൂടി വായിക്കാം:

സീറ്റ് വിഭജനം പൂർത്തിയാകാത്തതിനാൽ പലയിടത്തും സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്.. ഇതിനും ഇന്ന് പരിഹാരം ഉണ്ടാകും.. ഇടതുമുന്നണി പ്രചരണവുമായി കളത്തിൽ ഇറങ്ങിയ സാഹചര്യത്തിൽ വളരെ വേഗത്തിൽ പ്രാഥമിക പ്രക്രിയകൾ പൂർത്തിയാക്കാനാണ് എൻഡിഎ തയ്യാറെടുക്കുന്നത്..

നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് കൊല്ലുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് കൊല്ലുമെന്ന് ഇറാന്‍. ‘കുട്ടികളെ കൊല്ലുന്ന ക്രിമിനലായ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍, അയാളെ പിന്തുടരുമെന്നും, എല്ലാ ശക്തിയും ഉപയോഗിച്ച് വകവരുത്തുകയും ചെയ്യും.’ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.

ഇറാനും അമേരിക്കയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍ സൈന്യം സൂചിപ്പിച്ചത്. സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, ബെഞ്ചമിന്‍ നെതന്യാഹു കുറച്ചുനാളുകളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് നെതന്യാഹു കൊല്ലപ്പെട്ടതായി അഭ്യൂഹവും ഉയര്‍ന്നിരുന്നു.

യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ സമീപിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി തള്ളി. യുഎസുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും ഇറാന്‍ തയാറല്ല. അഞ്ചുവര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന യുദ്ധത്തിനായി രാജ്യം സജ്ജമാണെന്നും ഹക്കീം ഇലാഹി പറഞ്ഞു.

ALSO READ:

യുഎഇയിലെ അല്‍-ദഫ്ര വ്യോമതാവളത്തില്‍ യുഎസ് സേനയ്ക്ക് നേരെ 10 ഓളം മിസൈലുകളും നിരവധി ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ഇസ്രയേലുമായി സഹകരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നും 20 പേരെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഇസ്രയേലുമായി ബന്ധപ്പെട്ട നെറ്റ്വര്‍ക്കുകളില്‍ നടത്തിയ റെയ്ഡിനിടെയാണ് ഇവര്‍ പിടിയിലായത്.

‘നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ?,കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ വിഡിയോയുമായി നെതന്യാഹു

ജറുസലേം: കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ വിഡിയോ പങ്കുവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒരു കഫേയില്‍ നിന്ന് കോഫി ഓര്‍ഡര്‍ ചെയ്യുകയും അത് കുടിക്കുകയും ചെയ്യുന്നതാണ് ഏറ്റവും പുതിയ വിഡിയോ. തന്റെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് നെതന്യാഹുവിന്റെ വിഡിയോ പങ്കുവച്ചിട്ടുള്ളത്.

also read:

മാര്‍ച്ച് 13-ന് പുറത്തുവന്ന നെതന്യാഹുവിന്റെ ഒരു വീഡിയോ ആണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. നെതന്യാഹുവിന്റെ ഒരു കൈയില്‍ ആറു വിരലുകളായിരുന്നു ആ വിഡിയോയില്‍ ഉണ്ടായത്. വിഡിയോ എഐ നിര്‍മിതമാണെന്ന നിലയില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. നെതന്യാഹു കൊല്ലപ്പെട്ടിരിക്കാം എന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് പുതിയ വിഡിയോ.

വിരലുകള്‍ ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയവരെ പരിഹസിക്കാനും പുതിയ വിഡിയോ തയ്യാറാകുന്നുണ്ട്. താന്‍ സുരക്ഷിതനാണെന്നും തന്റെ വിരലുകള്‍ യഥാര്‍ഥമാണെന്നും നെതന്യാഹു പറയുന്നു. പുതിയ വീഡിയോയില്‍ അദ്ദേഹം തന്റെ ഇരു കൈകളിലെയും വിരലുകള്‍ എണ്ണി കാണിക്കാനും നെതന്യാഹു മുതിരുന്നുണ്ട്. ‘ഞാന്‍ മരിക്കും… കാപ്പിക്കു വേണ്ടി, ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ മരിക്കും’ എന്നാണ് ഹിബ്രു ഭാഷയിലുള്ള വിഡിയോയില്‍ നെതന്യാഹു പറയുന്നത്. രണ്ട് കൈകളും ഉയര്‍ത്തി ക്യാമറയിലേക്ക് വിരലുകള്‍ കാണിക്കുന്ന നെതന്യാഹൂ ‘നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? കണ്ടോളു എന്നും പറയുന്നു. നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാദങ്ങള്‍ നേരത്തെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. പ്രചാരണങ്ങള്‍ വ്യാജവാര്‍ത്തയാണെന്നാണെന്നും പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് കൊല്ലുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ‘കുട്ടികളെ കൊല്ലുന്ന ക്രിമിനലായ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍, അയാളെ പിന്തുടരുമെന്നും, എല്ലാ ശക്തിയും ഉപയോഗിച്ച് വകവരുത്തുകയും ചെയ്യും.’ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.

‘മരിച്ചാലും കോൺഗ്രസ് വിടില്ല’, പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം

കൊച്ചി: കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ എൻഡിഎ സ്ഥാനാർത്ഥിയാകും. കുന്നത്തുനാട്ടിലാണ് മത്സരിക്കുക. മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ് ബാബു. കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജി വെക്കുന്നതായും മരിച്ചാലും മറ്റ് പാർട്ടിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം ബാബു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുന്നത്തുനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബാബുവിനെ പ്രഖ്യാപിച്ചത്.

എൻഡിഎയുടെ ഭാഗമായ ട്വന്റി ട്വന്റി പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് ബാബു ദിവാകരന്റെ സർപ്രൈസ് എൻട്രി. പട്ടിമറ്റത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന വേദിയിലേക്ക് ബാബു എത്തി. കോൺഗ്രസ് പാർട്ടിക്കു വേണ്ടു എല്ലാം ചെയ്തു. 2011ലും 2016ലും 2021ലും തന്നെ പരിഗണിച്ചില്ല.

ഇത്തവണയും പരിഗണിക്കില്ല എന്ന് ഉറപ്പായതോടെ നില വിട്ടുപോകുകയായിരുന്നുവെന്ന് ബാബു പറ‍യുന്നു. ബാബു ദിവാകരൻ ഏറ്റവും അനിയോജ്യനായ സ്ഥാനാർഥിയാണെന്ന് സാബു ജേക്കബ് പറഞ്ഞു. ഇന്നലെ വരെ വാടക വീട്ടിൽ താമസിച്ച വ്യക്തിയാണിദ്ദേഹമെന്നും 30 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചെങ്കിലും ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും സാബു പറഞ്ഞു.

അടൂർ സീറ്റിൽ പരിഗണിക്കാതിരുന്നതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബാബു പ്രതിഷേധം നടത്തിയിരുന്നു. പാർട്ടിയിലെ എല്ലാ ചുമതലകളും രാജിവെയ്ക്കുന്നുവെന്നും പദവികൾ രാജിവച്ചെങ്കിലും മറ്റ് പാർട്ടിയിലേക്ക് പോകില്ലെന്നും ബാബു പറഞ്ഞിരുന്നു.

ഓസ്കർ പ്രഖ്യാപനം തുടങ്ങി; ആദ്യ പുരസ്കാരം എയ്മി മാഡിഗന്

ലൊസാഞ്ചലസ് :
ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് കനത്ത സുരക്ഷയിൽ
98-ാമത്  ഓസ്കർ അവാർഡ് നിശയ്ക്ക് ഹോളിവുഡിൽ വർണാഭമായ തുടക്കം. മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ കസാന്ദ്ര കുലുകുൻഡിസ് നേടി. ഇതാദ്യമായാണ് ഓസ്കറിൽ മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം പ്രഖ്യാപിക്കുന്നത്. കോസ്റ്റ്യൂമിലും മേക്കപ്പിലും മികച്ച സിനിമയ്ക്കുളള പുരസ്കാരം ‘ഫ്രാങ്കെൻസ്റ്റൈൻ’ സ്വന്തമാക്കി. ‘വെപ്പൻസ്’ എന്ന ഹൊറർ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗന്. മികച്ച ആനിമേറ്റഡ് ചിത്രം കൊറിയൻ സിനിമയായ കെപോപ്പ് ഡീമൻ ഹണ്ടേഴ്സ് സ്വന്തമാക്കി. പ്രശസ്ത ഹാസ്യനടൻ കോനൻ ഒബ്രിയാൻ തുടർച്ചയായ രണ്ടാം വർഷവും അവാർഡ് നിശ അവതാരകനായി എത്തുന്നു. പ്രിയങ്ക ചോപ്ര, റോബർട്ട് ഡൗണി ജൂനിയർ, ആൻ ഹാത്ത്‌വേ തുടങ്ങിയ പ്രമുഖ താരങ്ങൾ അവാർഡുകൾ സമ്മാനിക്കാനായി വേദിയിലെത്തും. മികച്ച സഹനടൻ ഷോൺ പെൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ ) തിരഞ്ഞെടുക്കപ്പെട്ടു . ആനിമേഷൻ ചിത്രമായി കെ പോപ്പ് ഡിമൺ ഹണ്ടേഴ്സ് ,ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച അവലംബിത തിരക്കഥയ്ക്ക്
(വൺ ബാറ്റിൽ ആഫ്റ്റർ അനദർ ) തിരഞ്ഞെടുക്കപ്പെട്ടു.

സ്വ​ത​ന്ത്ര​നാ​യ​ ​ത​ന്നെ​ ​നേ​രി​ടാ​ൻ​ ​ഇ​ത്ര​ ​വലി​യ​ ​കോ​ലാ​ഹ​ലം​ ​ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന​ ​ചോ​ദ്യം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പങ്കു​വ​ച്ച് ​മു​ൻ​ ​മ​ന്ത്രി​ ​ജി.​ ​സു​ധാ​ക​ര​ൻ

‘,ആലപ്പുഴ: സ്വതന്ത്രനായ തന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോയെന്ന ചോദ്യം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് മുൻ മന്ത്രി ജി. സുധാകരൻ. സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുധാകരനെതിരെ സി.പി.എം അമ്പലപ്പുഴ ഏരിയാകമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തെയും രാഷ്ട്രീയ വിശദീകരണ യോഗത്തെയും കുറിച്ച് എഴുതിയ പോസ്റ്റിലാണ് സുധാകരന്റെ പരാമർശം. അരക്കിലോമീറ്റർ പ്രകടനത്തിലും തുടർന്ന് നടന്ന പൊതുയോഗത്തിലും അക്രമാസക്തമായ ഭീഷണികളാണ് മുഴങ്ങിയത്. സംഘാടകരുടെ എതിരാളികൾ 700 പേർ പങ്കെടുത്തുവെന്നും അനുകൂലികൾ 2000 പേർ വരെ ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിച്ചു.

യ​ഥാ​ർ​ത്ഥ​ത്തി​ൽ​ 1200​ ​പേ​ർ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​മ്പ​ല​പ്പു​ഴ​ ​അ​സം​ബ്ലി​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പാ​ർ​ട്ടി​ ​അം​ഗ​ങ്ങ​ളി​ൽ​ ​പ​കു​തി​പോ​ലും​ ​പ​ങ്കെ​ടു​ത്തി​ല്ല.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​എ​ത്ര​പേ​ർ​ ​പ​ങ്കെ​ടു​ത്തു​?​ 5000​ ​പേ​രു​ടെ​ ​പ്ര​ക​ട​നം​ ​എ​ന്നാ​ണ് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.​ ​ത​ന്നെ​ ​നേ​രി​ടാ​ൻ​ ​ഇ​ത്ര​ ​വ​ലി​യ​ ​കോ​ലാ​ഹ​ലം​ ​ആ​വ​ശ്യ​മു​ണ്ടോ.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​ ​നാ​സ​ർ​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​ആ​ദ്യം​ ​കെ.​എ​സ്‌.​യു​ക്കാ​ര​നാ​യി​രു​ന്നു.​ ​ഡി​ഗ്രി​ക്ക് ​വ​ന്ന​പ്പോ​ഴാ​ണ് ​എ​സ്.​എ​ഫ്.​ഐ​ ​ആ​യ​ത്.​ ​ആ​ ​നാ​സ​റാ​ണ് ​ത​ന്നെ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പോ​സ്റ്റി​ലൂ​ടെ​ ​പ​രി​ഹ​സി​ച്ചു.

ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ജി.സുധാകരനെ തുറന്നു കാണിക്കാൻ എന്നു പറഞ്ഞ് അമ്പലപ്പുഴയിലെ പാർട്ടി ഭാരവാഹികൾ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അരക്കിലോമീറ്റർ പ്രകടനത്തിലും തുടർന്ന് നടന്ന പൊതുയോഗത്തിലും അക്രമാസക്തമായ ഭീഷണികളാണ് മുഴങ്ങി കേട്ടത്. കൂടാതെ രാഷ്ട്രീയവും പ്രസംഗത്തിൽ ഉടനീളം വ്യക്തമാക്കി ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞത് “കാണിച്ചു തരും. ഇയാളെ നേരത്തെ പുറത്താക്കേണ്ടതായിരുന്നു അതിനുള്ള ഭാഗ്യം എനിക്കുണ്ടായില്ല ” അധ്യക്ഷനായിരുന്ന ജില്ലാ കമ്മിറ്റി അംഗം ഓമനക്കുട്ടനും സ്വാഗതം പറഞ്ഞ ഏരിയ സെക്രട്ടറി ഷംജിയും പ്രഖ്യാപിച്ചു

” “സുധാകരരാ വർഗ്ഗ വഞ്ചകാ നിന്നെ വെച്ചു പൊറുപ്പിക്കില്ല” മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ സുജാത സുധാകരന് പാർട്ടി നൽകിയ സ്ഥാനമാനങ്ങളെ പറ്റി വിശദീകരിച്ചു. എംഎൽഎ സലാം പതിവു രീതിയിൽ അതിരൂക്ഷമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു.സംഘാടകരുടെ എതിരാളികൾ 700 പേർ പങ്കെടുത്തുവെന്നും അനുകൂലികൾ 2000 പേർ വരെ ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിച്ചു. യഥാർത്ഥത്തിൽ 1200 പേർ ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതിയിൽ മോശമല്ല. എന്നാൽ ഈ അസംബ്ലി മണ്ഡലത്തിൽ 3500 ഓളം പാർട്ടി മെമ്പർമാർ ഉണ്ട്.

രണ്ടര ലക്ഷത്തോളം പൊതുജനങ്ങൾ ഉണ്ട്. 700 ആയാലും രണ്ടായിരം ആയാലും പാർട്ടി മെമ്പർമാർ പകുതിപോലും പങ്കെടുത്തില്ല. പൊതുജനങ്ങൾ എത്രപേർ പങ്കെടുത്തു? 5000 പേരുടെ പ്രകടനം എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഒരു സ്വതന്ത്രനായ എന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ? ജില്ലാ സെക്രട്ടറി നാസർ കോളേജിൽ പഠിക്കുമ്പോൾ ആദ്യം കെ എസ്‌ യുക്കാരനായിരുന്നല്ലോ? ഡിഗ്രിക്ക് വന്നപ്പോഴാണ് എസ് എഫ് ഐ ആയത്. പിന്നീട് പാർട്ടി മെമ്പറായി. എസ്എഫ്ഐ യിലെ പാർട്ടി മെമ്പർമാരുടെ യോഗം വിളിക്കുന്നത് സെക്രട്ടറിയേറ്റ് അംഗമായ ചാർജ്കാരൻ ഞാനായിരുന്നു. ആ നാസർ ആണ് എന്നെ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

അധിക സീറ്റ് ആവശ്യം പരിഗണിക്കാതെ സിപിഎം,കേരള കോൺഗ്രസ് എമ്മിനും ആർജെഡിക്കും അതൃപ്തി

തിരുവനന്തപുരം.അധിക സീറ്റ് ആവശ്യത്തിൽ കേരള കോണ്ഗ്രസ് എമ്മിനും ആർ ജെ ഡിക്കും മറുപടിയുമായി എൽ ഡി എഫ് കൺവീനർ. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ചതാണെന്നും കഴിഞ്ഞ തവണത്തെ നില തുടരാനാണ് തീരുമാനം എന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം സീറ്റ് കൊടുക്കാനും മറ്റുള്ളവർ വാങ്ങാനും ഉള്ളവരല്ലെന്ന മുന്നറിയിപ്പോടെയാണ് നിലപാട് വ്യക്തമാക്കിയത്.

പേരാമ്പ്രയോ കുറ്റ്യാടിയോ വേണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ കോവളം അടക്കം മൂന്ന് അധിക സീറ്റുകൾ വേണമെന്നായിരുന്നു ആർ ജെ ഡിയുടെ ആവശ്യം. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ കടുത്ത അതൃപ്തിയിലാണ് ഇരു പാർട്ടികളും.

ALSO READ :

കേരള കോൺഗ്രസ് എം ആവശ്യപ്പെട്ട കുറ്റ്യാടിയിൽ സിപിഎം തന്നെയെന്ന് ഉറപ്പായി. ഇരുവർക്കും മറുപടിയുമായി എൽ ഡി എഫ് കൺവീനർ രംഗത്തുവന്നതോടെ പ്രശ്നം ഒതുങ്ങുമോ എന്ന് കണ്ടറിയണം. .

സിപിഎം സീറ്റ് കൊടുക്കാനും മറ്റുള്ളവർ വാങ്ങാനും ഉള്ളവരല്ലെന്നും സിറ്റിംഗ് സീറ്റുകൾ വിട്ടു കൊടുക്കില്ലെന്ന് നേരത്തെ അറിയിച്ചുവെന്നും എല്ലാവർക്കും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ മാത്രമെന്നും കണ്‍വീനര്‍ അസ്ന്നിഗ്ധമായി അറിയിച്ചു കഴിഞ്ഞു. 2021ൽ കേരള കോൺഗ്രസ് മത്സരിച്ചത് 12സീറ്റിൽ

ജയസാധ്യതയാണ് ഇത്തവണ പ്രധാനം.അതേസമയം ആർ ജെ ഡി യോഗത്തിൽ ശ്രേയാംസ് കുമാറിന് വിമർശനം. സീറ്റ് വാങ്ങിച്ചെടുക്കാൻ പരിശ്രമിച്ചില്ലെന്ന് കുറ്റപ്പെടുത്തൽ

നാടിനെ നടുക്കി ഇടുക്കി തൂക്കുപാലത്തെ കൊലപാതകം

ഇടുക്കി.നാടിനെ നടുക്കി ഇടുക്കി തൂക്കുപാലത്തെ കൊലപാതകം. ഇന്നലെ വൈകിട്ട് 7 മണിക്കാണ് ഓട്ടോറിക്ഷ ഡ്രൈവറായ തൂക്കുപാലം അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രനെ ബന്ധുവായ അനൂപ് വിശ്വനാഥൻ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക് പിന്നിലെന്നാണ് വിവരം. കൊലയ്ക്ക് മുമ്പ് രതീഷിനെതിരെ അനൂപ് ഫേസ്ബുക്കിൽ പോസ്റ്റുമിട്ടിരുന്നു.

ഗുരുതരമായി പരുക്കേറ്റ രതീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന സനല്‍, സഞ്ജു എന്നിവര്‍ക്കും കുത്തേറ്റു. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിയമസഭ സ്ഥാനാർഥി ആകണമെന്ന നിലപാടിൽ അനുനയത്തിന് തയ്യാറായി കെ സുധാകരൻ

തിരുവനന്തപുരം. നിയമസഭ സ്ഥാനാർഥി ആകണമെന്ന നിലപാടിൽ അനുനയത്തിന് തയ്യാറായി കെ സുധാകരൻ. രമേശ് ചെന്നിത്തല വീണ്ടും സുധാകരനെ ഫോണിൽ വിളിച്ചു സംസാരിച്ചത്തോടെ ചർച്ചകൾക്കായി ഡൽഹിക്ക് പോകാൻ ഒരുങ്ങുകയാണ് സുധാകരൻ.

സീറ്റ് നിഷേധത്തിൽ കോൺഗ്രസ്‌ നേതൃത്വത്തോട് ഉടക്കിയ കെ സുധാകരൻ എംപി ചർച്ചകൾക്ക് ഒരുങ്ങി. രമേശ് ചെന്നിത്തല ഇന്ന് വീണ്ടും സുധാകരനെ ഫോണിൽ വിളിച്ചു സംസാരിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെത്താനാണ് നിർദ്ദേശം നൽകിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും സുധാകരനോട് ഇന് ഫോണിൽ സംസാരിച്ചിരുന്നു. താൻ അല്ലെങ്കിൽ താൻ പറയുന്നവർ കണ്ണൂർ അടക്കം ചില മണ്ഡലങ്ങളിൽ മത്സരിക്കണമെന്നത് സുധാകരൻ ദേശീയ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.

ALSO READ :

കണ്ണൂരിൽ സുധാകരന്റെ മനസ്സിൽ റിജിൽ മാക്കുറ്റിയെന്നും സൂചനകളുണ്ട്… അതേസമയം അനുനയ ചർച്ചക്കായി നേരിട്ടിറങ്ങിയ രാഹുൽ ഗാന്ധിയെ കാണാൻ സുധാകരൻ ഡൽഹിയിലേക്ക് നാളെ ഡൽഹിയിലേക്ക് തിരിക്കും. എന്നാൽ എം പിമാർ മത്സരിക്കണ്ടാ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാന നേതൃത്വം.