കേരളം ഏറെ ചർച്ച ചെയ്ത നെന്മാറ ഇരട്ടക്കൊലക്കേസില് പ്രതി ചെന്താമരയ്ക്കു വധശിക്ഷ. സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ ശരിവച്ചാണ് പാലക്കാട് അഡീഷനല് ജില്ലാ സെഷന്സ് കോടതിയുടെ വിധി. 20 ലക്ഷം രൂപ പിഴയും ചെന്താമര ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നു കോടതി നിരീക്ഷിച്ചു. ബാക്കിയുള്ളവരുടെ ജീവനു കൂടി ഭീഷണിയാകുന്ന പ്രതിക്കു പരമാവധി ശിക്ഷ നല്കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം. സാഹചര്യ തെളിവുകള് മാത്രമുള്ള കേസില് കുറഞ്ഞ ശിക്ഷ മാത്രമേ നല്കാവൂ എന്നാണു പ്രതിഭാഗം വാദിച്ചത്. കൊലപാതകം നടന്ന് ഒന്നരവര്ഷത്തിനു ശേഷമാണ് കേസില് വിധി വരുന്നത്. ബിഎന്എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള് പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചതിനു പിന്നാലെ ഗൃഹനാഥനും മരിച്ചു
കോട്ടയം. കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചതിനു പിന്നാലെ ഗൃഹനാഥനും മരിച്ചു. അയർക്കുന്നം മറ്റപ്പള്ളിയിലാണ് ദാരുണസംഭവമുണ്ടായത്. ചിറ്റപ്പുറത്ത് ജോബി(50), ഭാര്യ ജോസ്ന (40) മകൾ മരിയ തെരേസ തോമസ്(16)എന്നിവരാണ് മരിച്ചത്. ഇളയ മകന് അലന്(12) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
തിങ്കളാഴ്ച വൈകിട്ടാണ് നാലു പേരെയും കളനാശിനി കഴിച്ച് അവശരായ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ജോസ്നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കൂട്ടആത്മഹത്യാശ്രമം പുറത്തറിയുന്നത്. തുടർന്ന് നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മകൾ മരിയ മരിച്ചത്. വൈകിട്ടോടെ ജോസ്നയും മരണത്തിന് കീഴടങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് നിഗമം.
മണിക്കൂറിൽ 50 രൂപ കൂലി ,കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച കുട്ടികളെ രക്ഷപ്പെടുത്തി
കൊച്ചി. ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറിൽ നിന്നെത്തിയ 9 ആൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ
ബീഹാർ സ്വദേശിയായ ഡബ്ലു നാട്ട്, സുനിൽ മോണ്ടൽ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു കുട്ടികളെ മണിക്കൂറിൽ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. കുട്ടികളെ എത്തിക്കാൻ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി തിരച്ചിൽ. കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
പി എസ് സി ഉടച്ചു വാർക്കണം, ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവൻ
തിരുവനന്തപുരം.പി എസ് സി ക്കെതിരെ ആരോപണവുമായി ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവൻ. പി എസ് സി നിയമന അഭിമുഖങ്ങളിൽ വിദഗ്ധരുടെ അഭിപ്രായങ്ങൾ മുൻപും പരിഗണിച്ചിട്ടില്ല. പി എസ് സി യിൽ കൂടുതലും രാഷ്ട്രീയ നിയമനങ്ങൾ. പി എസ് സി ഉടച്ചു വാർക്കണമെന്നും വിജയരാഘവന് ആവശ്യപ്പെട്ടു.
അതേസമയം PSC പരീക്ഷക്രമക്കേട് അന്വേഷണത്തില് SIT ഇന്ന് വീണ്ടും PSC ആസ്ഥാനത്ത് എത്തും. ആസൂത്രണ ബോർഡ് ചീഫ് തസ്തിക രേഖകൾ പരിശോധിക്കും. ഓൺ സ്ക്രീൻ മാർക്കിംഗ് രേഖകൾ എങ്ങനെയാണ് എന്ന് നേരിട്ട് മനസ്സിലാക്കും. SIT ക്ക് ആയി പ്രത്യേക ഡെമോ നടത്തും.
ചോദ്യപേപ്പർ മാറിനൽകിയ സംഭവത്തില് ഉള്പ്പെട്ട ജീവനക്കാർക്ക് എതിരെ നടപടിക്ക് സാധ്യത. ഇന്ന് ചേരുന്ന പി എസ് സി യോഗത്തിൽ തീരുമാനം. സെന്ററിന്റെ ചുമതലയുണ്ടായിരുന്ന സ്കൂൾ പ്രിൻസിപ്പൽ, അസിസ്റ്റന്റ് സൂപ്രണ്ടുമാരായിരുന്ന രണ്ട് അധ്യാപകർ, അഡീഷണൽ ചീഫ് സൂപ്രണ്ട് ആയ പി എസ് സി യിലെ പേഴ്സണൽ അസിസ്റ്റന്റ് എന്നിവർക്കെതിരെ നടപടി ഉണ്ടായേക്കും
വെമ്പായത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കം, പെട്രോള് ഒഴിച്ച് കത്തിച്ച് നാലുപേര്ക്ക് പൊള്ളലേറ്റു,ബാര് കത്തി നശിച്ചു
തിരുവനന്തപുരം. വെമ്പായത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
മദ്യപിക്കാനെത്തിയ സംഘവും ബാറിൽ ഉണ്ടായിരുന്ന നന്നാട്ട് കാവ് സ്വദേശിയായ യുവാവും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ യുവാവ് പുറത്തുപോയി പെട്രോൾ വാങ്ങി തിരിച്ചെത്തി ബാറിലുണ്ടായിരുന്നവർക്ക് നേരെ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.
തീ പടർന്നതോടെ ബാറിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.എസി ബാറിനുള്ളിൽ 22 ഓളം പേരാണ് മദ്യപിക്കാൻ ഉണ്ടായിരുന്നത്. തീ പടർന്നതും എല്ലാവരും പുറത്തേക്ക് ഓടുകയായിരുന്നു
എസി ബാറിനകത്ത് ഉണ്ടായിരുന്ന മേശയും കസേരയും എല്ലാം പൂർണമായും കത്തി നശിച്ചു
നിതിന് രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്
കണ്ണൂര്: അഞ്ചരക്കണ്ടി മെഡിക്കല് കോളേജിലെ വിദ്യാര്ത്ഥിയായിരുന്ന നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്. കര്ണാടകയിലെ കുടകില് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില് എടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിയെ കണ്ണൂരില് എത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
കള്ളന് വിജയന് മുങ്ങി, വിഎസിന്റെ ഓര്മക്കുറിപ്പുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി
തിരുവനന്തപുരം. വിഎസിന്റെ ഓര്മക്കുറിപ്പുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓര്മ്മക്കുറിപ്പ്. ‘കള്ളന് വിജയന്’ എന്ന നാടക പ്രവര്ത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന പേരിലാണ് ഓര്മക്കുറിപ്പ്.
കെ വി സുധാകരന് ഉള്പ്പെടെയുള്ളവര് എഴുതിയ ഓര്മക്കുറിപ്പുകള് വരാന്തപ്പതിപ്പിലുണ്ട്. ഒന്നാം പേജിലും അവസാന പേജിലുമാണ് ഓര്മക്കുറിപ്പുകള് ഉള്ളത്. വാരാന്തപ്പതിപ്പ് ഇത്തവണ സമയത്ത് ഇറങ്ങാത്തത് വിവാദമായിരുന്നു. എന്നാല് സാങ്കേതിക പ്രശ്നം മൂലമാണ് വാരാന്തപ്പതിപ്പ് പുറത്തിറങ്ങാത്തതെന്ന് ദേശാഭിമാനി റഡിസന്റ് എഡിറ്റര് എം സ്വരാജ് ഉള്പ്പെടെ ഇന്നലെ വിശദീകരണം നല്കിയത്.
തന്നെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദേശാഭിമാനി ശേഖരിച്ചിരുന്നുവെന്ന് നാടക പ്രവര്ത്തകന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല് ഈ ലേഖനം വാരാന്തപ്പതിപ്പില് നിന്ന് ഒഴിവാക്കുകയായിരുന്നു. ദേശാഭിമാനിയില് നിന്നും വിളിച്ചവര് ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നല്കിയെന്നും വിജയന് പറഞ്ഞു. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്നാല് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വിജയന് പ്രതികരിച്ചു. കള്ളന് വിജയന് എന്ന് പറയുന്ന ഒരു ലേഖനമേ ഇല്ലെന്നും ഊഹാപോഹങ്ങള് മാത്രമാണെന്നുമായിരുന്നു എം സ്വരാജ് പറഞ്ഞത്.
പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണം,എച്ച് ആർപിഎം സി ആർ മഹേഷ് എംഎൽഎയ്ക്ക് നിവേദനം നൽകി
കരുനാഗപ്പള്ളി: പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തി ആധുനിക ചികിത്സാ സംവിധാനങ്ങളോടെ വികസിപ്പിക്കുന്നതിനും, താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ സംഘടനായ ഹ്യൂമനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെൻ്റിൻ്റെ (എച്ച്.ആർ.പി.എം) നേത്യത്വത്തിൽ സി.ആർ മഹേഷ് എം.എൽ എയ്ക്ക് നിവേദനം നൽകി. പുതിയകാവും പരിസര പ്രദേശങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന ഈ
സർക്കാർ ആശുപത്രി ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഗുരുതര പ്രതിസന്ധിയിലാണ്. കെട്ടിട പരിമിതികളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ആശുപത്രി പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കപ്പെട്ടിരിക്കുകയാണ്.
ഇവിടെ രോഗികളെ കിടത്തി ചികിത്സിച്ചിരുന്ന ഐപി വാർഡുകൾ 3, 4, 5, ലബോറട്ടറി എന്നിവ പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടം നിലവിൽ അൺ ഫിറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്, ഈ കെട്ടിടത്തിൻ്റെ അൺ ഫിറ്റ് പ്രഖ്യാപനത്തിന് ഏതാനുമാസങ്ങൾക്ക് മുമ്പ് 2024-ൽ മേൽക്കുര അറ്റകുറ്റപ്പണി വൈദ്യുതി കരണ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ സർക്കാർ ചെലവഴിച്ചിരുന്നു എന്നാൽ പിന്നിട് കെട്ടിടം അൺ ഫിറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടതോടെ ആ പൊതുമുതൽ ഫലപ്രദമായി ഉപയോഗിക്കപ്പെടതെ പോയ അവസ്ഥയാണുള്ളത് എന്ന്
എം.എൽ എ യ്ക്ക് നൽകിയ നിവേദനത്തിൽ അറിയിച്ചു.
മനുഷ്യാവകാശ സംരക്ഷണത്തിനും പൊതുജനാരോഗ്യ പരിരക്ഷയ്ക്കുമായി പ്രവർത്തിച്ചുവരുന്ന ഹ്യൂമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെൻ്റ് (HRPM)-ൻ്റെ ആഭിമുഖ്യത്തിൽ 2026 ജൂലൈ 13-ന് പുതിയകാവ് ടി.ബി./നെഞ്ചുരോഗ ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തിൽ എച്ച് ആർ പി എം എക്സിക്യൂട്ടീവ് അംഗങ്ങളായ അനിത സന്തോഷ്, റംഷാദ്, കൊല്ലം ഡിസ്റ്റിക് പ്രസിഡൻ്റ് എച്ച്. അബ്ദുൽസലാം, കൊല്ലം ഡിസ്റ്റിക് സെക്രട്ടറി സുബാഷ് കുട്ടിത്തറ, കൊല്ലം ഡിസ്റ്റിക് ട്രഷറർ രമ മോഹൻ,
ഹാഷിം, ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുമ്പോഴും നമ്മൾ വരുത്തുന്ന 6 പ്രധാന അബദ്ധങ്ങൾ; വിദഗ്ധർ പറയുന്നു
ഭൂരിഭാഗം ആളുകളും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കഴിക്കുന്നില്ല എന്നതാണ് ഡയറ്റിൽ വരുത്തുന്ന പ്രധാന തെറ്റ്.
പഞ്ചസാരയും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കിയത് കൊണ്ടുമാത്രം നല്ല പോഷകാഹാരം ലഭിക്കണമെന്നില്ല. ഭക്ഷണത്തിന്റെ ഗുണനിലവാരവും സന്തുലിതാവസ്ഥയുമാണ് പ്രധാനം. ഈ അബദ്ധങ്ങൾ ഒഴിവാക്കാം.
- ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാതിരിക്കുന്നത്
ഭൂരിഭാഗം ആളുകളും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കഴിക്കുന്നില്ല എന്നതാണ് ഡയറ്റിൽ വരുത്തുന്ന പ്രധാന തെറ്റ്. പേശികളുടെ ബലം നിലനിർത്താനും, പെട്ടെന്ന് വിശക്കാതിരിക്കാനും, ആരോഗ്യത്തോടെ വാർദ്ധക്യത്തിലേക്ക് നീങ്ങാനും പ്രോട്ടീൻ അത്യാവശ്യമാണ്. മുട്ട, പാൽ ഉൽപ്പന്നങ്ങൾ, പയറുവർഗ്ഗങ്ങൾ, മത്സ്യം, ഇറച്ചി എന്നിവ ഓരോ നേരത്തെ ഭക്ഷണത്തിലും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
- കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായി ഒഴിവാക്കുന്നത്
ആരോഗ്യകരമായ ഭക്ഷണരീതി എന്നാൽ കാർബോഹൈഡ്രേറ്റ് പൂർണ്ണമായി ഒഴിവാക്കലാണെന്ന് പലരും കരുതുന്നു. എന്നാൽ ഇത് ശരീരത്തിന് ദോഷം ചെയ്യും. ശരീരത്തിന് ആവശ്യമായ പ്രധാന ഊർജ്ജസ്രോതസ്സാണിത്. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, മൈദ കൊണ്ടുള്ള ബ്രെഡ് എന്നിവ ഒഴിവാക്കി പകരം തവിടു കളയാത്ത ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ചെറുധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്.
- ഭക്ഷണ സാധനങ്ങൾ ശ്രദ്ധയോടെ വാങ്ങാതിരിക്കുന്നത്
ഒരു ഉൽപ്പന്നത്തിന്റെ കവറിനു പുറത്ത് ഓർഗാനിക്, നാച്ചുറൽ, മൾട്ടിഗ്രെയിൻ, ഹൈ-പ്രോട്ടീൻ എന്ന് എഴുതിയിരിക്കുന്നത് കണ്ട് അത് ആരോഗ്യകരമാണെന്ന് കരുതരുത്. പലതിലും ഉയർന്ന അളവിൽ ഉപ്പും, പഞ്ചസാരയും, അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ടാകും. പരസ്യ വാചകങ്ങൾ നോക്കാതെ ഉൽപ്പന്നത്തിന് പിന്നിലെ ചേരുവകളുടെ ലിസ്റ്റ് വായിച്ചു നോക്കാൻ ശീലിക്കുക.
- ആവശ്യത്തിന് ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നത്
നമ്മുടെ ഭക്ഷണത്തിൽ പലപ്പോഴും വിട്ടുപോകുന്ന ഒന്നാണ് ഫൈബർ. ദഹന ആരോഗ്യത്തിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും ഫൈബർ ആവശ്യമാണ്. പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, നട്സ്, വിത്തുകൾ എന്നിവയിലൂടെ ഫൈബർ ശരീരത്തിൽ എത്തിക്കാൻ ശ്രദ്ധിക്കുക.
- ആരോഗ്യകരമായ ഭക്ഷണങ്ങൾ എത്ര വേണമെങ്കിലും കഴിക്കാം എന്ന് കരുതുന്നത്
നട്സ്, വിത്തുകൾ, ഒലിവ് ഓയിൽ എന്നിവ പോഷകസമൃദ്ധമാണെങ്കിലും അവയിൽ കലോറി കൂടുതലാണ്. ഇവ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും അത് കൃത്യമായ അളവിൽ മാത്രം കഴിക്കുക.
- കടുത്ത ഡയറ്റുകൾക്ക് പിന്നാലെ പോവുക
പെട്ടെന്ന് വണ്ണം കുറയ്ക്കാനായി ചില ഭക്ഷണവിഭവങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്ന തരം ഡയറ്റുകൾ ദീർഘകാലത്തേക്ക് പിന്തുടരാൻ കഴിയില്ല. ഇത് ശരീരത്തിൽ പോഷകക്കുറവുണ്ടാക്കും. കൃത്യസമയത്ത് സന്തുലിതമായ ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക തുടങ്ങിയ ലളിതവും സ്ഥിരവുമായ ശീലങ്ങളാണ് ആരോഗ്യത്തിന് ആവശ്യം.
‘നിരാഹാര സമരം അവസാനിപ്പിക്കാം, പക്ഷേ…’; മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്ക്
ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ ഉപാധികൾ മുന്നോട്ടുവച്ച് സോനം വാങ്ചുക്ക്. നീറ്റ് പരീക്ഷാ ക്രമക്കേടിലെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ അല്ലെങ്കിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും വിവിധ പാർട്ടി നേതാക്കളും ഉറപ്പു നൽകുകയോ ചെയ്താൽ സമരം ജൂലൈ 20ന് തന്നെ അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. താൻ ആശുപത്രിൽ നിയമവിരുദ്ധമായ തടങ്കലിൽ കഴിയുകയാണെന്നും തൻ്റെ സഞ്ചാര സ്വാതന്ത്ര്യവും പ്രസംഗ സ്വാതന്ത്ര്യവും എല്ലാവിധ ആശയവിനിമയങ്ങളും തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും സോനം വാങ്ചുക്ക് പറഞ്ഞു.
‘ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ സമീപകാല പരാജയങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ അല്ലെങ്കിൽ താനും സിജെപി നേതൃത്വവും പാർലമെന്റിന്റെ പടിവാതിൽക്കൽ എത്തുകയും എംപിമാരും വിവിധ പാർട്ടി നേതാക്കളും ഈ വിഷയം ഇനി പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകുകയാണെങ്കിൽ അല്ലെങ്കിൽ തന്റെ ആരോഗ്യസ്ഥിതിയോ മറ്റ് ഘടകങ്ങളോ ഇതിന് അനുവദിക്കുന്നില്ലെങ്കിൽ, എംപിമാരും വിവിധ പാർട്ടി നേതാക്കളും ആശുപത്രി സന്ദർശിച്ച് മുകളിൽ പറഞ്ഞ ഉറപ്പ് നൽകുകയാണെങ്കിൽ ജൂലൈ 20ന് നിരാഹാര സമരം അവസാനിപ്പിക്കും’- സോനം വാങ്ചുക്ക് പറഞ്ഞു.
കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർ പാർലമെൻ്റിലേക്ക് നടത്തുന്ന മാർച്ച് ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരമായിരിക്കുമെന്നും വൻ വിജയമാക്കണമെന്നും സോനം വാങ്ചുക്ക് ആഹ്വാനം ചെയ്തിരുന്നു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പാർലമെൻ്റ് മാർച്ച് ഇന്ന് രാവിലെ ഒൻപതുമണിക്ക് ആരംഭിക്കും. മാർച്ച് കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഡൽഹി. മെട്രോ സ്റ്റേഷൻ വഴി എത്തുന്നവരെ നിരീക്ഷിക്കും. ആവശ്യമെങ്കിൽ ചില മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചേക്കും. പുലർച്ചെ മുതൽ ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്തേക്ക് യുവാക്കൾ ഒഴുകിയെത്തുന്നുണ്ട്.




































