ദേശീയ സാമ്പിള്‍ സര്‍വേ 81-ാം റൗണ്ടിന്റെ ഭാഗമായുള്ള വിവരശേഖരണം ജില്ലയില്‍ ആരംഭിച്ചതായും സര്‍വേയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ‘ഗ്രാമീണ കാര്‍ഷിക കുടുംബങ്ങളുടെ വസ്തുവകകളും കന്നുകാലികളുടെ വിവരങ്ങളും വിലയിരുത്തലും’, ‘സര്‍വേ ഓണ്‍ ഓള്‍ ഇന്ത്യ ഡെബ്റ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്’ എന്നിവ മുന്‍നിര്‍ത്തി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് സര്‍വേ നടപ്പിലാക്കുന്നത്.
ജൂലൈ ഒന്ന് മുതല്‍ 2027 ജൂണ്‍ 30 വരെ നീളുന്ന സര്‍വേയില്‍ കുടുംബങ്ങളുടെ കടബാധ്യത, ആസ്തി, ഗ്രാമീണ മേഖലയിലെ കാര്‍ഷിക കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി എന്നിവയാണ് പ്രധാനമായും പഠനവിധേയമാക്കുന്നത്.
പൊതുനയങ്ങളുടെ ഫലമായി നിക്ഷേപ-സാങ്കേതിക മേഖലകളില്‍ വന്ന മാറ്റങ്ങള്‍, കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന വിഭവങ്ങളും വരുമാനമാര്‍ഗങ്ങളും, കാര്‍ഷിക കുടുംബങ്ങളുടെ ക്ഷേമം എന്നിവ സര്‍വേയിലൂടെ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും.
ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമ-നഗര പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് ജീവനക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും രാജ്യപുരോഗതിക്ക് അത്യന്താപേക്ഷിതമായ വിവര ശേഖരണത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.
ദേശീയ സാമ്പിള്‍ സര്‍വേ: വിവരശേഖരണം ആരംഭിച്ചു; പൊതുജനങ്ങള്‍ സഹകരിക്കണം
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം… തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് മുകളിലുമായാണ് പുതിയ ന്യൂനമര്‍ദ്ദം. അടുത്ത 2 -3 ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതേ മേഖലയില്‍ തന്നെ തുടരുകയാണ്. ഇതിന്റെയെല്ലാം സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അമ്മയായ സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ
സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍ അമ്മയായ സന്തോഷമാണ് പദ്മപ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതയാണ് പദ്മപ്രിയ. തമിഴിലൂടെ കരിയര്‍ ആരംഭിച്ച പദ്മപ്രിയ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയങ്കരിയായത്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട് പദ്മപ്രിയ.
365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനൊപ്പമാണ് പദ്മപ്രിയ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കിട്ടത്. ഗ്രേറ്റ്ഫുള്‍, ഔവര്‍ സ്റ്റോറി, ലിറ്റില്‍ മൊമന്റ്സ് തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ പങ്കുവച്ചിട്ടില്ല. തന്റേയും ഭര്‍ത്താവിന്റേയും കൈക്കുള്ളിലുള്ള കുഞ്ഞിന്റെ കൈ ആണ് പദ്മപ്രിയ പങ്കുവച്ച ചിത്രത്തിലുള്ളത്.
പിന്നാലെ താരത്തിന് ആശംസകളുമായി സിനിമാ ലോകവും ആരാധകരുമെത്തുകയാണ്. നടി റിമ കല്ലിങ്കല്‍ അടക്കം നിരവധി താരങ്ങളാണ് ആശംസകളുമായെത്തുന്നത്. അതേസമയം കുഞ്ഞിന്റെ പേരും ജെന്ററുമൊന്നും പദ്മപ്രിയ പുറത്ത് വിട്ടിട്ടില്ല. ജാസ്മിന്‍ ഷായാണ് പദ്മപ്രിയയുടെ ഭര്‍ത്താവ്. ആം ആദ്മി നേതാവായ ജാസ്മിന്‍ ഷായെ 2014 ലാണ് പദ്മപ്രിയ വിവാഹം കഴിക്കുന്നത്. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് പദ്മപ്രിയയുടെ ഭര്‍ത്താവ്.
കാഴ്ച, അമൃതം, രാജമാണിക്യം, വടക്കുംനാഥന്‍, കറുത്ത പക്ഷികള്‍, ഇയോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളിലൂടെയാണ് പദ്മപ്രിയ മലയാളികളുടെ പ്രിയങ്കരിയാകുന്നത്. കരിയറിന്റെ പീക്കില്‍ നില്‍ക്കെ പഠനത്തിന് വേണ്ടി ഇടവേളയെടുക്കുകയാണ്. അഞ്ജലി മേനോന്‍ ഒരുക്കിയ വണ്ടര്‍ വിമണിലാണ് പദ്മപ്രിയ ഒടുവിലായി സ്‌ക്രീനിലെത്തിയത്.
കരുനാഗപ്പള്ളിയിൽ കെ എസ് ആർ ടി സി ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
കരുനാഗപ്പള്ളി .കെ എസ്ആർടിസി ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
വൈകിട്ട് 3 ന് കന്നേറ്റി പാലത്തിന് മുകളിൽ വെച്ചാണ് സംഭവം. കൊട്ടാരക്കര നിന്നും കരുനാഗപ്പള്ളിക്ക് വന്ന പ്രിയദർശിനി ബസും ടോറസ്ടിപ്പറും തമ്മിലാണ് ഇടിച്ചത്. ബസിൻ്റെ മുൻ ഭാഗം തകർന്നു. 21 പേർക്ക് പരുക്കേറ്റു ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തെരഞ്ഞെടുത്തത് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തെരഞ്ഞെടുത്തത് ദേവസ്വം ബോർഡ്. തിരുവിതാങ്കൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് പുതിയ തന്ത്രിയെ തീരുമാനിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ആരോഗ്യപ്രശ്നങ്ങളുള്ളതിനായി തന്ത്രിയായി തുടരാൻ കഴിയില്ലെന്ന് കണ്ഠരര് രാജീവര് നേരത്തെ അറിയിച്ചിരുന്നു. തന്നെ തന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടും പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ നിർദേശിച്ചും നേരത്തെ തന്നെ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു.
വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീരുമാനമെടുക്കാം എന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടർന്ന് വിദഗ്ധ തന്ത്രിമാരടങ്ങുന്ന ഒരു മൂന്നംഗ സമിതിയെ നിയോഗിക്കുകയും ഈ സമിതി ഇന്നലെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ യോഗത്തിലാണ് കണ്ഠരര് ബ്രഹ്മദത്തനെ തന്ത്രിയായി തീരുമാനിച്ചത്.
റോഡ് വികസനം,കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എം.പി
ചിന്നക്കട–ഇടമൺ ഭാഗത്തും ദേശീയപാത 744 നാല് വരിയായി വികസിപ്പിക്കണം; 10 മീറ്റർ വികസനവും ഡി-നോട്ടിഫിക്കേഷനും അംഗീകരിക്കാനാകില്ല: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എം.പി.
കൊല്ലം ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ദേശീയപാത-744ന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. കൂടിക്കാഴ്ച നടത്തി. ദേശീയപാതയുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗൗരവമേറിയ വിഷയങ്ങൾ മന്ത്രി മുമ്പാകെ വിശദമായി അവതരിപ്പിക്കുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.
പ്രതിദിനം പതിനായിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന അന്തർസംസ്ഥാന പാതയായ ദേശീയപാത-744ന്റെ കൊല്ലം ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗം 10 മീറ്റർ വീതിയിൽ മാത്രം വികസിപ്പിച്ച് ദേശീയപാത പദവി ഒഴിവാക്കി (ഡി-നോട്ടിഫിക്കേഷൻ) സംസ്ഥാന സർക്കാരിന് കൈമാറാനുള്ള നീക്കം സംബന്ധിച്ച് ശക്തമായ പ്രതിഷേധമാണ് എം.പി. മന്ത്രിയെ അറിയിച്ചത്.
ഈ വിഷയത്തിൽ ജനപ്രതിനിധികൾ, യാത്രക്കാർ, സാമൂഹിക സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ നേരിട്ടും ഫോണിലൂടെയും നവമാധ്യമങ്ങളിലൂടെയും ആശങ്ക അറിയിക്കുകയും ശക്തമായ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് എം.പി. മന്ത്രിയെ നേരിൽ കണ്ടത്.
കൊല്ലം ചിന്നക്കട മുതൽ ഇടമൺ വരെയുള്ള പാത കൊട്ടാരക്കര ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിലവിലുള്ള ഗതാഗത സാന്ദ്രതയും ഭാവിയിലെ വാഹന വർധനവും കണക്കിലെടുത്താൽ വെറും 10 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും ഇത് ജനങ്ങളുടെ ദീർഘകാല താൽപര്യങ്ങൾക്ക് വിരുദ്ധവും പ്രദേശത്തിന്റെ വികസന സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടിക്കാഴ്ചയ്ക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ദേശീയപാത അതോറിറ്റിയുടെ ചീഫ് എൻജിനീയറെ വിളിച്ചുവരുത്തി വിഷയത്തിൽ വിശദീകരണം തേടി. മുൻ സംസ്ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
ഇതിന് മറുപടിയായി, സംസ്ഥാനത്ത് സർക്കാർ മാറിയ സാഹചര്യത്തിൽ മുൻ തീരുമാനങ്ങൾ പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു. കൂടാതെ, കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ പ്രഖ്യാപിച്ച സമയത്ത് കൊല്ലം ചിന്നക്കട മുതൽ ഇടമൺ വരെയുള്ള ഭാഗം ദേശീയപാതയായി തന്നെ നിലനിർത്തുമെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
10 മീറ്റർ വികസനവും ഡി-നോട്ടിഫിക്കേഷനും പൂർണമായും ഉപേക്ഷിച്ച് ദേശീയപാത-744നെ നാല് വരിപ്പാതയായി വികസിപ്പിക്കണമെന്നും, കൊട്ടാരക്കര ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ ബൈപ്പാസുകൾ ഉൾപ്പെടുത്തി ശാസ്ത്രീയമായ വികസന പദ്ധതി നടപ്പാക്കണമെന്നും എം.പി. മന്ത്രിയോട് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അനുകൂല തീരുമാനം ഉറപ്പാക്കുന്നതിനൊപ്പം, മുൻ സർക്കാർ സ്വീകരിച്ച നിലപാട് തിരുത്തുന്നതിനായി കേരള മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരെ നേരിൽ കണ്ട് സംസ്ഥാന സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഈ വിഷയത്തിന് ദേശീയതലത്തിൽ പ്രാധാന്യം നൽകുന്നതിനായി പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ലോക്സഭയിലെ ശൂന്യവേളയിലും റൂൾ 377 പ്രകാരവും നോട്ടീസുകൾ നൽകിയിരുന്നുവെന്നും, ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതുവരെ ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. വ്യക്തമാക്കി.
സി.എസ്.ഇ.ബി പരീക്ഷകൾ അനിശ്ചിതത്വത്തിൽ; ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കടുത്ത പ്രതിഷേധത്തിൽ
കൊല്ലം.സി.എസ്.ഇ.ബി പരീക്ഷകൾ അനിശ്ചിതത്വത്തിൽ; ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കടുത്ത പ്രതിഷേധത്തിൽ
കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 09/26, 10/26, 11/26, 12/26 വിജ്ഞാപനങ്ങൾ പ്രകാരം നടത്താനിരുന്ന എല്ലാ പരീക്ഷകളും 2026 ജൂൺ 24-ന് യാതൊരു വ്യക്തമായ കാരണവും പൊതുജനങ്ങളെ അറിയിക്കാതെ മാറ്റിവെച്ചതോടെ സഹകരണ മേഖലയിലെ നിയമന നടപടികൾ പൂർണമായും അനിശ്ചിതത്വത്തിലായി.
2026 ജൂലൈ 11, ജൂലൈ 26, ഓഗസ്റ്റ് 8, ഓഗസ്റ്റ് 16 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ട് ഒരു മാസത്തോളമായിട്ടും പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പഠനവും ജോലിയും കുടുംബജീവിതവും മാറ്റിവെച്ച് മാസങ്ങളായി തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളെയാണ് ഈ അനാസ്ഥ നേരിട്ട് ബാധിക്കുന്നത്.
പരീക്ഷ എപ്പോൾ നടത്തുമെന്ന ചോദ്യത്തിന് ഇന്നുവരെ വ്യക്തമായ മറുപടിയില്ല. പരീക്ഷാ ബോർഡുമായി ബന്ധപ്പെട്ട് അന്വേഷിക്കുമ്പോൾ, “സർക്കാർ നിർദേശപ്രകാരമാണ് പരീക്ഷകൾ മാറ്റിവെച്ചത്. കാരണം അറിയില്ല. പുതിയ തീയതിയെക്കുറിച്ചും വ്യക്തതയില്ല” എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഒരു സർക്കാർ സ്ഥാപനത്തിന് സ്വന്തം തീരുമാനത്തിന്റെ കാരണം പോലും പറയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന ഗുരുതരമായ ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്.
ഇതിനിടെ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതുപോലും പ്രതിസന്ധിയിലാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഡെപ്യൂട്ടി രജിസ്ട്രാർ, സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരുടെ അഭാവം ബോർഡിന്റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും ഗുരുതരമായ കാര്യം, ഈ വിഷയം സഹകരണ മന്ത്രിയുടെ ശ്രദ്ധയിൽ പലതവണപ്പെടുത്തിയിട്ടും ഇതുവരെ വ്യക്തമായ വിശദീകരണമോ പരിഹാര നടപടികളോ ഉണ്ടായിട്ടില്ല എന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. സർക്കാരിന്റെ മൗനം സഹകരണ മേഖലയിലെ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവിയെ അവഗണിക്കുന്നതല്ലേയെന്ന ചോദ്യവും ശക്തമാകുകയാണ്.
സഹകരണ മേഖലയിലെ നിയമന നടപടികൾ രാഷ്ട്രീയവും ഭരണപരവുമായ അനാസ്ഥയുടെ ഇരയാകരുത്. പരീക്ഷകൾ അനിശ്ചിതമായി നീട്ടിവെക്കുകയും, ഉദ്യോഗാർഥികൾക്ക് യാതൊരു ഔദ്യോഗിക വിശദീകരണവും നൽകാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
മാറ്റിവെച്ച എല്ലാ പരീക്ഷകൾക്കും അടിയന്തരമായി പുതിയ തീയതി പ്രഖ്യാപിക്കണം. ബോർഡിലെ ഒഴിവുകൾ നികത്തി ഭരണസംവിധാനം സാധാരണ നിലയിലാക്കണം. സഹകരണ മേഖലയിലെ ഉദ്യോഗാർഥികളുടെ ഭാവിയെ ഇനിയും അനിശ്ചിതത്വത്തിൽ തള്ളിവിടരുത് എന്നതാണ് അവരുടെ ആവശ്യം.
കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ksrtc
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ksrtc . സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
കാര്‍ഡ് വിതരണത്തില്‍ തടസമുണ്ടായത് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ താമസം വന്നതുകൊണ്ടാണ്. സാങ്കേതിക പ്രശ്‌നം പരിഹരിച്ചു. ഇതോടെ കാര്‍ഡ് വിതരണം പുനരാരംഭിക്കുകയും ചെയ്തു. നിലവില്‍ നല്‍കിയിട്ടുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സൗജന്യ യാത്ര തുടരുന്നുണ്ട്. സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.
തെറ്റായ പ്രചരണങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പൊതുജനങ്ങളും സാമൂഹികമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെടതിരെ ദിവസങ്ങള്‍ നീണ്ട വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ഇന്ന് സിജെപിയുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.
സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി.
ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ.




































