Home Blog Page 352

കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ksrtc

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ksrtc . സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

കാര്‍ഡ് വിതരണത്തില്‍ തടസമുണ്ടായത് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ താമസം വന്നതുകൊണ്ടാണ്. സാങ്കേതിക പ്രശ്‌നം പരിഹരിച്ചു. ഇതോടെ കാര്‍ഡ് വിതരണം പുനരാരംഭിക്കുകയും ചെയ്തു. നിലവില്‍ നല്‍കിയിട്ടുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സൗജന്യ യാത്ര തുടരുന്നുണ്ട്. സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.

തെറ്റായ പ്രചരണങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പൊതുജനങ്ങളും സാമൂഹികമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെടതിരെ ദിവസങ്ങള്‍ നീണ്ട വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ഇന്ന് സിജെപിയുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.

സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി. 

ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ. 

ഇത് ‘പാറ്റ’കളുടെ വിജയം: ‘നമ്മൾ അത് നേടി’യെന്ന് അഭിജീത് ദീപ്കെ

ന്യൂഡൽഹി: അമ്പത് ദിവസം നീണ്ട പാറ്റകളുടെ സമരം ഒടുവിൽ വിജയം കണ്ടു. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. നമ്മൾ അത് നേടി എന്നാണ് കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചത്. സമരത്തെ പിന്തുണച്ചവരോട് നന്ദി അറിയിച്ച് വികാരാധീതനായാണ് അഭിജീത് മാധ്യമങ്ങളോട് സംസാരിച്ചത്. ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്നിട്ടും അദ്ദേഹം പ്രതിഷേധ വേദിയിൽ തുടരുകയായിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ 21 വിദ്യാർഥികളുടെ ചിത്രം സമര വേദിയിൽ ഉയർന്നു.

“ഒടുവിൽ ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നു. സർക്കാരിന്റെ നിലപാടുകൾക്ക് മുന്നിൽ വഴങ്ങാൻ തയ്യാറാകാത്ത ജനങ്ങളുടെ മുന്നിൽ ഈ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നതിന്റെ തെളിവാണ് ഈ രാജി. ജനാധിപത്യ സംവിധാനത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശമാണിത്.”- അഭിജീത് ദീപ്കെ പറഞ്ഞു.

മന്ത്രിസ്ഥാനം വാഗ്ദാനം നല്കി മൂന്ന് കോടി തട്ടാൻ ശ്രമം,കേസില് പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

കോഴിക്കോട്.മന്ത്രിസ്ഥാനം വാഗ്ദാനം നല്കി മൂന്ന് കോടി തട്ടാൻ ശ്രമിച്ച കേസില് പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും.ഡല്ഹി സ്വദേശികളായ ഗൌരവ്, നിധിൻ കുമാർ എന്നിവരാണ് അറസ്റ്റിലായവർ.ഇവരെ ഇന്ന് രാത്രിയോടെ സിറ്റി ക്രൈം സ്റ്റേഷനില് എത്തിക്കും.

മന്ത്രിസഭയില് ഉള്പെടുത്താമെന്ന് പറഞ്ഞ് വിദ്യാബാലകൃഷ്ണൻ എംഎല്എയെയാണ് ഇവർ വിളിച്ചത്.പിടിയിലായ ഗൌരവ് മുൻപും സൈബർ തട്ടിപ്പ് കേസില് ഉള്പെട്ടിട്ടുണ്ട്.കോഴിക്കോട് ഡിസിപിയും സംഘവുമാണ് പ്രതികളെ ഡല്ഹിയില് നിന്ന് പിടികൂടിയത്.

മാതാവിൻറെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം

കൊല്ലം.മാതാവിൻറെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം. സംഭവം കുളത്തൂപ്പുഴയിൽ

കുളത്തൂപ്പുഴ ആർ പി എൽ എസ്റ്റേറ്റ് കോർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസം മുറിയിൽ സൂക്ഷിച്ച് പൂജ ചെയ്തത്. സംഭവം പുറത്തിറഞ്ഞത് കൃഷ്ണ സ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോൾ

ബുധനാഴ്ചയാണ് അമ്മ മരിച്ചത്. ഇക്കാര്യം പുറത്താക്കാതെ മൃതദേഹം വീട്ടിൽ വെച്ച് പൂജ ചെയ്യുകയായിരുന്നു. കൃഷ്ണ സ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

രക്ഷപ്പെടുത്തിയതോ രക്ഷപ്പെട്ടതോ ?,കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ട സംഭവം,നാലു പോലീസുകാർക്ക് സസ്പെൻഷൻ

തൃശൂര്‍. പോലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ട സംഭവം

നാലു പോലീസുകാർക്ക് സസ്പെൻഷൻ. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുന്നയൂർക്കുളം ചമ്മണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷിഫാൻ (30) പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇരു കൈകളിലും ബന്ധിച്ചിരുന്ന വിലങ്ങ് ഒരു കൈയിലേക്ക് മാറ്റുന്നതിനിടെ ഇയാൾ പോലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് പുന്നയൂർക്കുളത്തെ ബാറിന് മുന്നിൽ വെച്ച് മുരിയന്തടം സ്വദേശി വിഷ്ണു യാദവിനെ (24) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഷിഫാൻ.

രാത്രി വീട്ടില്‍ നിന്നും ബൈക്കില്‍ പുറത്തേക്ക്, യുവാവിനെ 15 അടി താഴ്ചയില്‍ മരിച്ച നിലയിൽ കണ്ടെത്തി

കിളിമാനൂർ അടയമണിൽ യുവാവിനെ ബൈക്കപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടയമൺ സ്വദേശി അബി സുനിൽ (21) ആണ് മരിച്ചത്.വീടിനു സമീപത്തു നിന്നും 100 മീറ്റർ അകലെയാണ് മൃതദേഹം കണ്ടത്

ചെറുനാരകംകോട് – മൂങ്ങോട് കോൺക്രീറ്റ് റോഡിൽ വശത്തായി 15 അടിയോളം താഴ്ച്ചയിലാണ് ബൈക്ക് മറിഞ്ഞത്. രാത്രി വീട്ടിൽ നിന്നും ബൈക്കിൽ യുവാവ് പുറത്തേക്ക് പോയിരുന്നു

‘വീണയ്ക്ക് പണം നൽകിയത് പിണറായിയോടുള്ള ബന്ധത്തിൻ്റെ പുറത്ത്’,കുരുക്കായി കർത്തയുടെ മൊഴി ഇഡി മരവിപ്പിച്ച വീണയുടെ സ്വത്തുവിവരം പുറത്ത്

കൊച്ചി.സിഎംആർഎൽ എക്സാലോജിക് ഇടപാട്,പിണറായിക്കും വീണയ്ക്കും കുരുക്കായി കർത്തയുടെ മൊഴി. ‘വീണയ്ക്ക് പണം നൽകിയത് പിണറായിയോടുള്ള ബന്ധത്തിൻ്റെ പുറത്ത്’. ‘വീണ CMRLന് സേവനം നൽകിയിട്ടില്ല’

കർത്ത മൊഴി നൽകിയത് 2024 ഏപ്രിൽ 17ന്. സേവനം നൽകിയിട്ടില്ലെന്ന് സമ്മതിച്ച് വീണയും. EXALOGIC നിലനിന്നത് കർത്തയുടെ പണത്തിലെന്ന് ED. ‘INVOICE ഇല്ലാതെയും പണം കൊടുത്തു’

തട്ടിപ്പിന് നിർണായക തെളിവായി ഇമെയിൽ സന്ദേശങ്ങൾ. CMRLന് ഐടി സേവന കരാറുള്ളത് അറ്റ്ന ടെക്നോളജീസുമായി കുറഞ്ഞ ചെലവിൽ അറ്റ്ന സർവീസ് സേവനം നൽകി.

സിഎംആർഎൽ എക്സാലോജിക് ഇടപാട്. ഇഡി മരവിപ്പിച്ച സ്വത്തുക്കളുടെ വിവരങ്ങൾ പുറത്ത്. പന്ത്രണ്ട് പ്രതികളുടെ 29 കോടി മരവിപ്പിച്ചു. മരവിപ്പിച്ചത് ബാങ്ക് അക്കൌണ്ടുകളും സ്ഥിര നിക്ഷേപങ്ങളും. വീണ ടിയുടെ പതിനാറര ലക്ഷത്തിലധികം രൂപ മരവിപ്പിച്ചു. മരവിപ്പിച്ചത് സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണം

വീണയുടെ ലോക്കറും മരവിപ്പിച്ച സ്വത്തുക്കളുടെ കൂട്ടത്തിൽ. വീണയുടെ അക്കൌണ്ടിൽ 1,37,088 രൂപ. എക്സാലോജിക്കിൻ്റെ അക്കൌണ്ടിൽ 27,585 രൂപ. വീണയുടെ മറ്റൊരു കമ്പനിയായ ലേക്കർ ഇന്ത്യയുടെ
പതിനഞ്ചര ലക്ഷവും മരവിപ്പിച്ചു. ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടി മരവിപ്പിച്ചു.

പിണറായി വിജയൻ അനുഭവിക്കാൻ പോകുന്നത് CMRL ഇടപാടിൽആണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു. “കോടാനുകോടി പണമാണ് പിണറായി കൈപ്പറ്റിയത്”. “അതിൽ പക്ഷേ പിണറായി അനുഭവിക്കാൻ പോകുന്നത് ഈ ചെറിയ ഇടപാടിൽ ആയിരിക്കും”. “കേരളത്തിൽ ഒരു വ്യവസായ സ്ഥാപനം നടത്താൻ കൈക്കൂലി കൊടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല”

എന്നതിൻ്റെ ഉദാഹരണമാണ് CMRL എക്സാലോജിക് കേസ്. 200 കോടി രൂപ കൈക്കൂലി നൽകാൻ മാറ്റിവയ്ക്കേണ്ട ഗതികേട് ഒരു കമ്പനിക്ക് ഉണ്ടായി. നിലവിൽ മരവിപ്പിച്ചത് അക്കൗണ്ടുകൾ; അടുത്ത ഘട്ടം സ്വത്ത് തന്നെ കണ്ടുകെട്ടും. “കമ്പനി അടച്ചു പൂട്ടിയതിനുശേഷവും വീണ പണം വാങ്ങി”. “കമ്പനി തന്നെ ഉണ്ടാക്കിയത് ഇവരുടെ കൈക്കൂലി വാങ്ങാൻ വേണ്ടി”എന്നും ഷോണ്‍ ആരോപിച്ചു.

സിപിഐഎമ്മിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത, പി രാജീവിന് പുതിയ ദൗത്യം

തിരുവനന്തപുരം.സിപിഐഎമ്മിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത.സംസ്ഥാന സെക്രട്ടറിയേറ്റിൽ അഴിച്ചു പണി ഉണ്ടായേക്കും.വിശാല നേതൃ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ.സെക്രട്ടറിയേറ്റിൽ പ്രാധിനിത്യം ഇല്ലാത്ത ജില്ലകളെ പരിഗണിക്കും

എൽഡിഎഫ് കൺവീനറെ മാറ്റിയേക്കും.പി. രാജീവ് എൽഡിഎഫ് കൺവീനറായി വന്നേക്കും.സംസ്ഥാന സെക്രട്ടറിയെ മാറ്റുന്ന കാര്യത്തിൽ തീരുമാനം വിശാല നേതൃ യോഗത്തിൽ.സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് വച്ചാണ് വിശാല നേതൃയോഗം

സംസ്ഥാന കമ്മറ്റി അംഗങ്ങൾക്ക് പുറമേ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ബഹുജന സംഘടന ജില്ലാ ഭാരഹികളുമാണ് യോഗത്തിൽ പങ്കെടുക്കുക

ഹ‍ൃദയത്തെ ആരോ​ഗ്യകരമായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകമെമ്പാടും മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ഹൃദ്രോഗം തുടരുന്നുണ്ടെങ്കിലും ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ പല ഹൃദ്രോഗാവസ്ഥകളും തടയാനാകുമെന്ന് വിദഗ്ധർ പറയുന്നു. ജനിതക ഘടകങ്ങളും പ്രായവും ഇതിൽ പങ്കുവഹിക്കുന്നുണ്ടെങ്കിലും, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, പുകവലി, ഉറക്കക്കുറവ്, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം തുടങ്ങിയ ഘടകങ്ങൾ ഹൃദ്രോഗ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.

കൃത്യമായ വ്യായാമം, സമീകൃതാഹാരം, മതിയായ ഉറക്കം, മാനസിക സമ്മർദ്ദം നിയന്ത്രിക്കൽ, പതിവായുള്ള ആരോഗ്യ പരിശോധനകൾ എന്നിവയെല്ലാം ചേർന്ന് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് ഗ്രേറ്റർ നോയിഡയിലെ സർവോദയ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ. ഗ്യന്തി ആർ.ബി. സിംഗ് പറയുന്നു.

ലോകമെമ്പാടും രോഗങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നായി ഹൃദ്രോഗം തുടരുന്നുണ്ടെങ്കിലും, ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ പല ഹൃദയസംബന്ധമായ പ്രശ്നങ്ങളും തടയാനാകും. കൃത്യമായ ശാരീരിക വ്യായാമം, സമീകൃതാഹാരം, മതിയായ ഉറക്കം, മാനസിക സമ്മർദ്ദം നിയന്ത്രിക്കൽ, പുകവലി പോലുള്ള ദോഷകരമായ ശീലങ്ങൾ ഒഴിവാക്കൽ എന്നിവയെല്ലാം ചേർന്നതാണ് ഹൃദയാരോഗ്യത്തിന് ഉതകുന്ന ഒരു ജീവിതശൈലി.

ശാരീരിക പ്രവർത്തനങ്ങൾ ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ തീവ്രതയുള്ള എയറോബിക് വ്യായാമങ്ങൾ ചെയ്യണമെന്ന് ഡോ. ഗ്യന്തി പറയുന്നു. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ, നൃത്തം എന്നിവ ശീലമാക്കുക.

പൂരിത കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റുകൾ, മധുരം ചേർത്ത പാനീയങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായ ഉപ്പ് എന്നിവ ഒഴിവാക്കുക. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് സോഡിയം (ഉപ്പ്) ഉപയോഗം കുറയ്ക്കുന്നത് വളരെ പ്രധാനമാണ്. കാരണം, അമിതമായ ഉപ്പ് ഉപയോഗം രക്തസമ്മർദ്ദം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രക്തയോട്ടത്തെയും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെയും സഹായിക്കുന്നു. എല്ലാ രാത്രിയിലും 7-8 മണിക്കൂർ ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കുക. മോശം ഉറക്കം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.